- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; കേസന്വേഷണം ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പ്; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ.സുരേന്ദ്രന്‍
പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസന്വേഷണം ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം നേതൃത്വം നവീന്‍ ബാബുവിനെ അപകീര്‍ത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. ദിവ്യയുടെ പേരില്‍ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരിധിയിലാക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളാണ് ഇപ്പോഴത്തെ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. നവീന്‍ ബാബുവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.