കണ്ണൂര്‍: പിലാത്തറ കെ എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി പഴയ പോസ്റ്റ് ഓഫീസിനടുത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം.പരുക്കേറ്റവരെ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

അമിത വേഗതയിലെത്തിയ ലോറി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം.