- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെണ്‍കുട്ടി ആവശ്യമില്ലാതെ പ്രകോപനം സൃഷ്ട്ടിക്കുന്ന രീതിയില്‍ പെരുമാറി; എന്റെ മകന്‍ പ്രതികരിച്ചു; ആ കുറ്റത്തിന് ഏഴ് ദിവസം സസ്‌പെന്ഷന്; ശേഷം അനുഭവിച്ചത് കൊടിയ പീഡനം; എല്ലാം വൈസ് പ്രിന്‍സിപ്പല്‍ വക; പൊട്ടിക്കരഞ്ഞ് കത്തെഴുതി അമ്മ; ഫ്ളാറ്റില്‍ നിന്നും മിഹിര്‍ ചാടി മരിച്ചത് എന്തിന്? കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി മറുപടി പറഞ്ഞേ മതിയാകൂ
കൊച്ചി: കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് പതിനഞ്ചുകാരന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന മിഹിര്‍ അഹമ്മദ് ആണ് മരിച്ചത്. ഫ്‌ലാറ്റ് സമുച്ചയത്തിലെ 26-ാം നിലയില്‍ നിന്നാണ് മിഹിര്‍ വീണത്. മിഹിറിന്റെ അമ്മ എഴുതിയ കത്താണ് ഞെട്ടലായി മാറുന്നത്.
കൊച്ചിയിലെ ജെംസ് മോഡേര്‍ണ്‍ അക്കാദമിയിലെ പഠനത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഹിര്‍ നേരിട്ട പീഡനമാണ് അമ്മയുടെ കത്തിലുള്ളത്. സ്‌കൂളിലെ പീഡനമാണ് കുട്ടിയുടെ വീഴ്ചയ്ക്ക് കാരണമെന്നാണ് അമ്മ പറയുന്നത്. ഞെട്ടിക്കുന്ന തെളിവുകള്‍ അവര്‍ പോലീസിനും സ്‌കൂള്‍ അധികാരികള്‍ക്കും കൈമാറി. ഇതിനൊപ്പമാണ് ഇനിയൊരു കുട്ടിക്കും തന്റെ മകന്റെ അവസ്ഥ വരരുതെന്ന് അപേക്ഷയുമായി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പളിന് അമ്മ കത്തയച്ചത്. കത്ത് മറുനാടന് ലഭിച്ചു. ആ കത്തിലെ വിവരങ്ങളാണ് മറുനാടന്‍ പുറത്തു വരുന്നത്. പീഡനം അസഹനീയമായതോടെ മിഹിറിനെ ഗ്ലോബര്‍ പബ്ലിക് സ്‌കൂളിലേക്ക് മാറ്റി. പക്ഷേ ജെംസ് അക്കാദമിയിലെ പീഡനമുണ്ടാക്കിയ ആഘാതം ആ കുട്ടിയെ വിട്ടുമാറിയില്ല.
മിഹിര്‍ അഹമ്മദിന് സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഷന്‍ ഉണ്ടായെന്നും അതിന് ശേഷമുള്ള പീഡനമാണ് മകനെ തളത്തിയതെന്നാണ് അമ്മ പറയുന്നത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത പീഡനമുണ്ടായി എന്നും അവര്‍ പറയുന്നു. പോലീസിനും സ്‌കൂള്‍ അധികാരികള്‍ക്കും തെളിവുകള്‍ കൈമാറി. ഇതിനൊപ്പമാണ് വേദന വിശദീകരിച്ച് സ്‌കൂളിലേക്ക് കത്ത് അയക്കുന്നത്. ജനുവരി 15നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മകനെതിരെ സസ്‌പെന്‍ഷന്‍ നടപടി വന്നപ്പോഴും അമ്മ സ്‌കൂളിന് കത്തെഴുതിയിരുന്നു. കുട്ടിയുടെ നന്മയെ കരുതിയാണ് നടപടിയെന്ന് സ്‌കൂള്‍ വിശദീകരിക്കുന്നതെങ്കിലും അത് കുട്ടികളില്‍ എതിര്‍ മാനസികാവസ്ഥയുണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. ഒക്ടോബറിലായിരുന്നു ഈ കത്ത് അയച്ചത്.
