കോട്ടയം: ഏറ്റുമാനൂരില്‍ വീട്ടമ്മയും മക്കളുംഷൈനിയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് മലയാളി സമൂഹത്തിലുണ്ടായ ധാര്‍മ്മിക പ്രതിഷേധം തുടരുകയാണ്. ജീവിതത്തില്‍ നിസ്സഹായരായി പോയ വീട്ടമ്മക്കും മക്കള്‍ക്കും ആരും കൈത്താങ്ങാകാന്‍ ഉണ്ടായിരുന്നില്ല. ഭര്‍തൃവീട്ടില്‍ നിന്നും രക്ഷതേടി സ്വന്തം വീട്ടിലെത്തിയപ്പോള്‍ അവിടെയും അവര്‍ക്ക് മനസ്സമാധാനം ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് നോബി പോയി ചാകാന്‍ പറഞ്ഞപ്പോള്‍ തകര്‍ന്നു പോയ ഷൈനി(42) മക്കളായ അലീന(11), ഇവാന(10) എന്നിവര്‍ക്കൈാപ്പം റെയില്‍വേ ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇവരുടെ മരണ ശേഷം ഓരോ ദിവസങ്ങളിലും പുറത്തുവന്ന വാര്‍ത്തകള്‍ മലയാളി സമൂഹത്തെ നടുക്കുന്നതായിരുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വേണ്ടിയെടുത്ത കുടുംബശ്രീ വായ്പ്പ് തിരിച്ചടക്കാന്‍ ഷൈനിക്ക് മുന്നില്‍ വഴികള്‍ ഉണ്ടായിരുന്നില്ല. ഇതെല്ലാം ഷൈനി തന്നെ തുറന്നുപറയുന്ന വാട്‌സ് ആപ്പ് സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതെല്ലാം പ്രദേശത്തെ ക്‌നാനായ ഗ്രൂപ്പുകളില്‍ സജീവമായി ചര്‍ച്ചയാകുന്നുണ്ട്. പള്ളി വികാരിമാര്‍ക്കെതിരെ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഷൈനിയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചു മനസ്സിലാക്കിയ ക്‌നാനായ സംഘടനാ നേതാവ് ബെന്നി ഇല്ലിക്കല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകൡ തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെന്നി ഇല്ലിക്കലിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്കും നയിച്ചതില്‍ കാര്യമായ പങ്ക് നോബിയുടെ സഹോദരനായ ബോബി അച്ചന് പങ്കുണ്ട എന്ന് വ്യക്തമാക്കും. ഷൈനിയുടെ പിതാവിന് പോലും ഈ വിഷയത്തില്‍ കൈകഴുകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

ബെന്നി ഇല്ലിക്കലിന്റേതായി പുറത്തുവന്ന ശബ്ദരേഖയില്‍ നടക്കുന്ന വിവരങ്ങളാണ് ഉള്ളത്. ഒമ്പത് മാസമായി ഷൈനിയും മക്കളും ഏറ്റുമാനൂരിലെ സ്വന്തം വീട്ടിലാണ് കഴിയുന്നതെന്നതാണ്. ഇക്കാലയളവില്‍ അത്രയും മക്കള്‍ക്ക് ചില്ലിക്കാശ് ചിലവിന് കൊടക്കാന്‍ പോലും ഭര്‍ത്താവ് നോബിയോ വീട്ടുകാരോ തയ്യാറായില്ല. സ്വന്തം ചോരയാണെന്ന് പോലും മറന്നായിരുന്നു ആ പിതാവിന്റെ പ്രതികാര ബുദ്ധി. ഇടക്കാലം കൊണ്ട് പ്രശ്‌ന പരിഹാരത്തിനായി ഷൈനിയുടെ ഇടവകയിലെ വൈദികന്റെ നേതൃത്വത്തില്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അത് മുന്നോട്ടു പോയില്ല. ഷൈനിയുടെ പിതാവും നോബിയുടെ സഹോദരനായ അച്ചനും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

ജീവിതത്തില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതോടെ ഷൈനിയും ഇനി ആ വീട്ടിലേക്ക് ഇല്ലെന്ന് തീര്‍ത്തുപറഞ്ഞു. എങ്കിലും ആ കുടുംബത്തിന് വേണ്ടി ചെയ്ത് ചിലകാര്യങ്ങള്‍ അവള്‍ക്ക് തന്നെ വിനയായി മാറി. നോബിയുടെ വീട്ടിലെ അറ്റകുറ്റപ്പണിക്കും മറ്റുമായി എത്തു വായ്പ്പ തിരിച്ചടക്കാന്‍ നോബി തയ്യാറായില്ല. ഇതെല്ലാം ഷൈനിയെ വലിയ സമ്മര്‍ദ്ദത്തിലേക്കാണ് തള്ളിവിട്ടത്. കുടുംബ പ്രശ്‌നമായതിനാല്‍ ഒരു പരിധിവിട്ട് ഇടപെടാന് ക്‌നാനായ ഇടവക നേതൃത്വത്തിനും സാധിച്ചില്ല.


