തിരുവനന്തപുരം: കോടിക്കിലുക്കത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയെ തന്നെ ഭരിച്ച മലയാള സിനിമയെ പിടിച്ചുലച്ച സംഭവങ്ങളാണ് കുറച്ച് ദിവസങ്ങളായി അരങ്ങേറുന്നത്. നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് മലയാള സിനിമ രംഗത്തെതന്നെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. മുന്‍നിര താരങ്ങള്‍ക്കെതിരെ വരെ തുറന്നുപറച്ചിലുമായി സുരേഷ് കുമാര്‍ എത്തിയപ്പോള്‍ അതിന് മറുപടിയായി ഫേസ്ബുക്ക് കുറിപ്പുമായി ആന്റണി പെരുമ്പാവൂരും രംഗത്ത് വന്നതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

ആന്റണിയുടെ കുറിപ്പ് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടന സുരേഷ് കുമാറിന് പിന്നില്‍ അണിനിരന്നപ്പോള്‍ താരങ്ങളുടെ പിന്തുണ ആന്റണി പെരുമ്പാവൂരിനായിരുന്നു. ഇതോടെ സംഭവം കൂടുതല്‍ കലുഷിതമായി. ഈ സാഹചര്യത്തില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക മുന്നില്‍ മനസ്സുതുറക്കുകയാണ് ജി സുരേഷ കുമാര്‍. ആന്റണി പെരുമ്പാവൂരിനെ മുന്നില്‍ നിറുത്തി ചില താരങ്ങള്‍ കളിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സുരേഷ് കുമാര്‍ ഷാജന്‍ സ്‌കറിയക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി പെരുമ്പാവൂരെന്നും അദ്ദേഹം വ്യക്തമാക്കി.

''ആന്റണിയുടെ പിന്നില്‍ നിന്ന് ചിലര്‍ കളിക്കുകയാണ്. ചില താരങ്ങളാണത്. അവര്‍ മുന്നില്‍ വരട്ടെ, അപ്പോള്‍ സംസാരിക്കാം. അവര്‍ എന്തിനാണ് പിന്നില്‍ ഒളിച്ചു നില്‍ക്കുന്നത്. അവരെയൊക്കെ ബാധിക്കുന്നത് തന്നെയാണ് കാരണം. പുറത്തു നിന്ന് ഇന്‍വസ്റ്റേഴ്സിനെ കൊണ്ടുവന്നാണ് ഇവരൊക്കെ സിനിമ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ അതൊക്കെ പൊളിയുമെന്നും സുരേഷ് കുമാര്‍ തുറന്നു പറഞ്ഞു.

നൂറ് കോടി കളക്ട് ചെയ്ത ഒരു സിനിമ ഇവര്‍ കാണിച്ചു തരട്ടെ. സര്‍ക്കാരിന് കിട്ടുന്ന കാശ് കൂടി നമ്മുടെ അക്കൗണ്ടില്‍ എഴുതാന്‍ സാധിക്കില്ല. താരങ്ങളെ പേടിച്ച് മിണ്ടാതിരിക്കാന്‍ കഴിയില്ല. ഞങ്ങളുടെ സംഘടന ഒരിക്കലും 'അമ്മ'യ്‌ക്കെതിരെയല്ല. മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഞങ്ങള്‍ക്ക് വേണ്ടി ഷോ ചെയ്തു തന്നത്. ചില സൂപ്പര്‍ താരങ്ങള്‍ ചെയ്യുന്ന രീതികള്‍ മാറ്റണമെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.താരങ്ങള്‍ പ്രതിഫലം വാങ്ങുമ്പോള്‍ അതിന്റെ നാലില്‍ ഒന്നെങ്കിലും അതിന്റെ പ്രൊഡ്യൂസറിന് കിട്ടണ്ടേ? വിരോധം കൊണ്ടിരുന്നിട്ട് കാര്യമില്ല. ഒടിടിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന കളക്ഷന്‍ ഇടിഞ്ഞു''. പേയ്മെന്റ് കിട്ടുന്നത് തന്നെ മാസങ്ങള്‍ കൊണ്ടാണ്. അവര്‍ പറയുന്നതിനനുസരിച്ച് സിനിമ മാറ്റി വയ്‌ക്കേണ്ട അവസ്ഥയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.


