- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരുമ്പന്മൂഴി വനമേഖലയിൽ കാട്ടുകൊമ്പൻ ചരിഞ്ഞ നിലയിൽ; ചെങ്കുത്തായ സ്ഥലത്തുകൊമ്പുകുത്തി വീണ് ചരിഞ്ഞതെന്ന് നിഗമനം; ജഡം കണ്ടെത്തിയത് വിറകു ശേഖരിക്കാനെത്തിയ നാട്ടുകാർ
വെച്ചൂച്ചിറ: കുരുമ്പന്മൂഴി പനംകുടന്ത വനത്തിൽ ജനവാസ മേഖലയോടു ചേർന്ന് കാട്ടുകൊമ്പൻ ചരിഞ്ഞ നിലയിൽ. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് ചെങ്കുത്തായ ഉൾക്കാട്ടിൽ ആനയുടെ ജഡം കണ്ടത്. ഇവിടേക്ക് ഉരുണ്ടു വന്നതു പോലെയാണ് ആന കിടക്കുന്നത്. ഒരു കൊമ്പ് മണ്ണിൽ തറഞ്ഞ നിലയിലാണ്.
കുരുമ്പൻ മൂഴിയിൽ ജനവാസ മേഖലയിൽ തുടർച്ചയായി ശല്യം ചെയ്തിരുന്ന ആനയാണിതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനിൽ നിന്നു അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോന്നിയിൽ നിന്നും വനംവകുപ്പിന്റെ വെറ്റിനറി സർജൻ എത്തിയ ശേഷം പോസ്റ്റുമോർട്ടം ചെയ്ത് വനത്തിൽ തന്നെ ജഡം മറവു ചെയ്യും.
കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ചരിയാനുണ്ടായ കാരണം വെളിപ്പെടുത്താനാകുവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ഷാജിമോൻ പറഞ്ഞു. എസ്.എഫ്.ഒ പി.എ നജിമോൻ, സാബുമോൻ, ബി.എഫ്.ഒ അക്ഷയ് ബാബു, പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം രാത്രി സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
ജില്ലയിലെ എടത്തിക്കാവ്, കുരുമ്പന്മുഴി, മണക്കയം, അറയാഞ്ഞിലിമൺ, ഇടകടത്തി, ചൊവ്വാലി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടന ശല്യം രൂക്ഷമാണ്. കാട്ടാനകൾ പമ്പ നദി കടന്നുവന്ന് ജനവാസമേഖലയിൽ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ഏറെ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിഞ്ഞു കൂടുന്നത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്