- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത് 3800 വർഷങ്ങൾക്ക് മുൻപ് വടക്കൻ ചിലിയിൽ; തുടർന്നുയർന്ന സുനാമി തിരകൾ എത്തിയത് 8000 കിലോമീറ്റർ അപ്പുറമുള്ള ന്യുസിലാൻഡ് വരെ; ഭൂതകാല സത്യങ്ങൾ ശാസ്ത്രം തുറന്നു കാട്ടുമ്പോൾ
2005-ലെ കാശ്മീർ ഭൂകമ്പംമുതൽ 2010-ലെ ഹൈതി ഭൂകമ്പം വരെ നിരവധി ഭൂകമ്പങ്ങൾ ഈ നൂറ്റാണ്ടിൽ ദുരിതങ്ങൾ തീർത്തിട്ടുണ്ട്. എന്നാൽ 3800 വർഷങ്ങൾക്ക് മുൻപ് വടക്കൻ ചിലിയിൽ നടന്ന ഭൂകമ്പങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവയൊക്കെ നിസ്സാരങ്ങളാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ ഭൂകമ്പമായിരുന്നത്രെ അത്.
ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തിയ യൂണിവേഴ്സിറ്റി ഓഫ് സൗത്ത്ആംപ്ടണിലെ ശാസ്ത്രജ്ഞർ പറയുന്നത് റിറ്റ്ച്ചർ സ്‌കെയിലിൽ 9.5 വരെയായിരുന്നു ഇതിന്റെ തീവ്രത എന്നാണ്. അതിന്റെ ഫലമായി ഒരു സുനാമി ഉണ്ടാവുകയും തരംഗങ്ങൾ 8000 കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ന്യുസിലൻഡ് വരെ എത്തിയതായും അവർ പറയുന്നു.
ഭൗമാന്തർ ഭാഗത്തുള്ള ടെക്ടോണിക് ഫലകങ്ങൾ കൂട്ടിമുട്ടുകയും വിള്ളൽ സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന വിള്ളലിന്റെ നീളമനുസരിച്ച് ഭൂകമ്പത്തിന്റെ തീവ്രത വർദ്ധിക്കും. ഇതിനു മുൻപ് അറിയപ്പെട്ടിരുന്നതിൽ ഏറ്റവും തീവ്രമായ ഭൂകമ്പം നടന്നത് 1960-ൽ തെക്കൻ ചിലിയിൽ ആയിരുന്നു. ഇത്തരത്തിൽ അതി തീവ്രമായ ഒരു ഭൂകമ്പം രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഉണ്ടാകാൻ ഇടയില്ലെന്നാണ് താൻ വിചാരിച്ചിരുന്നതെന്ന് പഠനത്തിൽ പങ്കെടുത്ത പ്രൊഫസർ ജെയിംസ് ജോഫ് പറയുന്നു. കാരണം അത്രയും വലിയൊരു വിള്ളൽ ഉണ്ടാകാൻ ഇടയില്ല.
എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകൾ പറയുന്നത് ഏകദേശം ആയിരം കിലോമീറ്റർ നീളത്തിലുള്ള ഒരു വിള്ളൽ ഉണ്ടെന്നാണ് അറ്റക്കമ മരുഭൂമിക്ക് തൊട്ടരികിൽ വരെ ഇതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശമായിരിന്നിട്ടുകൂടി, അറ്റക്കാമമരുഭൂമിയിൽ സമുദ്രാവശിഷ്ടങ്ങളും അതുപോലെ സമിദ്ര ജീവികളുടെ അവശിഷ്ടങ്ങളും ഗവേഷകർ കണ്ടെടുത്തിരുന്നു. ഇത് കണ്ടെത്തിയത്, സമുദ്രതീരത്തു നിന്നും ഒരുപാട് അകന്ന പ്രദേശത്തായിരുന്നതിനാൽ, കൊടുങ്കാറ്റോ മറ്റോ വഴി അത് അവിടെ എത്താൻ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ സമുദ്രാവശിഷ്ടങ്ങൾ അവിടെയെത്താനുള്ള ഒരേയൊരു സധ്യത ഒരു കൂറ്റൻ സുനാമി തിരമാല മാത്രമാണ്. അതേസമയം, പാബെല്ലോൺ ഡി പിക്ക ഉൾപ്പടെ തീരദേശത്ത് നടത്തിയ ഉദ്ഘനനത്തിൽ മണ്ണിനടിയിൽ നിന്നും കല്ലുകൾ കൊണ്ട് പണിത നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. സുനാമി തിരമാലകളായിരിക്കും അവയെ തകർത്ത് മണ്ണിട്ടു മൂടിയത്. അന്ന് അവിടെയുണ്ടായിരുന്ന ജനതതികളിൽ ആരുതന്നെ രക്ഷപ്പെട്ടിരിക്കാനും സാധ്യതയില്ല എന്നും ഗവേഷകർ പറയുന്നു.
മാത്രമല്ല, ഏതാണ്ട് ഇക്കാലത്തിനടുത്ത്, സമുദ്ര തീരങ്ങളിൽ നിന്നും അകലെയുള്ള പ്രദേശങ്ങളിലേക്ക് വൻ തോതിലുള്ള കുടിയേറ്റം നടന്നതായി പുരാവസ്തു ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സുനാമി തിരമാലകളെ കുറിച്ചുള്ള ഭയമാകാം ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഈ ഗവേഷണം നടത്തുന്നതിനു മുൻപായി ന്യുസിലാൻഡിലെ ചാതം ദ്വീപികളിൽ പ്രൊഫസർ ജോഫ് നടത്തിയ ഒരു പഠനത്തിൽ ഏകദേശം 3,800 വർഷങ്ങളോളം പഴക്കം വരുന്ന ഉരുളൻ കല്ലുകൾ കണ്ടെത്തിയിരുന്നു. ദ്വീപിന്റെ ഉൾഭാഗങ്ങളിൽ വരെ ഇത്തരം പാറക്കൂട്ടങ്ങൾ കണ്ടെത്തിയിരുന്നു. അവിടെ അത്തരത്തിൽ പാറക്കൂട്ടമുണ്ടകാൻ കാരണം, അത് വടക്കൻ ചിലിയിൽ നിന്നും സുനാമിയിൽ അവിടെ എത്തിയതാകാൻ മാത്രമേ സാധ്യതയുള്ളു. അത്തരമൊരു ശക്തമായ സുനാമിയുണ്ടാകാൻ 9.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