കണ്ണൂർ: പാർട്ടിവിലക്ക് ലംഘിച്ച് സി.പി. എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ വേണ്ട സമയത്ത് ഉചിത നടപടി പാർട്ടി നേതൃത്വം സ്വീകരിക്കുമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് പറഞ്ഞു. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്ന കോൺഗ്രസും നേതാവും മുൻ ജില്ലാപബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ.ഡി ദേവസ്യയുടെ വീട്ടിൽ ഇന്ന് ഉച്ചയോടെ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. അദ്ദേഹത്തിന്റെ സുഖ വിവരങ്ങൾ ആരാഞ്ഞു. ദേവസ്യയുടെ പാർട്ടി മെംബർഷിപ്പ് പുതുക്കി നൽകി. മറ്റു പ്രവർത്തകർക്കുള്ള മെംബർഷിപ്പ് ഫോറം തലശേരി ബ്ലോക്ക് പ്രസിഡന്റ് എംപി അരവിന്ദാക്ഷൻ ഉമ്മൻ ചാണ്ടിക്ക് കൈമാറി. അദ്ദേഹത്തോടൊപ്പം കെ.സി ജോസഫ് എംഎ‍ൽഎ, കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, നേതാക്കളായ വി.എ നാരായണൻ, സജഡീവ് മാറോളി, കെ. ശിവദാസൻ, എം.വിസതീശൻ, കെ.സി അഭിജിത്ത്, അഡ്വ:കെ. ശുഹൈബ്, കെ.ഇ പവിത്രരാജ് കൂടെയുണ്ടായിരുന്നു.