- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു ബെർലിൻ കുഞ്ഞനന്തൻ നായർ; നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കണ്ണൂർ: ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു ബെർലിൻ കുഞ്ഞനന്തൻ നായരെന്ന് മുഖ്യമന്ത്രി അനുശോചനകുറിപ്പിൽ പറഞ്ഞു.
കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനും അനുശോചിച്ചു. ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീർഘനേരം നേരിൽ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.
ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കായി പ്രവർത്തിക്കുവാൻ സാധിച്ച സഖാവാണ് ബർലിൻ. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞു. ഇഎംഎസ്പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ സഖാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി.
ബ്ലിറ്റ്സ് ലേഖകനായി പ്രവർത്തിച്ച സഖാവ് ബർലിൻ, സോഷ്യലിസ്റ്റ് ബ്ലോക്കിനെ കുറിച്ച് ലോകത്തെ അറിയിക്കാനായി ദീർഘകാലം കർമ്മനിരതനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിലും എഴുതി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെയാണ് ബർലിൻ കുഞ്ഞനന്തൻ നായരായി അറിയപ്പെടാൻ തുടങ്ങിയതെന്നും എം.വി ഗോവിന്ദൻ അനുശോചനകുറിപ്പിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