- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17കാരൻ ഓടിച്ച കാർ ഇടിച്ചു മരിച്ച സംഭവം; കാറുടമയെ അറസ്റ്റ് ചെയ്ത് പൊലീസ്
ആലുവ: പതിനേഴുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ടു ചായക്കടയിലേക്കു പാഞ്ഞുകയറി ഒരാൾ മരിച്ച സംഭവത്തിൽ കാർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തല നൊച്ചിമ പള്ളിക്കുടി പി.എ. ബക്കർ മരിച്ച കേസിൽ കാറിന്റെ ആർസി ഉടമ കൊടുങ്ങല്ലൂർ ഇടവിലങ്ങ് വലിയറ അബ്ദുൽ ഹക്കിമാണ് (39) അറസ്റ്റിലായത്.
ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. കാർ ഓടിച്ച കുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിലാണു ഹക്കിം പ്രതിയായത്. പതിനേഴുകാരനെതിരെ കേസില്ല. കുട്ടിയുടെ സാമൂഹിക പശ്ചാത്തലം സംബന്ധിച്ചു ജുവനൈൽ ജസ്റ്റിസ് ബോർഡിനു റിപ്പോർട്ട് നൽകുമെന്ന് ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ പറഞ്ഞു.
ബ്രേക്ക് നഷ്ടപ്പെട്ടതാണു കാർ നിയന്ത്രണം വിടാൻ കാരണമെന്നാണു പതിനേഴുകാരന്റെ മൊഴി. ഹാൻഡ് ബ്രേക്ക് ഇട്ടിട്ടും കാർ നിന്നില്ലെന്നും പറഞ്ഞു. മോട്ടർ വാഹന വകുപ്പ് അധികൃതർ കാർ പരിശോധിക്കും. ഞായറാഴ്ച രാവിലെ 7.45ന് ആലുവഎറണാകുളം ദേശീയപാതയിൽ മുട്ടം തൈക്കാവ് കവലയിലായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ സുഹൃത്തിന്റെ പക്കൽ നിന്നെടുത്ത കാറുമായി കൊച്ചിയിലേക്കു പോകുകയായിരുന്നു അഞ്ചംഗ സംഘം.