- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണക്കുകള്‍ ശരിയാവുന്നില്ലല്ലോ ദാസന് മുഖ്യമന്ത്രി, നിങ്ങള്‍ കുടുങ്ങും'; കെ.എസ്.എഫ്.ഇക്ക് നല്കിയ 81 കോടിയില്‍ വീണ്ടും വിമര്‍ശിച്ചു അഖില്‍ മാരാര്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതിന് ശേഷമാണ് അഖില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 81 കോടി രൂപ കെ.എസ്.എഫ്.ഇക്ക് നല്‍കിയതിലാണ് വീണ്ടും ചോദ്യങ്ങളുമായി അഖില്‍ രംഗത്തുവന്നത്. കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ് വാങ്ങാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് അഖില്‍ മാരാര്‍ വാദിക്കുന്നത്. കെഎസ്എഫ്ഇ […]
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതിന് ശേഷമാണ് അഖില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 81 കോടി രൂപ കെ.എസ്.എഫ്.ഇക്ക് നല്‍കിയതിലാണ് വീണ്ടും ചോദ്യങ്ങളുമായി അഖില്‍ രംഗത്തുവന്നത്.
കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ് വാങ്ങാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് അഖില്‍ മാരാര്‍ വാദിക്കുന്നത്. കെഎസ്എഫ്ഇ വഴി കുട്ടികള്‍ക്ക് ലോണാണ് നല്‍കിയതെന്നും അവരുടെ കയ്യില്‍ നിന്ന് പണം പിരിക്കുകയാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു. കെഎസ് എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പി.എയുമായി സംസാരിച്ചതിന്റെ ഫോണ്‍ കോള്‍ പുറത്തുവിട്ടുതിന് ശേഷമാണ് അഖില്‍ മാരാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.
'വിദ്യ ശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യമായിട്ടാണോ സര്‍ക്കാര്‍ ലാപ്‌ടോപ്പ് കൊടുത്തത്' എന്നതായിരുന്നു ഫോണ്‍ കോളില്‍ അഖില്‍ മാരാരുടെ ചോദ്യം. എന്നാല്‍ മാസംതോറും പണം അടയ്ക്കുന്ന സ്‌കീം ആണെന്നാണ് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ വെളിപ്പെടുത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് അഖില്‍ മാരാര്‍ വാദിക്കുന്നത്.
കെഎസ്എഫ്ഇ-ക്ക് സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലെന്നും കെഎസ്എഫ്ഇയുടെ പണത്തിനാണ് കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കിയതെന്നും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ തുറന്നു പറഞ്ഞുവെന്നും അഖില്‍ അവകാശപ്പെടുന്നു. പണം സര്‍ക്കാര്‍ തന്നു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറയുന്നു. കൊറോണ കാലത്ത് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ കെഎസ്എഫ്ഇക്ക് പണം നല്‍കിയത് സര്‍ക്കാര്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാദത്തിന്റെയും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുമായി നടത്തിയ ഫോണ്‍കോളിന്റെ വോയിസ് റെക്കോര്‍ഡും പുറത്തുവിട്ടുകൊണ്ടാണ് അഖില്‍ മാരാര്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കെ എസ് എഫ് ഇ വഴി ലോണ്‍ കൊടുത്തിട്ട് അത് തിരിച്ചു പാവങ്ങളുടെ കൈയില്‍ നിന്നും മേടിച്ചിട്ട് ഉളുപ്പില്ലാതെ സഹായിച്ചു എന്ന് പറയുന്ന കള്ളന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഖില്‍ മാരാര്‍ തുറന്നടിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് വിവരക്കേടാണെന്നും ഈ വിഷയത്തില്‍ പ്രതിപക്ഷം ശബ്ധം ഉയര്‍ത്തണമെന്നും അഖില്‍ മാരാര്‍ പഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പണ വിനിയോഗത്തിലും അന്വേഷണം വേണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റും അഖില്‍ മാരാര്‍ ഇട്ടിരുന്നു.
സംഭാവന നല്‍കിയത് ജനാധിപത്യ മര്യാദയുടെ ഭാഗമാണെന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കേണ്ടെന്ന് ഒരാളോടും പറഞ്ഞിട്ടില്ലെന്നായിരുന്നു അഖില്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്. നാട്ടില്‍ വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാന്‍ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവൃത്തി കൊണ്ടാണ്. മഹാരാജാവ് ചമയാതെ മനുഷ്യനായി, മര്യാദക്കാരനായി ജനങ്ങളെ സ്‌നേഹിക്കാന്‍ നോക്കുക. ജനങ്ങള്‍ കൂടെ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് മറക്കേണ്ടെന്നും അഖില്‍ മാരാര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ദുരിതാശ്വാസനിധി സംഭാവന നല്‍കിയതിന്റെ രസീതും എഫ്.ബിയില്‍ പങ്കുവെച്ചിട്ടുണ്ട്.
അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകള്‍ ആയ ജനങ്ങള്‍ ആണ് പലപ്പോഴും കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ശക്തി… തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ഭയം ഇവരില്‍ സൃഷ്ട്ടിച്ചു എടുത്തതാണ്..
പാര്‍ട്ടിയുടെ നയത്തെ എതിര്‍ത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്കാരെ വെട്ടിയൊതുക്കി യാതൊരു കമ്മ്യൂണിസ്‌റ് മൂല്യവും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോള്‍ ദുരന്ത മുഖത്തു രാഷ്ട്രീയം പറയല്ലേ എന്ന വാദത്തിന് പ്രസക്തി നഷ്ട്ടപെടുന്നത് ഇന്നലെകളിലെ പ്രവര്‍ത്തിയാണ്… പ്രളയത്തിനും കോവിഡിനും സമയം ലഭിച്ച തുക എവിടെ ചിലവഴിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ഉരുണ്ട് കളിച്ചവര്‍ വയനാട്ടില്‍ ദുരന്തം ഉണ്ടായപ്പോള്‍ രാഷ്ട്രീയം പറയരുത് എന്ന വാദങ്ങള്‍ നിരത്തി മുങ്ങുകയല്ല വേണ്ടത്.. അഭിമാനത്തോടെ ആത്മധൈര്യത്തോടെ ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ പുറത്ത് വിട്ട ശേഷം സര്‍ക്കാരിനെ സഹായിക്കാന്‍ പറയണം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു… ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.. പകരം 3 വീടുകള്‍ വെച്ചു നല്‍കും എന്ന് പറഞ്ഞു.. കണക്കുകള്‍ 6 മാസത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചാല്‍ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ തന്നെ ഇടാന്‍ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാന്‍ പറഞ്ഞിരുന്നു…
ഞാന്‍ ഉയര്‍ത്തിയ സംശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു… 2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂര്‍ത്തിയായി.. അത് നിങ്ങള്‍ക്ക് ലഭിക്കും..
രണ്ടാമത് KSFE കുട്ടികള്‍ക്ക് പഠിക്കാന്‍ ലാപ്‌ടോപ് നല്‍കിയതിന് 81കോടി നല്‍കി…
എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം… അതായത് കോകോനിക്‌സ് എന്ന കമ്പനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്‌ടോപ്പുകള്‍ KSFE വഴി കുട്ടികള്‍ക്ക് നല്‍കി.. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 70%ലാപ്‌ടോപ്പുകളും നശിച്ചു… പരാതിയുമായി അലഞ്ഞ പാവങ്ങളെ KSFE യും കമ്പനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകര്‍ത്താക്കളും പറയുന്നു…കോകോനിക്‌സ് കമ്പനിയുടെ ഒരു മേജര്‍ share KSIDC യുടെ കൂടിയാണ്..
KSIDC യും മുഖ്യമന്ത്രിയുടെ മകള്‍ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ നേരത്തെ നമുക്ക് മുന്നിലുണ്ട്.. അത് കൊണ്ട് ഈ ലാപ്‌ടോപ്പുകള്‍ ആര്‍ക്കൊക്കെ ലഭിച്ചു…ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ.. ഇകാര്യങ്ങള്‍ പൊതു ജനമധ്യത്തില്‍ കൊണ്ട് വരാന്‍ പ്രതിപക്ഷത്തിന് കഴിയട്ടെ…
ദുരിതാശ്വാസ നിധിയില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പര്‍ തരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല.. അബ്ദുല്‍ റഹ്മാന് വേണ്ടി 4 ദിവസം കൊണ്ട് 34 കോടി സ്വരൂപിച്ച നാട്ടില്‍ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാന്‍ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവര്‍ത്തി കൊണ്ടാണ്..
എന്നാല്‍ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു..
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങള്‍ക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ…
ജില്ലാ ഭരണകൂടമായി സഹകരിച്ചു അര്‍ഹത പെട്ടവര്‍ക്ക് നേരിട്ട് തന്നെ വീട് വെച്ച് നല്‍കും…
NB : കേസെടെടുത്തു വിരട്ടാന്‍ നോക്കിയപ്പോള്‍ ഞാന്‍ പ്രതികരിച്ചതും മുഖ്യമന്ത്രി മറുപടി നല്‍കിയപ്പോള്‍ ഞാന്‍ പ്രതികരിച്ചതും രണ്ട് രീതിയില്‍ ആണ്…
അത് കൊണ്ട് മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്‌നേഹിക്കാന്‍ നോക്ക്.. ജനങ്ങള്‍ കൂടെ ഉണ്ടാകും…
ബാക്കി കണക്കുകള്‍ പുറത്ത് വന്ന ശേഷം… അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..