അസത്യമായി താന്‍ ഒന്നും പറഞ്ഞിട്ടില്ല.ഇന്ന് മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രസിസന്ധി മാത്രമാണ് താന്‍ പറഞ്ഞത്.ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല ഞാന്‍ മുന്നോട്ട് അറങ്ങിയത്.ഇനിയെതാലായും ഈ പ്രശ്നം പരിഹരിച്ചിട്ടേ ഞാന്‍ പിന്‍വാങ്ങുകയുള്ളുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. അഭിമുഖത്തിലേക്ക്..:

എന്തുകൊണ്ടാണ് പെട്ടന്ന് ഇത്തരത്തില്‍ ഒരു പത്രസമ്മേളനവും തുറന്നുപറച്ചിലും വേണ്ടിവന്നത്?

പെട്ടെന്നുണ്ടായ തുറന്നുപറച്ചിലായിരുന്നില്ല അത്.സംഘടനയുടെ കഴിഞ്ഞ യോഗത്തില്‍ തന്നെ സിനിമ നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.ബിസിനസ് പഴയപോലെ നടക്കാത്തത് തന്നെയാണ് ഇതിന്റെ പ്രധാനകാരണം.കോവിഡ് കാലത്ത് ഒടിടി സജീവമായതോടെ സിനിമാ വ്യവസായത്തിന് നല്ല സാധ്യതകള്‍ ഉണ്ടായിരുന്നു.അതോടെ കൂടുതല്‍ പേര്‍ നിര്‍മ്മാണ രംഗത്തേക്ക് വന്നു.എന്നാല്‍ 2022 -23 ഒക്കെ ആയപ്പോഴേക്കും ഒടിടിയില്‍ നിന്നുള്ള വ്യവസായം കുറയാന്‍ തുടങ്ങി.അവര്‍ പഴയപോലെ സിനിമകള്‍ വാങ്ങിക്കുന്നില്ല എന്നുമത്രമല്ല വാങ്ങിച്ചാല്‍ തന്നെ കാര്യമായ തുക ലഭിക്കുന്നമില്ല.നിര്‍മ്മാണ ചെലവ് അതിഭീകരമായി കൂടുകയും ചെയ്തതോടെയാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.പക്ഷെ അപ്പോഴും തീരുമാനം എടുത്തിരുന്നില്ല.

നിര്‍മ്മാണ ചെലവ് കൂടാന്‍ പ്രധാകാരണം 70 മുതല്‍ 80 ദിവസം കൊണ്ട് വരെ ഷൂട്ടിങ്ങ് തീര്‍ക്കാന്‍ പറ്റുന്ന സിനിമകള്‍ പോലും 100-150 ദിവസവുമൊക്കെ ഷൂട്ടിങ്ങ് നടക്കുകയാണ്.70 ഒ 80 സീനൊക്കെയാണ് സിനിമയില്‍ വരുന്നത്.ഒരു ദിവസം ഒരു സീന്‍ വച്ച് ഷൂട്ട് ചെയ്താല്‍ പോലും അത്രയും ദിവസം കൊണ്ട് തീരേണ്ടതാണ്.പണ്ട് കാലത്ത് രാവിലെ ഷൂട്ട് തുടങ്ങി ഒരു സീനൊക്കെ തീര്‍ത്തിട്ടാണ് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിക്കുന്നത്.ഇപ്പോള്‍ ആര്‍ട്ടിസ്റ്റൊക്കെ വരാന്‍ ലേറ്റാകുന്നത് കൊണ്ട് ഒരുപാട് വൈകുന്നുണ്ട്.സിനിമകളുടെ വലിപ്പം അനുസരിച്ചാണ് സിനിമയുടെ ഷൂട്ടിങ്ങ് കാലാവധി നിശ്ചയിക്കപ്പെടുന്നത്.പക്ഷെ കൃത്യമായ പ്ലാനിങ്ങോടെ ചെയ്താല്‍ വിചാരിച്ചതിലും നേര്തെ സിനിമ പൂര്‍ത്തിയാക്കാം.




