- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ക്രൂവിന് പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ നമ്പർപ്ലേറ്റ് പൊട്ടിച്ചാൽ മാത്രമേ അഴിക്കാൻ കഴിയൂ; അതും ചെയ്ത് നിയമ ലംഘനം; ആ സൂപ്പർബൈക്കിനെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ഐഡി; ഫ്രീക്കന്മാരെ പിടിക്കാൻ തന്ത്രങ്ങളുമായി മോട്ടോർ വാഹന വകുപ്പ്; പരിശോധന കർശനമാക്കും
കാക്കനാട് : ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർപ്ലേറ്റ് ഊരിമാറ്റി പാഞ്ഞിട്ടും ഫലമുണ്ടായില്ല. ആ സൂപ്പർബൈക്കിനെ മോട്ടോർവാഹന വകുപ്പു പൊക്കി. ആലുവ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് നമ്പർപ്ലേറ്റ് ഇല്ലാത്ത സൂപ്പർബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
നിർത്തില്ലെന്ന് മനസ്സിലായതോടെ ബൈക്കിന്റെ ചിത്രം മുഴുവനായി പകർത്തി. പരിശോധനയിൽ ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐ.ഡി. കണ്ടു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹന ഉടമയായ യുവാവിനെ കണ്ടെത്തിയത്. സൂപ്പർബൈക്കുകളിലെ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചുമാറ്റി ഫ്രീക്കന്മാർ പായുന്നത് പതിവാണ്.
ഇതേ തുടർന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡിന് രൂപംനൽകിയാണ് ഇത്തരം നിയമലംഘകരെ പൂട്ടുന്നത്. അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ അനുവദിച്ചിട്ടും അവ ഘടിപ്പിക്കാതെ മറ്റു നമ്പർപ്ലേറ്റുകൾ പിടിപ്പിക്കുന്നത് നമ്പർപ്ലേറ്റ് ഇല്ലാത്തതിനു തുല്യമായി കണക്കാക്കി കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
2019 ഏപ്രിലിന് ശേഷം നിർമ്മിച്ച വാഹനങ്ങൾക്ക് അഴിച്ചുമാറ്റാൻ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു. സ്ക്രൂവിന് പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ നമ്പർപ്ലേറ്റ് പൊട്ടിച്ചാൽ മാത്രമേ അഴിക്കാൻ കഴിയൂ. എന്നാൽ, നിരവധിപേരാണ് ഈ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് നമ്പരില്ലാതെ ഓടിക്കുന്നത്.
നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട് കോടതിയിലേക്ക് കൈമാറും. കഴിഞ്ഞദിവസം പിടികൂടിയ ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബൈക്ക് ആലുവ പൊലീസിന് കൈമാറി. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.
മറുനാടന് മലയാളി ബ്യൂറോ