- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തത്തിൽ 35 പേർ മരിച്ചു; മരിച്ചവരിൽ മലയാളികളും
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ ഉണ്ടാത് വന്‍ തീപിടുത്തം. 35 പേര് മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇവര്‍ ചികിത്സയിലാണ്. നിരവധി മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുമെന്നാണ് സൂചനകള്‍. ഉണ്ടായത് വന്‍ ദുരന്തമാണ്. മരിച്ചവരില്‍ മലായളികളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

43 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും കുവൈത്ത് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ മലയാളികള്‍ ഉള്ളതായി സൂചനകളുമുണ്ട്. ആവശ്യമായ സജ്ജീകരണങ്ങള്‍ രാജ്യത്തെ ആശുപത്രികളില്‍ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മംഗഫ് ബ്ലോക്ക് നാലിലെ എന്‍.ബി.ടി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
മലയാളികളും തമിഴ്നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുളളവരാണ് ഈ തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നത് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ്.

പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്.