- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനെ രണ്ടായി വിഭജിക്കാൻ റഷ്യ; ഗറില്ലാ യുദ്ധരീതിക്ക് ഒരുങ്ങി യുക്രൈൻ: യുദ്ധടാങ്കുകളും വിമാനങ്ങളും മിസൈലുകളും എത്തിക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ച് സെലൻസ്കി
കീവ്: യുക്രൈനെ രണ്ടായി വിഭജിക്കാൻ പദ്ധതിയിട്ട് റഷ്യ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കൊറിയയെ രണ്ടായി വിഭജിച്ചതു പോലെ യുക്രെയ്‌നെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് മേധാവി ക്രൈലോ ബിഡാനോവ് വ്യക്തമാക്കി. രാജ്യത്തിന്റെ വിഭജനം ഇല്ലാതാക്കാൻ ഗറില്ലാ യുദ്ധരീതി വേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ റഷ്യയോട് ചെറുത്തു നിൽക്കാൻ തന്നെയാണ് യുക്രൈന്റെ തീരുമാനം.
റഷ്യൻ സേനയ്‌ക്കെതിരെ പോരാടാൻ യുക്രെയ്‌നു യുദ്ധടാങ്കുകളും വിമാനങ്ങളും മിസൈലുകളും എത്തിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ എണ്ണയും ഭക്ഷ്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് സെലെൻസ്‌കിയുടെ അഭ്യർത്ഥന. റഷ്യയുടെ മിസൈലുകൾ യുക്രെയ്‌നിലെ ഒരു എണ്ണ സംഭരണശാലയും പോളിഷ് അതിർത്തിയിൽനിന്നു 60 കിലോമീറ്റർ അകലെയുള്ള മിലിറ്ററി റിപ്പയർ പ്ലാന്റും ശനിയാഴ്ച തകർത്തതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ സൈനികനീക്കം നാലാഴ്ച പിന്നിടുമ്പോഴും യുക്രെയ്‌നിലെ പ്രധാന നഗരങ്ങളൊന്നും പിടിച്ചടക്കാൻ റഷ്യയ്ക്കായിട്ടില്ല.
റഷ്യൻ അതിർത്തിയോടു ചേർന്ന ഡോൺബസ് മേഖല പൂർണമായി മോചിപ്പിക്കുന്നതിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 2014മുതൽ ഇവിടെ വിമതർക്കു പിന്തുണയുമായി റഷ്യൻ സേനയുടെ സാന്നിധ്യമുണ്ട്. ഭൂരിപക്ഷവും റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബസ് മേഖലയെ സ്വതന്ത്ര പ്രദേശമായി നേരത്തേ റഷ്യൻ പാർലമെന്റും അംഗീകരിച്ചതാണ്.