- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം; അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്'; രാഹുലിനെ പരിഹസിച്ച ബിജെപിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോയെന്ന് അവർ ചോദിച്ചു.
How on earth is it anybody's business whether @RahulGandhi or anybody else is in nightclub or at wedding in private time?
- Mahua Moitra (@MahuaMoitra) May 3, 2022
Sick @BJP trolls in charge should stick to doing what they do best- leading double lives with beer in teapots.
'ബിജെപിയുടെ ട്രോളന്മാരേ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്' മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent.
- Amit Malviya (@amitmalviya) May 3, 2022
Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate... pic.twitter.com/dW9t07YkzC
കോൺഗ്രസ് പാർട്ടി പൊട്ടിത്തെറി നേരിടുമ്പോൾ രാഹുൽ നിശാ ക്ലബിൽ പാർട്ടിയിലാണെന്ന് പറഞ്ഞ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് വിഡിയോ പങ്കുവച്ചത്. പിന്നാലെ, രാഹുൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കിയിരുന്നു.