പിന്നീട് സ്‌കൂളില്‍ പീഡനം തുടര്‍ന്നു. അങ്ങനെയാണ് കുട്ടിയെ സ്‌കൂള്‍ മാറ്റിയത്. അപ്പോഴും ആ മുറിവുകള്‍ താങ്ങാനുള്ള കരുത്ത് മിഹറിന് വന്നില്ലെന്നാണ് കത്തില്‍ നിന്നും പുറത്തു വരുന്ന സന്ദേശം
അമ്മ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പളിന് അയച്ച കത്ത് വിശദീകരിക്കുന്നത് ഇങ്ങനെ
എന്റെ പേര് രജന പിഎം ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്ന(gems modern accademy kochi) മിഹിര്‍ അഹമ്മദിന്റെ അമ്മയാണ്. ഇക്കഴിഞ്ഞ ജനുവരി 15ന് എന്റെ മകന്‍ നമ്മുടെ കെട്ടിടത്തിന്റെ 26 ആം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയിരുന്നു. ഞാന്‍ ഈ ലെറ്റര്‍ എഴുതുന്നത്. എന്റെ മകന്‍ ആ സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചാണ്. അവന്‍ മാനസികമായി ആകെ തളര്‍ന്നിരുന്നു. മെന്റല്‍ ഹെല്‍ത്തും ഒട്ടും ഒകെ അല്ലായിരുന്നു. വളരെ ഭയാനകമായ രീതിയില്‍ അവന്റെ ആരോഗ്യയത്തെയും ബാധിച്ചിരിന്നു. ഇപ്പോള്‍ ഞാന്‍ ഈ ലെറ്റര്‍ എഴുതുന്നത് ഇനി ഒരിക്കലും മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ വരാതെ ഇരിക്കാനാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഞങ്ങള്‍ ഇവിടെ ഇല്ലായിരുന്നു. അപ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ മകനോട് ആവശ്യമില്ലാതെ പ്രകോപനം സൃഷ്ട്ടിക്കുന്ന രീതിയില്‍ പെരുമാറി. അപ്പോള്‍ സ്വാഭാവികമായിട്ടും എന്റെ മകന്‍ പ്രതികരിച്ചു. ആ കുറ്റത്തിന് ഏഴ് ദിവസം അവനെ സസ്പെന്‍ഡ് ചെയ്തു. അതിനുശേഷം എന്റെ മകന്‍ അവിടെ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍ ആയിരുന്നു അവനെ അപമാനിക്കുകയും. ഏതൊക്കെ രീതിയില്‍ തളര്‍ത്താന്‍ പറ്റുമോ അത്രയും അപമാനിച്ചു.
