- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുടിന്റെ പണിയിൽ വെള്ളം കുടിച്ച് യൂറോപ്പ്; പൊതു ഇടങ്ങളിൽ ഹീറ്റിങ് നിർത്തി ജർമ്മൻ നഗരമായ ഹാനോവർ; നിയന്ത്രണങ്ങൾ ഓരോന്നായി എല്ലായിടങ്ങളിലേക്കും; ഒപ്പം കുതിക്കുന്നത് എനർജി ബില്ലും; യുക്രെയിൻ യുദ്ധം നീളുമ്പോൾ പ്രകൃതി വാതകത്തിൽ വില കൊണ്ടുക്കേണ്ടി വരുന്നത് യൂറോപ്പ്
പാശ്ചത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ അതേ നാണയത്തിൽ റഷ്യ തിരിച്ചടിക്കാൻ തുടങ്ങിയതോടെ പല യൂറോപ്പ്യൻ രാജ്യങ്ങളിലേയും സ്ഥിതിഗതികൾ വഷളാകാൻ തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാന ഊർജ്ജസ്രോതസ്സായ റഷ്യ പ്രകൃതി വാതകത്തിന്റെ വിതരണം വെട്ടിക്കുറച്ചുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. പൈപ്പ് ലൈനുകളുടെ കേടുപാടുകൾ തീർക്കുന്ന പണിനടക്കുന്നതിനാലാണ് ഇതെന്ന് റഷ്യ ഔദ്യോഗിക വിശദീകരണം നൽകുമ്പോഴും, ഇതിനു പിന്നിലുള്ളത് റഷ്യയുടെ പ്രതികാരം തന്നെയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ജർമ്മൻ നഗരമായ ഹാനോവർ പബ്ലിക് കെട്ടിടങ്ങളിൽ ചൂടുവെള്ളവും സെൻട്രൽ ഹീറ്റിംഗും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പ്രകൃതിവാതക ക്ഷാമം കനത്തത്തോടെ, ഇത്തരത്തിൽ കർശന നടപടി കൈക്കൊള്ളുന്ന യൂറോപ്പിലെ ആദ്യ നഗരമായി മാറിയിരിക്കുകയാണ് ഹാനോവർ. മറ്റു പല നഗരങ്ങളും ഇത്തരത്തിലുള്ള നടപടികൾ ആലോചിച്ച് വരികയാണെന്ന് റിപ്പോർട്ടുകളും പുറത്തു വരുന്നു. ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഗ്യാസ് റേഷനിംഗും വൈദ്യൂതി ബിൽ വർദ്ധനവും ഉണ്ടായേക്കാമെന്ന് ജർമ്മനി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
ജർമ്മനിയുടെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനമായ ലോവർ സാക്സോണീയുടെ തലസ്ഥാനമായ ഹാനോവറിലെ പൊതുയിടങ്ങളിലാന് ചൂടുവെള്ള വിതരണം നിർത്തലാക്കിയിരിക്കുന്നത്. പൊതു കെട്ടിടങ്ങൾ, സ്വിമ്മിങ് പൂളുകൾ, സ്പോർട്സ് ഹാളുകൾ, ജിംനേഷ്യങ്ങൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടും. അതുപോലെ പ്രകൃതി വാതക ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുയിടങ്ങളിലെ ഫൗണ്ടനുകളെല്ലാം പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. ടൗൺഹാളുകൾ, മ്യുസിങ്ങൾ തുടങ്ങിയ ഇടങ്ങളിലെ രാത്രികാല ദീപാലങ്കാരങ്ങളും നിർത്തലാക്കി.
ഒഴിവാക്കാനാകാത്ത വാതക ക്ഷാമം മൂലം നഗരത്തിലെ ഊർജ്ജോപഭോഗം 15 ശതമാനത്തോളം കുറയ്ക്കേണ്ടതായി വന്നതായി മേയർ ബെലിറ്റ് ഒനേ പറഞ്ഞു. എല്ലാ വർഷവും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പൊതു കെട്ടിടങ്ങളിലേക്കുള്ള ഹീറ്റിങ് നിർത്തി വയ്ക്കാനും, മറ്റു മാസങ്ങളിൽ ഇവിടങ്ങളിലെ താപനില 20 ഡിഗ്രിയിൽ ഉയരാതെ നോക്കാനും ഉള്ള പദ്ധതികളും ഇപ്പോൾ ആലോചനയിലുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ എയർ കണ്ടീഷണറുകൾ, ഹീറ്ററുകൾ, റേഡിയേറ്ററുകൾ എന്നിവ നിരോധിക്കാനുള്ള ഒരു നീക്കവും നടക്കുന്നുണ്ട്.
