- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസ് കടന്നു പോകുന്നതിനാൽ അടുത്ത പാളത്തിലൂടെ വന്ന ട്രെയിൻ എൻജിൻ കണ്ടില്ല; പേരക്കുട്ടിയുമായി പാളം മുറിച്ചു കടന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു; ആറു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവല്ല: ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നു പോകുന്നതിനാൽ അടുത്ത പാളത്തിലുടെ വന്ന തീവണ്ടി എൻജിൻ കണ്ടില്ല. പേരക്കൂട്ടിയുമായി ട്രാക്ക് മുറിച്ചു കടന്ന വയോധികന് തീവണ്ടി തട്ടി ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ആറു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ എട്ടേ കാലോടെ ഓതറ റെയിൽവേ ഗേറ്റിന് സമീപം ആയിരുന്നു സംഭവം. ചുമത്ര മോടിയിൽ വീട്ടിൽ രാജു (64)വാണ് മരിച്ചത്. മകളുടെ ഓതറയിലെ വീട്ടിൽ എത്തിയതായിരുന്നു രാജു. പേരക്കുട്ടിയെ സ്‌കൂൾ ബസ് കയറ്റിവിടാനായി പോയതായിരുന്നു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസും മറു ട്രാക്കിലൂടെ ട്രെയിന്റെ എഞ്ചിനും എത്തി.
പേരക്കുട്ടി ട്രാക്കിൽ നിന്നും ചാടി രക്ഷപെട്ടു. രാജു എൻജിന് മുമ്പിൽ അകപ്പെടുകയായിരുന്നു. തിരുവല്ല പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതസേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.