- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല അജിത്തിന്റെ ബില്ലയില്‍ നിന്നുയര്‍ന്ന ആവേശം; വെള്ളിത്തിരയിലെ നായകനെ പൊലെ മയക്കുമരുന്നുകടത്തും ചേയിസിംഗും നടത്തുന്നത് സിനിമാ സ്റ്റൈലില്‍; സൗത്ത് പാര്‍ക്കില്‍ പ്രശ്നമുണ്ടാക്കിയതും 'ബില്ലാ ബോയിസ്'; ഡിജെ പാര്‍ട്ടിയ്ക്ക് എത്തിയത് പൊലീസിനെ വെള്ളം കുടിപ്പിക്കുന്ന കൊടും ക്രിമിനലുകള്‍; ലഹരി വളര്‍ത്തും സിസിടിവി ഇല്ലാ പാര്‍ട്ടികള്‍
തിരുവനന്തപുരം: പാളയത്തെ സൗത്ത് പാര്‍ക്കില്‍ അടിയുണ്ടാക്കിയത് മയക്കുമരുന്നു കച്ചവടസംഘമായ ബില്ലാ ബോയ്‌സ് എന്ന സംഘമോ? നഗരത്തിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിതരണം ചെയ്യുന്ന സംഘമാണ് ബില്ലാ ബോയ്‌സ്. ഇവര്‍ വലിയതുറ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘത്തിലെ ചിലരും സൗത്ത് പാര്‍ക്കില്‍ എത്തിയെന്നാണ് സൂചന. ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്ത് സിസിടിവി ഇല്ലാത്തത് പോലീസിനേയും അമ്പരപ്പിച്ചിട്ടുണ്ട്. ഇത് തലയുടെ വിളയാട്ടമല്ല. തലയെ ആരാധിക്കുന്ന ബില്ലാ ബോയിസിന്റെ അഴിഞ്ഞാട്ടം.തമിഴ് സൂപ്പര്‍താരം അജിത്തിന്റെ മെഗാഹിറ്റ് ചിത്രമാണ് ബില്ല. അധോലാകരാജാവായ ബില്ലയുടെ കള്ളകടത്തും തട്ടിപ്പുകളുമാണ് സിനിമയുടെ ഇതിവൃത്തം. മയക്കുമരുന്നു കച്ചവടവും ആളുമാറാട്ടവും ഒക്കെയായി ബില്ലയുടെ തകര്‍പ്പന്‍ പ്രകടനത്തിന് വലിയ ഫാന്‍ബെയിസാണ് ഉള്ളത്.
ബില്ലയുടെ പേരില്‍ മയക്കുമരുന്ന് കടത്തും കച്ചവടവുമായി തലസ്ഥാനനഗരിയില്‍ പൊലീസിനെ വെള്ളം കുടിപ്പിക്കുന്ന മയക്കു മരുന്ന് സംഘമാണ് ബില്ലാ ബോയ്‌സ്. വലിയതുറയും എയര്‍പോര്‍ട്ട് പരിസരവും കേന്ദ്രീകരിച്ച് മയക്കു മരുന്നുമായി നിറയുന്നവര്‍. എയര്‍പോര്‍ട്ട് സാജന്റെ എതിര്‍ സംഘമാണ് ഇവര്‍.അന്യംസംസ്ഥാനങ്ങളില്‍ നിന്നും എം.ഡി.എം.എയും ആപ്യൂളുമടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിച്ച് തിരുവനന്തപുരം സിറ്റിയിലാകെ വിതരണം ചെയ്യുന്ന സംഘമാണ് ഇത്. തലസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഇവരും സൗത്ത് പാര്‍ക്കില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല് ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ പാളയത്തെ ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി. ഹോട്ടലിലും റോഡിലും ചേരിതിരിഞ്ഞ് അടിപിടിയുണ്ടായി. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും. നഗരത്തിലെ ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടി നടന്നത്.ലഹരി കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയുമെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തു. സംഭവത്തില്‍ തിരുവനന്തപുരം പാളയത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി. അടിപിടിയില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും.
പാളയത്തെ ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡില്‍ നടന്ന തല്ലിനാണ് പൊലീസ് സ്വമേധയാ കേസെടുക്കുക. ഡിജി പാര്‍ട്ടി സംഘടിപ്പിച്ച് തല്ലുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഹോട്ടലിന് വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഡിജെ സംഘടിപ്പിച്ച ഹാളില്‍ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പൊലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് നോട്ടീസില്‍ പറയുന്നുണ്ട്.
അടിപിടിയില്‍ പരിക്കേറ്റ ഒരാള്‍ ആദ്യം പൊലീസില്‍ പരാതി പറഞ്ഞെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. പരാതിക്കാര്‍ ആരുമില്ലെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതികളും കൊലക്കേസ് പ്രതികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നേരത്തെ ഈഞ്ചയ്ക്കലിലെ ഹോട്ടലില്‍ ഓപ്രകാശും സംഘവും വലിയതുറ സാജന്റെ മകനുമായി ഏറ്റുമുട്ടിയത് വലിയ ചര്‍ച്ചയായിരുന്നു.