റഷ്യൻ ഏകാധിപതിയുടെ അധിനിവേശത്തിന് ജർമ്മൻ ജനത പിഴയൊടുക്കേണ്ട ഗതിയിലെത്തിയപ്പോൾ, പുടിൻ ശരിക്കും സന്തോഷിക്കുന്നുണ്ടാകും എന്നാണ് പാശ്ചാത്യ നിരീക്ഷകർ പറയുന്നത്. യൂറോപ്പിലേക്ക് വാതകം വിതരണം ചെയ്യുന്ന റഷ്യൻ വാതക വിതരണ കമ്പനിയായ ഗസ്സ്പ്രോം നോർഡ് സ്ട്രീം 1 പൈപ്പ്ലൈനിലൂടെയുള്ള വിതരണം ഇടയ്ക്കിടയ്ക്ക് തടസ്സപ്പെടുത്തി പശ്ചിമ യൂറോപ്പിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുകയാണ്. ജൂണിൽ, അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞ് 40 ശതമാനം വിതരനം വർ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞയാഴ്‌ച്ച മുതൽ, ശരിയായ അളവിന്റെ 20 ശതമാനം മാത്രമാക്കി വെട്ടിക്കുറച്ചിരിക്കുകയാണ് പൈപ്പിലൂടെയുള്ള വാതകത്തിന്റെ അളവ്.
രാഷ്ട്രീയ പ്രേരിതമാണ് ഈ വെട്ടിച്ചുരുക്കൽ എന്ന ആരോപണം യൂറോപ്യൻ യൂണിയൻ എനർജി ചീഫ് കാഡ്രി സിംസൺ നിഷേധിക്കുകയാണ്. എന്നാൽ, ഇത് ഊർജ്ജ ബില്ലുകൾ പരിധിവിട്ട് ഉയരുന്നതിന് കാരണമായിരിക്കുകയാണ്. മാത്രമല്ല, പല വൻകിട വ്യവസായ ശാലകൾക്കും തങ്ങളുടെ പ്രവർത്തനവുമായി മുൻപോട്ട് പോകാനാവുമോ എന്ന ആശങ്കയും ഉയർന്നിരിക്കുന്നു. ശത്രുത പുലർത്തുന്ന രാജ്യങ്ങൾക്ക് റഷ്യ നൽകുന്ന ശിക്ഷയാണിതെന്ന് ചിലർ ആരോപിക്കുമ്പോൾ റഷ്യ അക്കാര്യം ശക്തമായി നിഷേധിക്കുകയാണ്.
ഇതിനിടയിൽ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഒന്നടങ്കം പ്രകൃതി വാതക ഉപയോഗം 15 ശതമാനം കുറയ്ക്കുവാനുള്ള തീരുമാനം എടുത്തിട്ടുണ്ട്,. ഇത് ഊർജ്ജ സ്രോതസ്സുകളെ ആയുധമാക്കിയുള്ള റഷ്യൻ ഒളിയുദ്ധത്തിന് വലിയൊരു പരിധിവരെ ചുട്ട മറുപടി നൽകാൻ കഴിയുന്ന ഒരു തീരുമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, ഊർജ്ജാവശ്യങ്ങൾക്കായി മറ്റേതൊരു രാജ്യത്തേക്കാളും റഷ്യയെ ആശ്രയിക്കുന്ന ജർമ്മനിയുടെ നില മെച്ചപ്പെടുത്താൻ ഈ തീരുമാനം കൊണ്ടൊന്നും ആകില്ല.
അതിനിടയിൽ യു കെയിലെ എനർജി ബിൽ ജനുവരി മുതൽ പ്രതിമാസം 500 പൗണ്ടായി ഉയർന്നേക്കാം എന്നൊരു റിപ്പോർട്ട് വരുന്നുണ്ട്. റഷ്യയിൽ നിന്നും വാതകം തീരെ ഇറക്കുമതി ചെയ്യാത്ത ബ്രിട്ടനിൽ ഊർജ വില വർദ്ധിക്കുന്നതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടയിൽ ബ്രിട്ടീഷ് ഗ്യാസ് കമ്പനി ഉടമ സെൻട്രിക്ക, അവരുടെ ലാഭം അഞ്ചു മടങ്ങായി വർദ്ധിപ്പിച്ചു എന്ന വാർത്ത ഈ ജനരോഷത്തിൽ എണ്ണയൊഴിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനി നേടിയത് 1.34 ബില്യൺ ലാഭമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മറുനാടന് ഡെസ്ക്