പണ്ട് കാലത്തൊക്കെ എത്ര ദിവസം കൊണ്ടാണ് സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്?

പണ്ട് കാലത്ത് 35 ദിവസങ്ങള്‍ കൊണ്ടോക്കെ നമ്മള്‍ സിനിമകള്‍ പൂര്‍ത്തിയാക്കാറുണ്ട്.അതിരാവിലെ തുടങ്ങി രാത്രി 9 മണിയോടെയൊക്കെ അതാത് ദിവസത്തെ ചിത്രീകരണം അവസാനിപ്പിക്കുന്നതായിരുന്നു രീതി.ഇന്ന് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നു.അതൊക്കെ നല്ലത് തന്നെ.അതൊക്കെ വളരെ ഭംഗിയായി ചെയ്യുന്ന ടെക്നീഷ്യന്‍മാരും ഉണ്ട്.പക്ഷെ ഇങ്ങനെയൊക്കെ വരുമ്പോഴും ചിത്രീകരണത്തിന്റെ ദൈര്‍ഘ്യം കൂടുകയാണ്.അങ്ങിനെ കൂടുമ്പോള്‍ നഷ്ടം വരുന്നത് പ്രൊഡ്യൂസര്‍ക്കും.താരങ്ങളുടെ സഹകരണങ്ങളിലൊക്കെ മാറ്റം വന്നിട്ടുണ്ട്.എല്ലാവരെയും എന്നല്ല കുറച്ചുപേരങ്കിലും അങ്ങിനെയുണ്ട്.ചിലപ്പോള്‍ തലമുറയുടെ മാറ്റമാകാം.എന്നിരുന്നാലും ഇവരൊക്കെ ചിന്തിക്കേണ്ട ഒരു കാര്യം നിര്‍മ്മാതാവ് ഉണ്ടെങ്കിലെ ഇവരുടെയൊക്കെ വീടുകളില്‍ അടുപ്പെരിയുവെന്നും അതുകൊണ്ട് അവരെ ബുദ്ധിമുട്ടിക്കരുതെന്നുമാണ്.

സംവിധാകയകരും മറ്റും പറയുന്ന കണക്കുകളാണ് ജനം കേള്‍ക്കുന്നത്.പക്ഷെ കണക്കുകളെക്കുറിച്ച് ആധികാരികമായി നിര്‍മ്മാതാക്കള്‍ സംസാരിച്ചിട്ടില്ല.വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവണതയ്ക്ക് മാറ്റം വരുത്തനാണ് വെള്ളിത്തിര എന്ന പേരില്‍ ഞങ്ങള്‍ ചാനല്‍ ആരംഭിക്കുന്നതും അതുവഴി സിനിമലുടെ കലക്ഷന്‍ പുറത്തുവിടുമെന്നും പറഞ്ഞത്. ഇതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. സംവിധായകര്‍ പറയുന്ന കോടിക്കണക്കുകള്‍ നിര്‍മ്മാതാക്കളുടെത് അല്ല. അവരുടെ തള്ളുകള്‍ പൊളിയുന്നതിനാലാണ് എന്റെ വെളിപ്പെടുത്തലിന് നേരെ അവര്‍ പ്രതികരിച്ചത്. സിനിമ എന്നുപറയുന്നത് ഒരു കൂട്ടഉത്തരവാദിത്തമാണ്.നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും ഒരുമിച്ചിരുന്നത് ഒരു തീരുമാനത്തിലെത്തേണ്ടതാണ്. പടം വിജയിച്ചാല്‍ ഗുണം ലഭിക്കുന്നത് പോലെ പരാജയപ്പെട്ടാല്‍ റമ്യുണറേഷന്‍ കുറക്കാനും ഇവര്‍ തയ്യാറാകണം.8 കോടിയൊന്നും ഇല്ലാതെ ഇപ്പോഴത്തെ കാലത്ത് ഒരു ചിത്രം നിര്‍മ്മിക്കാന്‍ പറ്റില്ല.

