രാഷ്ട്ര വിരുദ്ധ ഭീകരവാദത്തെ ജനാധിപത്യ മാർഗത്തിലൂടെ ചെറുത്ത് തോൽപിക്കുമെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ പറഞ്ഞു.ആലപ്പുഴയിലെ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അഡ്വ.രൺജീത് ശ്രീനിവാസന് ശ്രദ്ധാജ്ഞലി അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊണ്ണൂറുകളിൽ കേരളത്തിൽ ഭീകരത ശൃഷ്ടിച്ച സംഘടനെയെ ജനാധിപത്യപരമായാണ് ബിജെപി ചെറുത്തു തോൽപിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.അന്ന് ഭീകര നേതാവിനോടൊപ്പം വേദി പങ്കിടാൻ ഇന്നത്തെ മുഖ്യമന്ത്രി ഉൾപ്പടെയുള്ള LDF - UDF നേതാക്കൾ മൽസരിച്ചിരുന്നു. BJP മാത്രമാണ് ആശയപരമായി എതിർത്തത്. പോപ്പുലർ ഫ്രണ്ട് ഭീകരതയെയും അതേ രീതിയിൽ തന്നെ നേരിട്ട് പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ ശ്രദ്ധാജ്ഞലി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.അഭിഭാഷക പരിഷത് സംസ്ഥാന സെക്രട്ടറി അഡ്വ. പി. രാജേഷ്, ബി. ജെ. പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, എൽ. പി. ജയചന്ദ്രൻ ജില്ലാ വൈസ് പ്രസിഡന്റ് മാരായ അഡ്വ. പി. കെ. ബിനോയ്, പി. കെ. വാസുദേവൻ, പരിപാടി കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ ജി. വിനോദ് കുമാർ, ജമാഅത്ത് കമ്മിറ്റി അംഗം അഡ്വ. സജീവ് തവക്കൽ, അഭിഭാഷക പരിഷത് ജില്ലാ സെക്രട്ടറി അഡ്വ.പി. കെ. വിജയകുമാർ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പ്രേം കുമാർ, അഡ്വ. വി. പത്മനാഭൻ, ബി. ജെ. പി. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ഹേമ, ന്യൂന പക്ഷ മോർച്ച സംസ്ഥാന കമ്മറ്റി അംഗം അഡ്വ. റോണി ജോസഫ്, അഡ്വ. ശ്രീകുമാർ, ജില്ലാ സെൽ കോഡിനേറ്റർ അരുൺ അനിരുദ്ധൻ, മോർച്ച ജില്ലാ ഭാരവാഹികളായ കല രമേശ്, അനീഷ് തിരുവമ്പാടി, സജു കുരുവിള എന്നിവർ സംസാരിച്ചു.