- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് കൊച്ചിക്കാര്‍ക്ക് തലവേദന ഉണ്ടാക്കി യുവതികള്‍; പൂസായി ചെന്നുകയറിയത് ക്ഷേത്രത്തില്‍; പൊലീസിന് നേരേയും ആക്രോശം; ഒടുവില്‍ സംഭവിച്ചത്
കൊച്ചി: മദ്യ ലഹരിയില്‍ ലക്കുകെട്ട് രാത്രി നിരത്തിലിറങ്ങിയ യുവതികളുടെ പരാക്രമങ്ങളില്‍ വലഞ്ഞ് നാട്ടുകാരും പൊലീസും. കഴിഞ്ഞ ദിവസം വെകുന്നേരം 7.30 നാണ് ബന്ധുക്കളായ രണ്ടു യുവതികള്‍ എറണാകുളം വളഞ്ഞമ്പലം, സൗത്ത് മേല്‍പ്പാലം പരിസരത്ത് മണിക്കൂറോളം പ്രശ്നം സൃഷ്ടിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതിയാണ് മദ്യ ലഹരിയില്‍ അക്രമാസക്തയായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത് ഭര്‍ത്താവിന്റെ സഹോദരിയായിരുന്നു. ഇവരും മദ്യ ലഹരിയിലായിരുന്നെങ്കിലും അക്രമ സ്വഭാവമില്ലായിരുന്നു. വൈകിട്ട് 7.30 ന് വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തേക്ക് കാറിലാണു യുവതികള്‍ എത്തിയത്. കാര്‍ നിര്‍ത്തിയപ്പോള്‍ ഇതിലൊരാള്‍ […]
കൊച്ചി: മദ്യ ലഹരിയില്‍ ലക്കുകെട്ട് രാത്രി നിരത്തിലിറങ്ങിയ യുവതികളുടെ പരാക്രമങ്ങളില്‍ വലഞ്ഞ് നാട്ടുകാരും പൊലീസും. കഴിഞ്ഞ ദിവസം വെകുന്നേരം 7.30 നാണ് ബന്ധുക്കളായ രണ്ടു യുവതികള്‍ എറണാകുളം വളഞ്ഞമ്പലം, സൗത്ത് മേല്‍പ്പാലം പരിസരത്ത് മണിക്കൂറോളം പ്രശ്നം സൃഷ്ടിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതിയാണ് മദ്യ ലഹരിയില്‍ അക്രമാസക്തയായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത് ഭര്‍ത്താവിന്റെ സഹോദരിയായിരുന്നു. ഇവരും മദ്യ ലഹരിയിലായിരുന്നെങ്കിലും അക്രമ സ്വഭാവമില്ലായിരുന്നു.
വൈകിട്ട് 7.30 ന് വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തേക്ക് കാറിലാണു യുവതികള്‍ എത്തിയത്. കാര്‍ നിര്‍ത്തിയപ്പോള്‍ ഇതിലൊരാള്‍ പുറത്തിറങ്ങി വളഞ്ഞമ്പലം ക്ഷേത്രത്തിലേക്ക് ഓടിക്കയറി. ഇവരെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ ബന്ധുവായ യുവതി ഒപ്പമെത്തിയെങ്കിലും കൂട്ടാക്കാതെ അസഭ്യം പറയുകയും ക്ഷേത്രവളപ്പിനുള്ളില്‍ ഇരിക്കുകയുമായിരുന്നു. നടക്കാന്‍ പോലും പ്രയാസപ്പെടുന്ന രീതിയില്‍ ലക്കുകെട്ട യുവതികളോടു ക്ഷേത്രജീവനക്കാര്‍ പുറത്തു പോകാന്‍ ആവശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമായി.
സംഭവം കണ്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ബഹളമുണ്ടാക്കിയ യുവതി ക്ഷേത്രവളപ്പിനു പുറത്തിറങ്ങി. ഇവരെ അനുനയിപ്പിച്ചു വീണ്ടും കാറില്‍ക്കയറ്റാന്‍ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് യുവതി നടന്നു സൗത്ത് മേല്‍പ്പാലത്തിനു താഴെയുള്ള ഇടറോഡിലേക്കു കയറി റോഡില്‍ കിടന്ന് ഉറക്കം തുടങ്ങി. വിളിച്ചുണര്‍ത്തി കൊണ്ടുപോകാന്‍ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നാട്ടുകാരും സ്ഥലത്തു കൂടി.
തുടര്‍ന്നു കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വനിതാ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ബലം പ്രയോഗിച്ചു വാഹനത്തില്‍ക്കയറ്റി കൊണ്ടു പോവുകയായിരുന്നു. പോലീസിന് നേരെയും യുവതി ആക്രോശത്തോടെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വിസാ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയ യുവതികള്‍ ബാറില്‍ കയറി മദ്യപിച്ച ശേഷം കാറില്‍ നിരത്തിലിറങ്ങുകയായിരുന്നു എന്നാണു വിവരം. കാറില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണു യുവതി പുറത്തിറങ്ങി പ്രശ്നം സൃഷ്ടിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത ശേഷം പോലീസ് ഇരുവരെയും ബന്ധുക്കളെ വിളിച്ചു വരുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.