മാത്രമല്ല ഇവിടുത്തെ അവസ്ഥയറിയാതെ കൂടുതല്‍ പേര്‍ സിനിമാ നിര്‍മ്മാണരംഗത്തേക്ക് വരുന്നുണ്ട്. ഒടിടി വില്‍പ്പന നടക്കും സാറ്റലൈറ്റ് ലഭിക്കുമെന്നൊക്കെ പറഞ്ഞാണ് ഇവരെയൊക്കെ നിര്‍മ്മാണ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്.എന്നാല്‍ ഇവിടെ വ്യവസായം നടക്കുന്നില്ലെന്ന കാര്യവും അവര്‍ അറിയുന്നില്ല. അവര്‍ക്കൊക്കെയുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ചാനലിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.ഒടിടി തുടക്കകാലത്ത് പേ പര്‍ വ്യൂ രീതിയില്‍ എട്ടുരൂപവരെയാണ് ആമസോണ്‍ നല്‍കിയിരുന്നത്. ഇപ്പോഴത് 4 ആയി കുറച്ചു. പിന്നെ എവിടെയാണ് ലാഭം കിട്ടേണ്ടത്.തിയേറ്റര്‍ ഹിറ്റ് മാത്രം നോക്കി നിര്‍മ്മാതാവിന് രംഗത്ത് നില്‍ക്കാനാകില്ല.അല്ലെങ്കില്‍ അത്രയും വലിയ വിജയം ആകണം തിയേറ്ററില്‍.അപ്പോഴും നിര്‍മ്മാണ ചെലവ് വെല്ലുവിളിയാണ്.




ചെലവ് കുറച്ചെടുത്താല്‍ മാത്രമെ തിയേറ്ററില്‍ നിന്നും ഒടടിയും സാറ്റലൈററും ഒക്കെ കൊണ്ട് നിര്‍മ്മാതാവിന് ലാഭം ഉണ്ടാകു.ഈ വര്‍ഷം എടുത്താല്‍ ഇത്രയും ദിവസത്തിനിടയ്ക്ക് നിര്‍മ്മാതാവിന് ലാഭം ലഭിച്ചത് മുന്നേമൂന്ന് ചിത്രങ്ങളാണ്. രേഖാചിത്രം,പൊന്മാര്‍,ഒരുജാതി ജാതകം.ഇവയ്ക്ക് മൂന്നിനും ഗുണമായത് നിര്‍മ്മാണച്ചെലവ് നിയന്ത്രിച്ചത് മാത്രമാണ്. ഇനി സാറ്റലൈറ്റ്, ഒടിടി കൂടിയാകമ്പോള്‍ ചിത്രം സാമ്പത്തികമായി വിജയമാകും.

മലയാളത്തിലെ 100 കോടിയും 150 ഒക്കെ പരസ്യ വാചകം മാത്രമാണോ? മലയാള സിനിമയുടെ കലക്ഷന്‍ എവിടംവരെയെത്തും?