ബോബിയച്ചന്റെ പിടിവാശിയാണ് ഷൈനിക്കും മക്കല്‍ക്കും വെല്ലുവിളിയായി മാറിയതെന്നാണ് ബെന്നി ഇല്ലിക്കല്‍ സൂചിപ്പിക്കുന്നത്. ഷൈനിയുടെ മക്കള്‍ക്ക് ജീവിക്കാന്‍ പണം എത്തിക്കേണ്ട ചുമതല അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, അത് വൈദികന്‍ ചെയ്തില്ല. കുടുംബ ബന്ധങ്ങളുടെ മാഹാത്മ്യത്തെ കുറിച്ചു പറയുന്ന വ്യക്തി സ്വന്തം കാര്യത്തില്‍ ഇതെല്ലാം മറക്കുകയാണ് ഉണ്ടായത്. തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ബോബിയച്ചന്‍ തയ്യാറായില്ല. പകരം കുടുംബം കൂടുതല്‍ ശിഥിലമാക്കാനാണ് ശ്രമിച്ചത്.

ഷൈനിയെടുത്ത കുടുംബശ്രീ വായപ്പ് തിരിച്ചടക്കാന്‍ പണം കൊടുക്കാതിരിക്കാന്‍ കാരണയി പറഞ്ഞത് ഷൈനിയുടെ പേരിലുള്ള ഷൈനിയുടെപേരില്‍ പിക്കപ്പ്, കാറ്, ഇന്‍ഷുറന്‍സ് എന്നിന നോബിയുടെ പേരില്‍ എഴുതി കൊടുക്കണം എന്നായിരുന്നു. സ്ത്രീധനം അടക്കം വാങ്ങിയിട്ടും അതൊന്നും തിരിച്ചു നല്‍കാതെയാണ് ഷൈനിയെ ദ്രോഹിക്കാന്‍ വീണ്ടും നോബിയുടെ വീട്ടുകാര്‍ ശ്രമിച്ചത്. ഇതിനെല്ലാം ബോബിയച്ചന്റെ പിന്തുണയുമുണ്ടായിരുന്നില്ല.

ഒരിക്കലും ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോകാന്‍ ഷൈനി ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും അവര്‍ക്ക് താന് ഇഷ്ടപ്പെടാത്ത ഇടത്ത് അന്ത്യവിശ്രമം നടത്തേണ്ടി വന്നു. ഇവിടെ ഷൈനിയുടെ ഇടവകയില്‍ മൃതദേഹങ്ങള്‍ അടക്കാന്‍ ആരും എതിര്‍പ്പ് പറഞ്ഞിരുന്നില്ല. എന്നാല്‍ നോബിയുടെ കുടുംബം തങ്ങളുടെ ഇടവകയില്‍ അടക്കണമെന്ന വാശി പിടിച്ചു. മൃതദേഹം വിട്ടുനല്‍കാന്‍ ഷൈനിയുടെ പതിവ് പിന്നീട് തയ്യാറാകുകയായിരുന്നു. ഇതിനായി മുന്നോട്ടു വെച്ചത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്നാമതായി നോബി മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വീട്ടിലേക്ക് വരണം, മൃതദേഹങ്ങള്‍ ഷൈനിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കണം. ഇത് കൂടാതെ എല്ലാ അടക്കമുവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നോബിയുടെ വീടടുകാരും വഹിക്കണമെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ് നിബന്ധന വെച്ചു.

കാരിത്താസ് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ വന്ന ചെലവടക്കം എല്ലാ ചെലവുകളും നോബി വഹിക്കണമെന്ന പിതാവിന്റെ നിബന്ധന ഷൈനിയെ സ്‌നേഹിക്കുന്നവരരെയും ഞെട്ടിച്ചു. ഇത്തരം നടുക്കുന്ന വിവരങ്ങളെല്ലാം ക്‌നാനായ സൈബറിടങ്ങൡ ചര്‍ച്ചയായിട്ടുണ്ട്. ഷൈനിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധത്തില്‍ ഭീഷണി സന്ദേശം നോബി അയച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂട്ട ആത്മഹത്യ നടന്നതും. ഇപ്പോള്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്പോള്‍ കുറ്റബോധമുണ്ട് നോബിക്ക്. മക്കളുടെ മരണം അവരെ ശരിക്കും ഉലച്ചിട്ടുണ്ട്.

നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. ഏറ്റുമാനൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ വിശദ ചോദ്യം ചെയ്യല്‍ നടക്കും. നോബിയുടെ മറ്റ് കുടുംബാഗങ്ങളിലേക്കും അന്വേഷണം നീളും. നോബിയ്ക്ക് ജാമ്യം നിഷേധിച്ചത് പ്രോസിക്യൂഷനും നേട്ടമാകും. പ്രാഥമികമായി കേസ് നിലനില്‍ക്കുമെന്ന കൂടി വ്യക്തമാകുകയാണ്.

കേസില്‍ ഭര്‍ത്താവ് നോബിക്ക് ജാമ്യം നല്‍കരുതെന്ന് ഏറ്റുമാനൂര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ഏറ്റുമാനൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത് കോടതി അംഗീകരിച്ചു. ഷൈനി മരിച്ചതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയില്‍ നോബി ഷൈനിയോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് അമ്മയും മക്കളും ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ബിഎസ്സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റിലേക്ക് പോയത്. അതേസമയം, ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവര്‍ കൈയൊഴിഞ്ഞു. ഷൈനിയുടെ പേര്‍ക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഉഷ രാജു പറഞ്ഞു. ഇതും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്.