കോന്നി: അനധികൃതമായി തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ തേക്കു തടികൾ വനപാലക സംഘം പിടികൂടി. ഇന്ന് പുലർച്ചെ രണ്ടോടെയാണ് ശാസ്താംകോട്ട തേവലക്കര പുത്തൻസങ്കേതത്തിനു സമീപം വച്ച് പാസില്ലാതെ ലോറിയിൽ കടത്തുകയായിരുന്ന എട്ട് ലക്ഷം രൂപ വിലമതിക്കുന്ന തേക്കു തടികൾ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം പിടികൂടിയത്.

തുടർന്ന് തടിലോറിയും, ഡ്രൈവർ കൊല്ലം കിളിവല്ലൂർ പേരൂർ കല്ലുവിള വീട്ടിൽ നിസാമുദ്ദീനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഡ്രൈവറുടെ മൊഴി പ്രകാരം ഉടമ കരുനാഗപ്പള്ളി പടനായർ കുളങ്ങര കണ്ണന്റയ്യത്ത് തറയിൽ സജീറിനെയും പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഡി.സുന്ദരൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശശിധരൻ നായർ, എൻ.സി.ഷിബു, എ.ശ്വേത, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് തടിലോറി പിടികൂടിയത്. കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച ലോറി മഹസർ തയ്യാറാക്കി കേസെടുത്ത ശേഷം നാളെ രാവിലെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കും.

 

.