- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോളിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞുമായി ഇലക്ട്രിക് സ്കൂട്ടറിൽ അപകട യാത്ര; ഒരു കയ്യിൽ കുഞ്ഞിനെ പിടിച്ചിരിക്കുന്നയാളിന്റെ മറു കൈയിൽ വാഹനത്തിന്റെ ഹാൻഡിൽ; ചെറിയൊരു അശ്രദ്ധ പോലും ദുരന്തമായേനെ; അടൂരിലേത് അപകടകരമായ യാത്ര തന്നെ; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്; കുട്ടിയെ തോളിൽ കിടത്തി അപകട യാത്ര നടത്തിയത് അച്ഛനോ ?
അടൂർ: കുട്ടിയെ തോളിൽ കിടത്തി അപകടകരമായ സ്‌കൂട്ടർ യാത്ര ഞെട്ടിക്കുന്നത്. മുണ്ടപ്പള്ളി നെല്ലിമുകൾ റോഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്‌കൂട്ടറിന് പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്ത് വരുന്നത്. വീഡിയോ ദൃശ്യങ്ങൾ മറുനാടൻ ലഭിച്ചു. യാത്രക്കിടെ കുഞ്ഞ് ഉറങ്ങിപ്പോയത് കൊണ്ടാവാം ഇത്തരത്തിൽ ഒരു യാത്രയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ പെട്ടെന്നുണ്ടാകുന്നൊരു അശ്രദ്ധ വലിയ ദുരന്തത്തിലേക്ക് നയിക്കാം. ഇതിനാലാണ് ഇത്തരത്തിലുള്ളൊരു യാത്ര ക്രിമിനൽ കുറ്റകരമാകുന്നത്.
വാഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അപകടകരമായ യാത്രയെന്നത് ശ്രദ്ദേയമാണ്. മുണ്ടപ്പള്ളി നെല്ലിമുകൾ റോഡിൽ വൈകിട്ട് 5.30ഓടെയാണ് സംഭവം. ഇലക്ട്രിക് സ്‌കൂട്ടറിലായിരുന്നു അപകട യാത്ര. കുട്ടി വണ്ടി ഓടിക്കുന്ന ആളുടെ ഇടത് തോളിൽ കിടന്നുറങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. സ്‌കൂട്ടർ ഓടിക്കുന്നയാൾ തോളിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ ഒരു കൈകൊണ്ട് പിടിച്ചിരിക്കുന്നത് കാണാം. കുഞ്ഞിനെ ഹെൽമെറ്റ് ധരിപ്പിച്ചിട്ടില്ല.
ഒറ്റ കൈകൊണ്ടാണ് വാഹനം ഓടിക്കുന്നത്. തിരക്കില്ലാത്ത റോഡിലൂടെയാണ് യാത്രയെങ്കിലും പെട്ടെന്നൊരു പട്ടിയോ, പൂച്ചയോ കുറുക്കെ ചാടിയാൽ വലിയ അപകടമുണ്ടാകും. കുഞ്ഞിനെ അപായപ്പെടുത്തണമെന്നത് വാഹനം ഓടിക്കുന്നയാളുടെ ഉദ്ദേശമല്ലായിരിക്കാം. കുഞ്ഞ് ഉറങ്ങിപ്പോയത് കൊണ്ട് മറ്റ് മാർഗമില്ലാതെ തോളിൽ കിടത്തി യാത്ര ചെയ്യേണ്ടി വന്നതായിരിക്കാം. എന്നാൽ വലിയ അപകട സാധ്യതയാണ് ഇത്തരം യാത്രകളിൽ പതിയിരിക്കുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
മുൻപും ഇത്തരം സംഭവങ്ങളിൽ അധികാരികൾ വാഹനത്തിന്റെ ഉടമസ്ഥാനോ, ഓടിക്കുന്നയാൾക്കോ പിഴ ചുമത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ വാഹനത്തിന്റെ നമ്പറും വളരെ വ്യക്തമായി കാണാം. വാഹനം വളരെ വേഗത കുറച്ച് ശ്രദ്ധയോടെ തന്നെയാണ് ഓടിക്കുന്നത്. ഹെൽമെറ്റും ധരിച്ചിട്ടുണ്ട്. എങ്കിലും പെട്ടെന്നൊരു അശ്രദ്ധയിൽ വലിയ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. വീഡിയോ പ്രചരിക്കുന്നതോടെ മോട്ടോർ വാഹന വകുപ്പ് വാഹനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡ്രൈവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അധികാരികൾ കടക്കുമെന്നാണ് സൂചന.