തിരുവനന്തപുരം. ഗ്രീഷ്മയുടെ പ്രണയ കഷായ കഥകളും അറസ്റ്റും ജയില്‍വാസവും അറിഞ്ഞ് തമിഴ്നാട്ടിലെ അഴകിയ മണ്ഡപം മുസ്ലിയാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളും ഞെട്ടി. പഠനത്തിലും കലാരംഗത്തുമൊക്കെ മിടുക്കിയായിരുന്ന ഗ്രീഷ്മയ്ക്ക് കോളേജില്‍ തന്നെ രണ്ട് പ്രണയം ഉണ്ടായിരുന്നു. ആദ്യ പ്രണയം ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുമായി ആയിരുന്നു. അതിന് ശേഷം പി.ജിക്ക് ചേര്‍ന്നപ്പോഴാണ് രണ്ടാമത്തെ പ്രണയം മൊട്ടിടുന്നത്. ഇതില്‍ ഒരു കാമുകനൊപ്പം കോളേജില്‍ നിന്നും ബൈക്കില്‍ പോകവെയാണ് ആക്സിഡന്റ് ഉണ്ടായത്. ഇതില്‍ ഗ്രീഷ്മയ്ക്ക് മുന്‍ഭാഗത്തെ പല്ലുകള്‍ നഷ്ടമായി. കാമുകന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കോളേജില്‍ സഹപാഠിയുമായി പ്രണയം തുടരുമ്പോഴാണ് ഗ്രീഷ്മ ബസ് യാത്രയില്‍ ഷാരോണിനെ കാണുന്നതും പരിചയപ്പെടുന്നതും. ആ പ്രണയമാണ് കഷായ ചതിയ്ക്ക് കാരണമായത്. പഴയ കാമുകന്മാരെല്ലാം കഷായ ചതിയ്ക്ക് ഇരയാകാത്തതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍.

ഷാരോണിന് വകവരുത്തുന്നതിന് ഒന്നര വര്‍ഷം മുന്‍പുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ റേഡിയോളജി വിദ്യാര്‍ത്ഥി ഷാരോണും അഴകിയ മണ്ഡപം മുസ്ലീയാര്‍ കോളേജിലെ പി ജി ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനി ഗ്രീഷ്മയും തമ്മില്‍ പ്രണയ ബദ്ധരായപ്പോള്‍ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെണ്‍കുട്ടിയും ആലോചിച്ചിരുന്നില്ല. ബസിലെ പരിചയം പ്രണയമായി വളര്‍ന്ന ശേഷം ഇരുവരും ഒരുമിച്ച് ബൈക്കിലാണ് കോളേജില്‍ പോയിരുന്നത്. കോളേജിലെ കാമുകനോടും സഹപാഠികളോടും ഷാരോണിനെ കുറിച്ച് പറഞ്ഞിരുന്നത് തമ്പി ( അനിയന്‍) എന്നായിരുന്നു. ഗ്രീഷ്മയുടെ വാക്ക് വിശ്വസിച്ച സഹപാഠികള്‍ ഷാരോണിന് അനിയന്റെ സ്ഥാനം തന്നെ നല്‍കി.

അതു കൊണ്ട് തന്നെ മുസ്ലീയാര്‍ കോളേജില്‍ അത്രയ്ക്ക് സ്വാതന്ത്ര്യം ഷാരോണിനും ഉണ്ടായിരുന്നു. ബി.എയ്ക്ക് റാങ്ക് ഹോള്‍ഡര്‍ എന്ന പരിഗണനയില്‍ അദ്ധ്യാപ കര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ താരം തന്നെയായിരുന്നു ഗ്രീഷ്മ. കോളേജിലെ പ്രണയവും ഷാരോണുമായുള്ള സ്നേഹ ബന്ധവും നാഗര്‍ കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ച ശേഷം ഉണ്ടായ റിലേഷനുമൊക്കെ വളരെ വിദഗ്ധമായാണ് ഗ്രീഷ്മ കൈകാര്യം ചെയ്തിരുന്നത്. ഒരാളോടു സംസാരിക്കുമ്പോള്‍ മറ്റൊരാളോടു ചാറ്റ് ചെയ്യാനുള്ള അസാമാന്യ കഴിവ് ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നു. പ്രണയ വലയില്‍ താന്‍ കുടുങ്ങിയത് പത്താം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് എന്ന് ഗ്രീഷ്മ തന്നെ പോലീസിനോട് പറഞ്ഞിരുന്നു. എപ്പോഴും ഒരു കാമുകന്‍ വേണമെന്ന നിര്‍ബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉള്‍പ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കിയിരുന്നു. ഇതില്‍ ഷാരോണ്‍ ഉള്‍പ്പെടെ മൂന്ന് പേരെയും പ്രണയിക്കാന്‍ താന്‍ തന്നെയാണ് മുന്‍ കൈ എടുത്തതെന്നും ഗ്രീഷ്മ സമ്മതിച്ചിരുന്നു. ഗ്രീഷ്മയെ വിവാഹം കഴിക്കാന്‍ ഇരുന്ന നാഗര്‍കോവിലിലെ സൈനികനെ ജമ്മുവില്‍ നിന്നും വിളിച്ചു വരുത്തിയാണ് പോലീസ് മൊഴി എടുത്തത്. നാട്ടിലുള്ള ഒരു കാമുകന്റേയും മൊഴി എടുത്തിരുന്നു.

