കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം സ്ത്രീവിഷയത്തിലെന്ന് സൂചന. കൊലപാതകം മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. 'എന്റെ പെണ്ണിനെ നീ നോക്കുമോടോ..' എന്നു ചോദിച്ചു കൊണ്ടാണ് അനീഷ് പീറ്ററിനെ കൊലപ്പെടുത്തിയത്. നെഞ്ചില്‍ കത്തികൊണ്ട് കുത്തിയാണ് കൊലപാതകം നടത്തിയത്. പ്രതി ആരാണെന്ന് വ്യക്തമായിട്ടില്ല. അനീഷിന്റെ ഫോണ്‍ പരിശോധിക്കുകയാണ്.

കളമശേരി എച്ച്എംടി ജംക്ഷനില്‍ വച്ചാണ് സംഭവം. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍ (25) ആണ് മരിച്ചത്. അക്രമി ഓടി രക്ഷപെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. എന്ന് ചോദിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍.

പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അനീഷിന്റെ വ്യക്തിബന്ധങ്ങളാണ് ആക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് സൂചനകള്‍.