- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിണ്ടാപ്രാണികൾക്കും രക്ഷയില്ല; ജില്ലയിലെ പ്രധാനപ്പെട്ട മൾട്ടി-സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറില്ല; വളർത്ത് മൃഗങ്ങളുമായെത്തിയവർ കാത്തിരുന്നത് മണിക്കൂറുകളോളം; കാര്യം അന്വേഷിച്ചപ്പോൾ ഭീക്ഷണി; വീഡിയോ പകർത്തിയ വ്ളോഗർക്കെതിരെ അധികൃതരുടെ പരാതി; അനാസ്ഥ പുറത്ത് കൊണ്ട് വന്ന വ്ളോഗർക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടി
തിരുവനന്തപുരം:കുടപ്പനക്കുന്ന് സർക്കാർ മൾട്ടി-സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിക്കെതിരെ പുറത്ത് വരുന്നത് ഗുരുതര ആരോപണങ്ങൾ. ജില്ലയിലെ ഏറ്റവും പ്രധാനമായ സർക്കാർ വെറ്ററിനറി ആശുപത്രികളിൽ ഒന്നായ ഈ മൾട്ടി-സ്പെഷ്യാലിറ്റിയെയാണ് ഗുരുതര അസുഖങ്ങളുള്ള വളർത്ത് മൃഗങ്ങളുമായി എത്തുന്നവർ ആശ്രയിക്കുന്നത്. തിരുവനന്തപുരം കളക്ടറേറ്റ് കാര്യാലയത്തിന് തൊട്ട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ സർക്കാരിന് പോലും നാണക്കേടുണ്ടാക്കുന്നതാണ്. ഡോക്ടർ ഇല്ലാത്തത് കാരണം അസുഖം ബാധിച്ച വളർത്ത് മൃഗങ്ങളുമായെത്തിയവർ മണിക്കൂറുകളോളമാണ് ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നത്. ഇത് ചോദ്യം ചെയ്തവരെ സെക്യൂരിറ്റിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 'താടീം പുട്ടും' എന്ന യൂട്യൂബ് ചാനൽ വ്‌ളോഗർ വളർത്ത് നായയുമായി ആശുപത്രിയിലെത്തിയത്. രാവിലെ മുതൽ വളർത്ത് മൃഗങ്ങളുമായി ആശുപത്രിയിൽ നിരവധി പേരുണ്ടായിരുന്നു. അതിൽ പ്രസവത്തിനായെത്തിയ വളർത്ത് നായ ഉൾപ്പെടെ ഗുരുതര അവസ്ഥയിലുള്ള നിരവധി വളർത്ത് മൃഗങ്ങൾ ഉണ്ടായിരുന്നു. 11 മണിയോടെ പ്രസവത്തിനായി എത്തിയ വളർത്ത് നായയെ 5 മണിയായിട്ടും പരിശോധിക്കാൻ അധികൃതർക്കായില്ല. ഡോക്ടർ എത്താൻ വൈകിയതോടെ ടോക്കൺ നമ്പർ ലഭിച്ച ശേഷം മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വന്നത്.
തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ ആശുപത്രി ജീവനക്കാർ വളരെ മോശമായാണ് പെരുമാറിയുടെതെന്നും ആരോപണമുണ്ട്. ഡോക്ടർ എത്താൻ വൈകുന്ന കാര്യം അന്വേഷിച്ചപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആയിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടത്. സംഭവം യൂട്യൂബർ കൂടിയായ പരാതിക്കാരൻ മൊബൈലിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ വീണ്ടും ഭീക്ഷണിയുമായെത്തി. വീഡിയോ പുറത്ത് വന്നാൽ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ ഭീക്ഷണി.
എന്നാൽ ഈ ദൃശ്യങ്ങൾ തന്റെ ചാനലുകളിൽ വ്‌ളോഗർ പോസ്റ്റ് ചെയ്തു. വീഡിയോ പുറത്തെത്തിയതോടെ നിരവധി കാഴ്ചക്കാർ ആശുപത്രി അധികൃതർക്കെതിരെ കമന്റുകളുമായി എത്തി. മിണ്ടാപ്രാണിയുടെ അവസ്ഥ കഷ്ടമാണെന്നും, അധികാരികൾ കണ്ണ് തുറക്കണമെന്നും നിരവധി പേർ കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. ഇതോടെ ഇയാൾക്കെതിരെ ആശുപത്രി അധികൃതർ പരാതി നൽകിയിരിക്കുകയാണ്. ആശുപത്രിയിൽ അതിക്രമിച്ചു കയറിയെന്നും, നിരോധിത പ്രദേശങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയെന്നമാണ് പരാതി നൽകിയിരിക്കുന്നതായാണ് വ്‌ളോഗർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തന്നെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെന്നും ആരോപണമുണ്ട്. എന്നാൽ സംഭവത്തിനെതിരെ ചങ്ങാതിക്കൂട്ടം അടക്കമുള്ള കൂട്ടായ്മകൾ രംഗത്തെത്തിയിട്ടുണ്ട്.