- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം-അങ്കമാലി അതിരൂപതയ്ത്ത് പുതിയ അപ്പോസ്തലിക് അഡിമിനിസ്ട്രേറ്റര്? ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും; ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആയേക്കും
ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും. സിനഡിനെ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചാല്‍ ശനിയാഴ്ച തന്നെ പുതിയ അഡ്മിനിസ്ട്രേറ്ററെ പ്രഖ്യാപിച്ചേക്കും.
പ്രായം കണക്കിലെടുത്താണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതായാണ് സൂചന. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.
തിങ്കളാഴ്ച മുതല്‍ കാക്കനാട് സെന്റ് മൗണ്ടില്‍ സിനഡ് നടന്നുവരികയാണ്. ശനിയാഴ്ച ഇത് സമാപിക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആയേക്കുമെന്നാണ് സൂചന.
കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്നു വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് 2023 ല്‍ ചുമതലയൊഴിഞ്ഞപ്പോഴാണ് മെല്‍ബണ്‍ രൂപത മുന്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയത്.