ദുബായ്:  സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിർഹമാക്കി. 35 കിലോയാണ് ബാഗേജ് അലവൻസ്. ഈ മാസം 21 വരെ ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം.

അതേസമയം നേരിട്ടുള്ള വിമാനങ്ങൾക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫർ പ്രകാരം സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാൻ റിയാലും കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയർ ഇന്ത്യ സോഷ്യൽ മീഡിയയിൽ അറിയിച്ചു.