- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയിൽ പൂഴുവരിച്ച നിലയിൽ; അപകടമോ ആത്മഹത്യയോ എന്ന് തിരിച്ചറിയാതെ പൊലീസ്; മൃതദേഹം കണ്ടതുകൊഴുവല്ലൂരിൽ; മരിച്ചത് പുന്തല സ്വദേശി അനീഷ്കുമാർ
ചെങ്ങന്നൂർ: ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കൊക്കയിൽ കണ്ടെത്തി. കുളനട പുന്തല കോളശേരിൽ അനീഷ് കുമാറി(സജി-40)ന്റെ മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂർ റോഡിൽ 14 അടി താഴ്ചയിലാണ് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടത്.
ഒരാഴ്ചയ്ക്ക് മേൽ പഴക്കമുണ്ട് മൃതദേഹത്തിന്. ജീർണിച്ച് തുടങ്ങിയതിനാൽ ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാൻ ഇടയാക്കിയത്. ഏറെ കാലമായി കുവൈറ്റിലും, സൗദിയിലും ആയിരുന്നു. ഒരു മാസം മുൻപ് ബാംഗ്ലൂരിൽ ഉള്ള സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. ഒരാഴ്ച മുൻപ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചുവെന്ന് വിവരം ലഭിച്ചു.
പിന്നീട് വിളിച്ചപ്പോൾ ഇയാളുടെ മൊബൈൽ ഫോൺ ലഭിച്ചില്ല. സജിയുടെ തിരോധാനം സംബന്ധിച്ച് പരാതിയൊന്നും വീട്ടുകാർ നൽകിയിരുന്നില്ലെന്നും പറയുന്നു. ഭാര്യ ചെറിയാനാട് സ്വദേശിനിയാണ്. മദ്യപാനശീലമുള്ള ഇയാൾ വീടുവിട്ടാൽ പിന്നീട് ദിവസങ്ങൾ കഴിഞ്ഞാകും തിരിച്ചെത്തുക.
മൃതദേഹം ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയ്ക്കാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർഥ കാരണം അറിയാൻ കഴിയൂ.