- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലാന്റേഷൻ നിർവചന പരിധിയിൽ റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പഴവർഗക്കൃഷികൾ ഉൾപ്പെടെ ഭാഗമാക്കാൻ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വൻകിട പദ്ധതികൾക്ക് സിപിഎം പച്ചക്കൊടി കാട്ടുന്നതും കാനം എതിർക്കും; ഭൂപരിഷ്കരണത്തിൽ എതിർപ്പുമായി സിപിഐ
തിരുവനന്തപുരം: തോട്ടങ്ങളിൽ ഇടവിളയായി മറ്റ് വിളകൾ കൃഷിചെയ്യാമെന്ന ബജറ്റ് നിർദ്ദേശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഐ. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതോടെ വിഷയം ഇടതുപക്ഷത്ത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.
കേരള ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്‌കരണ നിയമത്തിനു വിരുദ്ധമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. നിയമത്തിൽ മാറ്റം വരുത്തുന്നില്ല. ഇടവിളകൾ കൃഷി ചെയ്യാമെന്നെയുള്ളൂ. തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്നും വിഷയത്തിൽ ആരോഗ്യകരമായ ചർച്ചയുണ്ടാകട്ടെ എന്നും കോടിയേരി പറഞ്ഞിരുന്നു.
തോട്ടങ്ങളിൽ ഇടവിള കൃഷിക്ക് ഇപ്പോൾ തന്നെ നിയമമുണ്ട്. മുന്നണിയിൽ ചർച്ച ചെയ്യാതെ ഭേദഗതി സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടത്തിൽ ഉപയോഗശൂന്യമായ സ്ഥലത്ത് ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇപ്പോൾ തന്നെ നിലവിലുണ്ട്. ബജറ്റ് നിർദ്ദേശം വന്നു എന്നതുകൊണ്ട് നിയമമൊന്നും മാറിയിട്ടില്ലല്ലോയെന്നും കാനം ചോദിച്ചു. ബജറ്റ് നിർദ്ദേശം നിയമമായി മാറിയിട്ടൊന്നുമില്ലല്ലോ. നിയമം വരട്ടെ അപ്പോൾ പറയാം. ഇപ്പോൾ നിയമമൊന്നും മാറ്റുന്നില്ലല്ലോയെന്നും കാനം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വൻകിട പദ്ധതികൾക്ക് സിപിഎം പച്ചക്കൊടി കാട്ടിയത് എൽഡിഎഫ് ചർച്ച ചെയ്യാനിരിക്കെ തങ്ങളുടെ അഭിമാന മുദ്രാവാക്യമായ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി വേണമെന്ന് പറയുന്ന ബജറ്റ് നിർദ്ദേശത്തെ സിപിഐ എതിർക്കുകയാണ്. സിപിഎം നയരേഖക്ക് തൊട്ട് പിന്നാലെ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി വേണ്ടിവരുമെന്ന് സൂചന നൽകിയുള്ള ബജറ്റ് പ്രസംഗം സിപിഐയെ ഞെട്ടിച്ചു.
തോട്ടങ്ങളിൽ കൂടുതൽ മറ്റ് കൃഷിയും, സ്വകാര്യവ്യവസായ പാർക്കുകൾക്ക് കൂടുതൽ ഭൂമിയും അനുവദിക്കാനാണ് സർക്കാർ തീരുമാനം. തോട്ടങ്ങൾ നഷ്ടമാണെന്ന കൃഷിക്കാരുടെ ഏറെ നാളത്തെ പരാതിയാണ് മറ്റ് കൃഷികളനുവദിക്കാനുള്ള തീരുമാനത്തിലെത്തിയത്. തോട്ടങ്ങളിൽ മറ്റ് കൃഷി അനുവദിക്കുമ്പോൾ കൃഷിയിനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ഭൂമിയുടെ അളവും കൂടും. ഇതിനായി നിയമഭേദഗതിയും സർക്കാർ നിർദ്ദേശിക്കുന്നു. ഇതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്.
ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടൊന്നുമില്ല. അത് ചർച്ച ചെയ്തു മാത്രമേ തീരുമാനിക്കാൻ കഴിയൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഈ പ്രൊപ്പോസൽ നേരത്തെയുമുണ്ടായിരുന്നു. തോട്ടത്തിൽ ഉപയോഗശൂന്യമായ സ്ഥലത്ത് ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇപ്പോൾ തന്നെ നിലവിലുണ്ട്. ബജറ്റ് നിർദ്ദേശം വന്നു എന്നതുകൊണ്ട് നിയമമൊന്നും മാറിയിട്ടില്ലല്ലോയെന്ന് കാനം ചോദിച്ചു. ബജറ്റ് നിർദ്ദേശം നിയമമായി മാറിയിട്ടൊന്നുമില്ലല്ലോ. നിയമം വരട്ടെ അപ്പോൾ പറയാം. ഇപ്പോൾ നിയമമൊന്നും മാറ്റുന്നില്ലല്ലോയെന്നും കാനം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽപ്പെടുത്തിയ നിയമമാണ് കാർഷിക പരിഷ്‌കരണ നിയമം. ഈ നിയമത്തിൽ ഭേദഗതി വരുത്തുന്ന നിർദ്ദേശങ്ങളിൽ ഗൗരവമായ ചർച്ചയ്ക്ക് ശേഷമേ നിലപാട് എടുക്കാനാകൂ എന്നാണ് സിപിഐ നിലപാട്.
പ്ലാന്റേഷൻ നിർവചന പരിധിയിൽ റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പഴവർഗക്കൃഷികൾ ഉൾപ്പെടെ ഭാഗമാക്കിക്കൊണ്ടുള്ള കാലോചിതമായ ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരേണ്ടതുണ്ട് എന്നാണ് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രസ്താവിച്ചത്. ബജറ്റ് പ്രഖ്യാപനം പുതിയ കാര്യമല്ലെന്നാണ് സിപിഎം നിലപാട്.
മറുനാടന് മലയാളി ബ്യൂറോ