- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറ്റൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് പാമ്പുപിടുത്തക്കാരൻ; ആക്രമിക്കാൻ ശ്രമിച്ചത് പല തവണ: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം
ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷപ്പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. രാജവെമ്പാല എന്ന് കേട്ടാൽ തന്നെ എല്ലാവർക്കും പേടിയാകും. എന്നാൽ ഈ രാജവെമ്പാലയെ വെറും കൈകൊണ്ട് പിടികൂടുന്ന പാമ്പു പിടുത്ത വിദഗ്ധന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒഡിഷയിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിലാണ് പാമ്പ് പതുങ്ങിയിരുന്നത്. പാമ്പുപിടുത്ത വിദഗ്ധനായ മുരളിവാലെ ഹോസ്ലയാണ് മുറിക്കുള്ളിൽ പതുങ്ങിയിരുന്ന കൂറ്റൻ രാജവെമ്പാനലയെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായി വനപ്രദേശത്ത് തുറന്നുവിട്ടു.
ഒട്ടും തന്നെ ഭയമില്ലാതെ വീടിനുള്ളിൽ കയറി പരിശോധന നടത്തിയ ഇയാൾ ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് ഭിത്തിയിലെ വിടവിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. വാലിൽ പിടിച്ചു വലിച്ചും പൊക്കിയും എല്ലാം ഇയാൾ യാതൊരു ഭയവുമില്ലാതെയാണ് പാമ്പിനെ കൈകാര്യം ചെയ്തത്. പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇത് പല തവണ പാമ്പുപിടുത്തക്കാരനെ കൊത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ തവണയും വഴുതിമാറിയാണ് മുരളിവാലെ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇത്രയും വലിയ രാജവെമ്പാലയെ പിടികൂടുന്നത് ഇതാദ്യമാണെന്ന് മുരളിവാലെ ഹോസ്ല വ്യക്തമാക്കി.
20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.
അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവ്. എന്നാൽ, സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.