ഷാരോണിനെ പ്രണയിക്കുന്നതിന് മുമ്പ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഗ്രീഷ്മയുടെ അയല്‍വാസികള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാള്‍ പറയുന്നു. ആദ്യഭര്‍ത്താവ് മരണപ്പെടുമെന്ന് ജാതകത്തില്‍ പറയുന്നത് ഗ്രീഷ്മ വിശ്വസിച്ചിരുന്നുവെന്നും, ഇതിന് ഇരയായി മാറ്റുകയായിരുന്നു പ്രണയബന്ധങ്ങളെ എന്നുമാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു യുവാവുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ സംഭവിച്ച ആക്സിഡന്റിലാണ് ഗ്രീഷ്മയുടെ മുന്‍വശത്തെ പല്ല് പോയത്. ാരോണിനോട് ഗ്രീഷ്മ തന്നെ ജാതകത്തിലെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അയാള്‍ വിശ്വസിച്ചിരുന്നില്ല. നാഗര്‍കോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ ഗ്രീഷ്മയില്‍ നിന്നകലാന്‍ ഷാരോണ്‍ ശ്രമിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാതക ദോഷം അവസാനിപ്പിക്കാന്‍ ഷാരോണിനെ ഇരയാക്കിയോ എന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. ഷാരോണിന്റെ വീട്ടില്‍ വച്ചാണ് ഗ്രീഷ്മയെ താലി കെട്ടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറ പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും പലപ്പോഴും കണ്ടുമുട്ടിയിരുന്നത്. നവംബര്‍ മാസത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിവരാമെന്ന് ഷാരോണിന് ഗ്രീഷ്മ വാക്കുനല്‍കിയിരുന്നു. ജാതകദോഷം അവസാനിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യമെന്നും ബന്ധു പറയുന്നു.

നായര്‍ സമുദായക്കാരിയായ ഗ്രീഷ്മ രാമവര്‍മന്‍ ചിറയിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമായിരുന്നു. നാടാര്‍ സമുദായത്തിലെ ഷാരോണിനെ ഉള്‍ക്കൊള്ളാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഷാരോണിനെ വിലക്കുകയും ചെയ്തു. കുടംബ ജോത്സ്യന്റെ പ്രവചന കഥകളും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലന്‍ ആയതോടെ ഗ്രീഷ്മ ആശയക്കുഴപ്പത്തിയാലി. എന്നാല്‍ ഗ്രീഷ്മയെ കൈവിടാന്‍ ഷാരോണിന് മനസ്സ് വന്നില്ല. സാധാരണ ഗതിയില്‍ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍ പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ ബന്ധങ്ങള്‍ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാല്‍ ഈ പെണ്‍കുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാന്‍ ശ്രമിച്ചതും വീട്ടില്‍ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോര്‍ഡുകള്‍ വരച്ചു നല്കിയതും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ സി എസ് ഐ കോളേജില്‍ വെച്ച് ജ്യൂസ് ചലഞ്ചെന്ന പേരിലായിരുന്നു കൊല്ലാനുള്ള ആദ്യ ശമം. ഇതിനായി അമ്പതിലേറെ ഗുളികകള്‍ പൊടിച്ച നിലയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു.

കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് വാങ്ങി ശുചിമുറിയിലെത്തി ഗുളിക പൊടിച്ചത് കലക്കുകയായിരുന്നു. എന്നാല്‍ ഷാരോണ്‍ ഈ ജ്യൂസ് കുടിച്ച ഉടന്‍ തുപ്പിക്കളഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. പിന്നീട് കഷായ ചലഞ്ചിലൂടെ ഷാരോണിനെ ഗ്രീഷ്മ തീര്‍ത്തു.