- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പൽ റിപ്പയറിങ്ങിനിടെ അപകടം: ടാങ്കിൽ വീണ് രണ്ടു മലയാളി യുവാക്കൾ മരിച്ചു
പത്തനംതിട്ട: ബംഗ്ലാദേശിൽ കപ്പൽ റിപ്പയർ ചെയ്യുന്നതിനിടെ രണ്ടു മലയാളി യുവാക്കൾ ടാങ്കിൽ വീണ് മരിച്ചു. കോന്നി സ്വദേശി അഖിൽ ശേഖർ(26), ജിഷ്ണു രാജ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചിറ്റഗോങിലാണ് അപകടം ഉണ്ടായത്. കോന്നി മങ്ങാരം താഴത്ത് വീട്ടിൽ ശേഖറിന്റെയും അജിതയുടെയും മകനാണ് അഖിൽ.
ഒപ്പമുണ്ടായിരുന്ന ജിഷ്ണു രാജ് എന്ന മലയാളി യുവാവും മരിച്ചിട്ടുണ്ട്. തേക്കുതോട് സ്വദേശികളായ അഖിലിന്റെ കുടുംബം ഇപ്പോൾ കോന്നി ഡി.എഫ്.ഓഫിസിനു സമീപമാണ് താമസിക്കുന്നത്.ഭാര്യ: ആരതി.കഴിഞ്ഞ ആറിനാണ് നാട്ടിൽ അവധിക്കെത്തിയ അഖിൽ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങിയത്. അടുത്ത ആഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.
Next Story