100 കോടി കലക്ഷന്‍ നേടിയെന്നവകാശപ്പെടുന്ന ഒരു ചിത്രത്തിന് 35-30 കോടിക്കടുപ്പിച്ചാണ് നിര്‍മ്മാതാവിന് ലഭിക്കുന്നത്.അതില്‍ പ്രൊഡക്ഷന്‍ കോസ്റ്റ് 25 വരെയൊക്കെയുണ്ടാകും അത് മാറ്റിയാല്‍ ആകെ വരുന്നത് 5 കോടിയോക്കെയാണ്. ഒടിടിയും സാറ്റലൈറ്റുമൊക്കെ ചേരുമ്പോള്‍ നിര്‍മ്മാതാവ് സേഫാകും. പക്ഷെ ഇത് എല്ലാ ചിത്രത്തിനും ലഭിക്കുന്നില്ല. വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നത്.നിരവധി ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ഇങ്ങനെ വിജയിച്ചാല്‍ ഇന്‍ഡസ്ട്രി ലാഭമെന്ന് പറയാന്‍ പറ്റില്ലലോ. അങ്ങിനെ കഴിഞ്ഞ വര്‍ഷം പരാജയം നേരിട്ട 174 നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പലരും വന്ന് നമ്മുടെ കാല് പിടിക്കും എങ്ങിനെയെങ്കിലും ഒന്ന് വിറ്റു ത എ്ന്നു പറഞ്ഞ് നമ്മള്‍ പക്ഷെ എങ്ങിനെ വില്‍ക്കും.

2028 വന്നാല്‍ മലയാള സിനിമയ്ക്ക് 100 വയസ്സ് തികയും. 1928ലാണ് നമ്മള്‍ സിനിമ തുടങ്ങുന്നത് 48 മുതലാണ് ഒരു വ്യവസായത്തിലേക്ക് മാറുന്നത്.അന്നുതൊട്ട് ഇന്നുവരെ സംഘടനയുടെ കണക്കനുസരിച്ച് 6000 ത്തോളം നിര്‍മ്മാതാക്കള്‍ ഉണ്ടായിട്ടുണ്ട്.അതില്‍ 27 നിര്‍മ്മാതാക്കള്‍ മാത്രമാണ് രക്ഷിപ്പെട്ടിട്ടുളളത്. ബാക്കിയുള്ളവരൊക്കെയെവിടെപ്പോയി. അതിലൊരു ബെന്‍സിന്റെ കഥമാത്രമാണ് ഞാന്‍ പറഞ്ഞത്. അത്തരത്തില്‍ എത്രയോ പേരുണ്ട്.സമൂഹത്തില്‍ പിന്നീട് ഇടപെടാന്‍ പോലും മടിച്ച് ജീവിതം ഒതുങ്ങിപ്പോയവര്‍.

നമ്മള്‍ സാധാരണ മറ്റ് ഏത് ബിസിനസ്സില്‍ ഇറങ്ങുമ്പോഴും അനുഭവമുള്ളവരോട് ചോദിക്കും. സിനിമാ രംഗത്ത് മാത്രം അത് നടക്കുന്നില്ല. എടുത്തുചാടി പുറപ്പെട്ട് പൈസ കുറെയൊക്കെ ഇന്‍വസ്റ്റ് ചെയ്ത ശേഷമാണ് ചോദിക്കുന്നത്. കൂടാതെ ഇപ്പോള്‍ നിര്‍മ്മാതാവിന് ബുക്ക്മൈഷോയിലും മറ്റും ആദ്യ ദിനത്തില്‍ തന്നെ റേറ്റിങ്ങ് കൂടാന്‍ ടിക്കറ്റെടുത്ത് ആള്‍ക്കാര്‍ക്ക് സൗജന്യമായി നല്‍കേണ്ട അവസ്ഥയുമാണ്.പത്തും ഇരുപതും ടിക്കറ്റ് നല്‍കിയാല്‍ നാലോ അഞ്ചോപേരൊക്കെയാണ് വരുന്നത്. അവിടെയും നഷ്ടം നിര്‍മ്മാതാവിന് തന്നെ. ഒരു നിര്‍മ്മാതാവ് ആദ്യം ദിനം ഒരു കോടി രൂപയുടെ ടിക്കറ്റെടുത്ത സംഭവവും ഉണ്ടായി.പക്ഷെ ആ സംഭവം വിജയിച്ചു. ഇതൊക്കെയും ഇപ്പോള്‍ പ്രചരണ പരിപാടിയാണ്.എല്ലായിപ്പോഴും അത് വിജയിക്കണമെന്നുമില്ല.




എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. സംഘടനയിലെ എല്ലവരും പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഉല്‍ക്കൊള്ളിച്ച് യോഗം വിളിക്കുകയും അതിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗം സംഘടനയ്ക്ക് വേണ്ടി താന്‍ അവതരിപ്പിക്കുകയുമായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കുറെപ്പേര്‍. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞുവെന്നാണ് എല്ലാവരും പറയുന്നത്. ഒരു സംഘടനയില്‍ ഇരിക്കുമ്പോള്‍ എനിക്ക് അങ്ങിനെ എന്റെ മാത്രം അഭിപ്രായം പറയാന്‍ പറ്റുമോ? അസത്യമായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രസിസന്ധി മാത്രമാണ് താന്‍ പറഞ്ഞത്.ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല ഞാന്‍ മുന്നോട്ട് അറങ്ങിയത്.ഇനിയെതാലായും ഈ പ്രശ്നം പരിഹരിച്ചിട്ടേ ഞാന്‍ പിന്‍വാങ്ങുകയുള്ളു.

പണ്ട് കാലത്തില്‍ നിന്ന് കൂടുതലായി എന്തൊക്കെ പ്രതിസന്ധികളാണ് ഇന്ന് നിര്‍മ്മാതാക്കള്‍ നേരിടുന്നത്?

മുന്‍കാലങ്ങളില്‍ തിയേറ്ററില്‍ നിന്ന് നിര്‍മ്മാതാവിന് അഡ്വാന്‍സ് ലഭിച്ചിരുന്നു.ഇന്ന് ആ രീതിയില്ല.കൂടാതെ ഫൈനാന്‍സ് എടുത്തിട്ടാണ് പലരും നിര്‍മ്മാണത്തിലേക്ക് വരുന്നത്.മിനിമം 4 ശതമാനം വരെയാണ് ഇപ്പോള്‍ മാസം പലിശയായി ഈടാക്കുന്നത്.മറ്റൊന്ന് റിലീസ് മുന്നെ തന്നെ ഒടിടി ബിസിനസോ മറ്റോ നടന്നാലും ഗഡുക്കളായാണ് അവര്‍ തുക തരുന്നത്. മാത്രമല്ല ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നെ തന്നെ ഫിനാന്‍സിയേഴ്സിനെ സെറ്റില്‍ ചെയ്യുകയും വേണം.അതിന് വേറെ വഴി കാണണം. വേറൊന്ന്.. ഒരു ചെറിയ സിനിമയാണെങ്കില്‍ 40 ഒ അമ്പതോ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ പോരെ..പക്ഷെ ഇപ്പോ അതല്ല.. നൂറു തിയേറ്ററിലൊക്കായാണ് ചെയ്യുന്നത് അങ്ങിനെ വരുമ്പോള്‍ ഒരോ തിയേറ്ററിലെ കാഴ്ച്ചക്കാരും കുറയും.ഇങ്ങനെ നോക്കിയാല്‍ എല്ലാ നഷ്ടവും പ്രൊഡ്യൂസര്‍ സഹിക്കണം.

ഇതിനെ പുറമെയാണ് നടന്മാര്‍ തന്നെ ഓവര്‍സീസ് മാര്‍ക്കറ്റ് വാങ്ങിക്കുന്നത്.അതെങ്കിലും നിര്‍മ്മാതാവിന് നല്‍കിയാല്‍ ലാഭം ഇല്ലെങ്കിലും നഷ്ടം കുറയ്ക്കാനെങ്കിലും പറ്റും.ലാഭമോ ശമ്പളമോ ഒക്കെ നടന്മാര്‍ വാങ്ങിച്ചോട്ടെ.. പക്ഷെ ഓവര്‍സീസ് ഒക്കെ പോകുമ്പോള്‍ നിര്‍മ്മാതാവിനുള്ള ക്ഷീണം ചെറുതല്ല.ലാഭം വാങ്ങുന്ന താരങ്ങള്‍ നഷ്ടം സഹിക്കാനും തയ്യാറാവണം.പണ്ട് കാലത്ത് നസീര്‍ സാറും മറ്റ് ഭാഷകളിലെ താരങ്ങളുമൊക്കെ അങ്ങിനെ ചെയ്ത് മാതൃകയായിരുന്നു.മലയാളത്തില്‍ അങ്ങിനെ ഒരനുഭവം ഉണ്ടായിട്ടില്ല.ഇല്ലായെന്ന് പറയുന്നില്ല.എന്റെ ഒരു കൂട്ടുകാരന്‍ ടൊവിനോ തോമസിനെ വച്ച് ചെയ്ത് സിനിമ പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടാതെ വന്നപ്പോള്‍ അടുത്ത ഒരു പടം അദ്ദേഹത്തിനായി ചെയ്ത് നല്‍കാമെന്ന് ടോവിനോ പറഞ്ഞിരുന്നു.

