കോഴഞ്ചേരി: ബധിര-മൂക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ തീ പിടുത്തം. ഭാര്യയ്ക്കും മൂന്നു വയസുള്ള കുഞ്ഞിനും പൊള്ളലേറ്റു. ദുരൂഹത സംശയിച്ച് പൊലീസ്.

ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടയാറന്മുള നോർത്ത് കോഴിപ്പാലത്ത് ശ്രീവ്യന്ദത്തിൽ വിനീതിന്റെ ഭാര്യ ശ്യാമ(27), മകൾ മൂന്നു വയസുള്ള ആദിശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് സംഭവം നടന്നുവെന്ന് സംശയിക്കുന്നത്.

വിനീതും ശ്യാമയും ബധിരരും മുകരുമാണ്. ഇവരുടെ മകൾക്ക് സംസാരശേഷിയും കേൾവിശക്തിയുമുണ്ട്. വയറ്റിലുണ്ടായ അസുഖത്തെ തുടർന്ന് കുഞ്ഞ് ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി ഒരു പാട് നേരം മൊബൈൽ ഫോണിൽ കളിച്ചതിനെ ചൊല്ലി വിനീതും ശ്യാമയും അവരുടേതായ ഭാഷയിൽ വഴക്കുണ്ടാക്കിയിരുന്നു.

ദേഷ്യപ്പെട്ട് വിനിത് മറ്റൊരു മുറിയിലാണ് കിടന്ന് ഉറങ്ങിയത്. പുലർച്ചെ ശ്യാമയും കുഞ്ഞും കിടന്ന മുറിയിൽ തീ കത്തുന്നത്്. എങ്ങനെയാണ് തീ പടർന്നത് എന്ന കാര്യം ആർക്കും അറിയില്ല. ശ്യാമയുടെയും ആദിശ്രീയുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.