സസ്‌പെന്ഷന്‍ കഴിഞ്ഞ എത്തിയതിനുശേഷവും മനസ്സില്‍ വൈര്യഗ്യം സൂക്ഷിച്ചാണ് പെരുമാറിയത്. അവനെ പരീക്ഷയ്ക് ഇരുത്തിയത് തന്നെ ഒറ്റയ്ക്ക് ഒരു റൂമിലാണ് അതും പ്രിന്‍സിപ്പളിന്റെ അനുവാദം ഇല്ലാതെയാണ് അങ്ങനെ അവര്‍ ചെയ്തത്. സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പള്‍ ബിനുവിനെതിരെയാണ് 'അമ്മ വിരല്‍ ചുണ്ടുന്നത്. അയാള്‍ പ്രയാപ്പൂര്‍ത്തിയാകാത്ത എന്റെ മകനെ കണ്ടത് ഒരു ക്രിമിനലിനെ പോലെയാണ് അവന്‍ ചെയ്യാത്ത കുറ്റത്തിന് അവനെ അമാനസികമായി നല്ലവണ്ണം തളര്‍ത്തി. ഇത്രയും കൊടുംക്രൂരത ചെയ്യാന്‍ അവന്‍ നിങ്ങളോട് എന്ത് തെറ്റാണു ചെയ്തത്. അതുകൊണ്ട് നിങ്ങള്‍ കാരണമാണ് എന്റെ മകന്‍ ഭൂമിയില്‍ ഇല്ലാത്തത്. നിങ്ങളെ പോലെ നീജ മനസ് ഉള്ളവരോട് മൈന്‍ഡ് ചെയ്യാതെ ഇരിക്കാനാണ് അവന്‍ നമ്മെ വിട്ട് പോയത്. എന്തിനാണ് നിങ്ങള്‍ എന്റെ മകനോട് ഇങ്ങനെ ക്രൂരത കാട്ടിയത്. ഇങ്ങനെയാണോ കുട്ടികളെ നിങ്ങള്‍ അച്ചടക്കം പഠിപ്പിക്കുന്നത്.
എന്റെ മകന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെകില്‍ ഇതേ ചോദ്യം അവനും ചോദിക്കും ആയിരുന്നു. എന്റെ കണ്ണുനീര്‍ എനിക്ക് അടക്കാന്‍ കഴിയുന്നില്ല. അവന്‍ ഇതിനെല്ലാം നിങ്ങളോട് ചോദിക്കും. ബിനു നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത കാണിച്ചത്. അവനെ ഒറ്റയ്ക്കിരുത്തി പരീക്ഷ എഴുതിപ്പിച്ചു. അവനെ ശ്രദ്ധിക്കാന്‍ തന്നെ ആളുകളെ നിങ്ങള്‍ നിയോഗിച്ചു. വാഷ്റൂമില്‍ പോകുമ്പോള്‍ അവന്റെ പിന്നില്‍ നിങ്ങള്‍ ഉണ്ടായിരുന്നു. ഇത്രയും ക്രിമിനലിനെ പോലെ എന്തിനാണ് നിങ്ങള്‍ കണ്ടത്. ഇപ്പോള്‍ അവന്‍ ഈ ലോകത്ത് ഇല്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആയോ.
മിഹിറിനെ ബാസ്‌കറ്റ് ബോള്‍ ടീമില്‍ നിന്നുവരെ ഒഴിവാക്കിു. കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ നിനക്ക് അറിയത്തില്ലേ എന്ന് ചോദിച്ചു. അവന്‍ കെഞ്ചി ചോദിച്ചിട്ട് പോലും നിങ്ങള്‍ അവനെ ടീമില്‍ എടുത്തില്ല. അപ്പോഴും നിങ്ങള്‍ പറഞ്ഞു നിന്നെ ടീമില്‍ എടുക്കാന്‍ സാധിക്കില്ലെന്ന്. നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ എല്ലാ പീഡനങ്ങളും ഓര്‍ത്ത് അവന്‍ എല്ലാദിവസവും കരയുമായിരുന്നു. എന്റെ മകനെ സസ്പെന്‍ഡ് ചെയ്തത് പോലും പ്രിന്‍സിപ്പലിന്റെ അനുവാദം ഇല്ലാതെയാണ്. അവനെ ഇമോഷണല്‍ ആയി തളര്‍ത്തി കളഞ്ഞു. എന്റെ മകന്‍ ഇപ്പോള്‍ ലോകത്ത് ഇല്ലത്തിന്റെ കാരണം തന്നെ ആ വൈസ് പ്രിസിപ്പല്‍ കാരണമാണ്. നിങ്ങളുടെ മാപ്പ് ഇനി ഞങ്ങള്‍ക്ക് വേണ്ട. ഒരു മാപ്പിലൂടെ ഞങ്ങളുടെ മകനെ ഇനി തിരിച്ചുകിട്ടില്ല.