അത്തരം മാതൃകകളാണ് ഉണ്ടാകണ്ടത്.എന്നാലെ ഇനിയും ആ നിര്‍മ്മാതാവിന് നിലനില്‍പ്പുള്ളു.പണ്ട് കാലത്ത് നിര്‍മ്മാതാവിന് ഒരു വോയിസ് ഉണ്ടായിരുന്നു.ഇന്ന് അതല്ല സ്ഥിതി.ഇന്ന് താരങ്ങള്‍ പറയും.. നിര്‍മ്മാതാക്കള്‍ കേള്‍ക്കണം.അത് ശരിയായ രീതിയല്ല.ഒടിടി ബിസിനസ്സ് വന്നതിന് ശേഷമാണ് താരങ്ങളും നിര്‍മ്മാതാക്കളായത്.അതുവരെ മോഹന്‍ലാലും ദിലീപും മാത്രമാണ് നിര്‍മ്മാതാക്കളായുണ്ടായത്.പക്ഷെ ഒടിടി ബിസിനസ്സ് കുറയുന്നതോടെ താരങ്ങളുടെ നിര്‍മ്മാണവും നിലയ്ക്കും.




താരങ്ങള്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?

തീര്‍ച്ചയായും.. അത് ഞങ്ങള്‍ മാത്രമെടുത്ത തീരുമാനമല്ല.ഞങ്ങളെ പിന്തുണച്ചുകൊണ്ട് എക്സിബിറ്റേഴ്സ് കൈക്കോണ്ട നിലപാടാണ്.ഞാന്‍ അവതരിപ്പിച്ചുവെന്ന് മാത്രം.അത് കൂടുതല്‍ വിവാദത്തിന് വഴിവെച്ചേക്കാം.പക്ഷെ അതൊക്കെ അപ്പോള്‍ നോക്കാം.മറ്റൊരു സിനിമ സംഘടനയുമായും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ല.കഴിഞ്ഞ വര്‍ഷം തന്നെ പ്രശ്നം ചൂണ്ടിക്കാട്ടി ഞങ്ങള്‍ അമ്മയ്ക്കൊരു കത്ത് നല്‍കിയിരുന്നു.കമ്മറ്റി നിലവില്ലില്ലാത്തതിനാല്‍ ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്.അതിനാല്‍ ഈ യോഗത്തില്‍ അവരെ വിളിച്ചില്ല.

താരങ്ങളുടെ പ്രശ്നത്തില്‍ മാത്രമല്ല ഞങ്ങള്‍ സമരം പ്രഖ്യാപിച്ചത്.മറിച്ച് വിനോദ നികുതി ഇപ്പോള്‍ 8 ശതമാനമാണ്.അതിന് പുറമെ ജിഎസ്ടിയും.അപ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും സഹായമില്ല.ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചത്.അതിലും മാറ്റമുണ്ടാകില്ല.അതൊക്കെയും കൂട്ടായ തീരുമാനമാണ്.

