ഷ്യൻ സേനയെ തടുത്തു നിർത്താൻ ഇനിയും ടാങ്കുകളും യുദ്ധവിമാനങ്ങളുമാവശ്യമാണെന്നും അത് നൽകണമെന്നും പാശ്ചാത്യ ശക്തികളോട് സെലെൻസ്‌കി ആവശ്യപ്പെട്ടു. റഷ്യയെ പ്രതിരോധിക്കുന്ന കാര്യത്തിൽ തങ്ങളുടെ പട്ടാളക്കാർ കാണിക്കുന്ന ധൈര്യത്തിന്റെ ഒരു ശതമാനമെങ്കിലും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭരണശാലകളിൽ പൊടിപിടിച്ച് കിടക്കുന്ന ആയുധശേഖരം യുക്രെയിന് കൈമാറണമെന്നായിരുന്നു കോപാകുലനായ സെലെൻസ്‌കി ആവശ്യപ്പെട്ടത്. നാറ്റോയുടെ മൊത്തം യുദ്ധവിമാനങ്ങളുടെയും ടാങ്കുകളുടെയും ഒരു ശതമാനം മാത്രം മതി യുക്രെയിന് എന്നും അദ്ദേഹം പറഞ്ഞു.

നാറ്റോ സഖ്യരാജ്യങ്ങൾ ഇതുവരെ യുക്രെയിന് ടാങ്ക് വേധ മിസൈൽ സിസ്റ്റവും അതുപോലെ നിരവധി ചെറിയ ആയുധങ്ങളും നൽകിയിട്ടുണ്ട്. പ്രധാനമായും പ്രതിരോധത്തിനുള്ള ആയുധങ്ങളാണ് നാറ്റോ നൽകിയിരിക്കുന്നത്. ടാങ്കുകളോ യുദ്ധവിമാനങ്ങളോ പോലുള്ള ആക്രമണത്തിനുതകുന്ന വലിയ ആയുധങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. റഷ്യയെ ഭയക്കുന്നതു മൂലമാണ് ആയുധങ്ങൾ പാശ്ചാത്യ ശക്തികൾ നൽകാത്തത് എന്നു പറഞ്ഞ സെലെൻസ്‌കി, നാറ്റോയെ നിയന്ത്രിക്കുന്നത് റഷ്യയാണോ എന്നും ചോദിച്ചു.

അതേസമയം, റഷ്യൻ സൈന്യം വളഞ്ഞ മരിയുപോളിൽ കനത്ത പോരാട്ടം നടക്കുകയാണ്. മാനവികതയുടെ കടുത്ത നാശമാണ് അവിടെ സംഭവിക്കുന്നതെന്ന് സെലെൻസ്‌കി പറഞ്ഞു. എന്നിട്ടും യുക്രെയിൻ സൈന്യവും ജനതയും ചെറുത്തു നിൽപ് തുടരുകയാണ്. റഷ്യയ്ക്ക് ഇതുവരെ നഗരം പിടിച്ചെടുക്കാനായിട്ടില്ല. ഇതുവരെ യുദ്ധവിമാനങ്ങൾ യുക്രെയിന് നൽകാൻ നാറ്റോ തീരുമാനിച്ചിട്ടില്ല. മാത്രമല്ല, അമേരിക്ക വഴി പോളണ്ടിൽ നിന്നും യുദ്ധവിമാനങ്ങൾ യുക്രെയിന് കൈമാറാനുള്ള പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. റഷ്യയും നാറ്റോയുമായുള്ള നേരിട്ടുള്ള ഒരു പോരാട്ടം ഒഴിവാക്കുവാനായിരുന്നു ഈ നടപടി.

അതിനിടയിൽ കീവ് നഗരത്തിലും ജനങ്ങൾ യുദ്ധക്കെടുതിയിൽ വലയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കുടിവെള്ളം ലഭിക്കാത്തതിനാൽ മലിനജലമ്കുടിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ചില രാഷ്ട്രീയ നേതാക്കൾ ആരോപിക്കുന്നു. ഇപ്പോഴും ജനങ്ങൾ വീടുകൾക്കടിയിലെ ഭൂഗർഭ അറകളിലോ മെട്രോ സ്റ്റേഷനുകളിലോ ആണ് കഴിയുന്നത്, എന്നാൽ, അധിനിവേശം 32 ദിവസം പിന്നിടുമ്പോൾ, പലയിടങ്ങളിലും റഷ്യയുടെ ആക്രമണത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായും റിപ്പോർട്ടുകളുണ്ട്.

ജോ ബൈഡന് മുന്നറിയിപ്പുമായി ഫ്രാൻസ്

നാക്കു പിഴയിൽ ലോകത്തിലെ സമാധാനം ഇല്ലാതെയാക്കരുതെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി. കഴിഞ്ഞ ദിവ്സം പുടിനെ ഇറച്ചിവെട്ടുകാരൻ എന്നു വിളിച്ചതിനോടും പുടിൻ അധികാരത്തിൽ തുടരൻ യോഗ്യനല്ല എന്നു പറഞ്ഞതിനും എതിരെ പ്രതികരിക്കുകയായിരുന്നു മാക്രോൺ. അത്തരത്തിലുള്ള വാക്കുകൾ റഷ്യയും യുക്രെയിനും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കും എന്ന് മാക്രോൺചൂണ്ടിക്കാട്ടി.

ബൈഡന്റെ പ്രസ്താവന തിരുത്തിക്കൊണ്ട് വൈറ്റ്ഹൗസ് നേരത്തേ രംഗത്തെത്തിയിരുന്നു. റഷ്യയിൽ ഒരു ഭരണമാറ്റത്തിനല്ല അമേരിക്ക ശ്രമിക്കുന്നതെന്ന് ജറുസലേമിൽ വെച്ച് അമേരിക്കൻ സ്റ്റേറ്റ്സ് സെക്രട്ടറി ആന്റണി ബ്ലിൻകൻ വ്യക്തമാക്കുകയും ചെയ്തു. റഷ്യയ്ക്ക് പുറത്തുള്ള ആക്രമണങ്ങളുടെ കാര്യമാണ് ബൈഡൻ ഉദ്ദേശിച്ചതെന്നും ബ്ലിൻകൻ വ്യക്തമാക്കി.