ഇത്തരത്തില്‍ ഒരു കൂട്ടായ തീരുമാനമെടുത്തിട്ടും ഇത് ഇപ്പോള്‍ താങ്കള്‍ വ്യക്തപരമായി പറഞ്ഞത് പോലെയാണ്.അന്റണി പെരുമ്പാവൂരൊക്കെ രംഗത്ത് വന്നു..എന്താണ് സംഭവിച്ചത്?

എനിക്ക് ശരിക്കും മനസിലാവാത്ത കാര്യം ആന്റണി എങ്ങിനെ ഇത് പറഞ്ഞുവെന്നതാണ്.ഈ യോഗത്തിന് ആന്റണിയെ വിളിച്ചതാണ്.അസൗകര്യം കാരണം വരാന്‍ പറ്റില്ലെന്നും അറിയിച്ചിരുന്നു.എനിക്കൊരു കാര്യം ഉറപ്പാണ്.ആന്റണി ഒറ്റക്കിത് ചെയ്യില്ല.ആന്റണി അങ്ങിനെ ഒരാളല്ല.എനിക്ക് ആന്റണിയെ വര്‍ഷങ്ങളായി അറിയാം.സുരേഷ് കുമാറിനെതിരെ ആന്റണിയിത് ചെയ്യില്ലെന്ന് പൂര്‍ണ്ണവിശ്വാസമുള്ളയാളാണ് ഞാന്‍.ആരൊ ആന്‍രണിയെക്കൊണ്ട് ചെയ്യിക്കുന്നതാണ്.അയാള്‍ രംഗത്ത് വരട്ടെ.. അതല്ലെ മര്യാദ.ആന്റോ ജോസഫും ഇതുവരെ പ്രതികരിച്ചിട്ടില്ല.അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് എനിക്കറിയില്ല.

മറ്റൊരു കാര്യം മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ക്കടക്കം ഇവിടുത്തെ താരങ്ങളെ പേടിയാണ്.പക്ഷെ എനിക്കതില്ല.പറയാനുള്ളത് ഞാന്‍ പറയും.ആരോടായാലും

ഇതിനിടയില്‍ മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണെടുത്തില്ലെന്ന് കേട്ടല്ലോ..?

അങ്ങിനെയല്ല.. ഞാന്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിളി വന്നത്. പിന്നീട് വന്ന് നോക്കിയപ്പോള്‍ കോള്‍ കണ്ടു.പക്ഷെ തിരിച്ചു വിളിച്ചില്ല.കാരണം സംസാരിച്ചാല്‍ വെറുതെ വിഷയമാകും. ഞാന്‍ ലാലും എടാ പോട ബന്ധമാണ്.പക്ഷെ ലാലിനൊരു പ്രശ്നമുണ്ട്.അരേലും സ്‌ക്രൂ കേറ്റിക്കൊടുത്താല്‍ ലാല്‍ മറ്റയാളോട് വെറുതെ വിളിച്ച് ചൂടാകും. അന്ന് ഞാന്‍ ഈ വിഷയം അവതരിപ്പിച്ച ശേഷമാണ് ലാലിന്റെ കോള്‍..വെറുതെ സംസാരിച്ച് വിഷയമാകണ്ടയെന്ന് കരുതിയാണ് സംസാരിക്കാഞ്ഞത്.

മോഹന്‍ലാലുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല.ഞാന്‍ സംഘടന തലപ്പത്തിരുന്നപ്പോള്‍ അമ്മ സംഘടനയാണ് ഞങ്ങളെ സാമ്പത്തികമായി ഒക്കെ സഹായിച്ചത്.ഞങ്ങള്‍ക്കായി ഒരു ഷോ വരെ ചെയ്ത് തരാം എന്നു പറഞ്ഞിരുന്നു.അമ്മയ്ക്കെതിരായല്ല ഞാന്‍ സംസാരിച്ചത്.ചില താരങ്ങള്‍ക്കെതിരെയാണ്.ഞാന്‍ ആരെയും വെല്ലുവിളിച്ചതൊന്നുമല്ല.സംഭവം പറഞ്ഞെന്നു മാത്രം.എല്ലാ താരങ്ങളും ഇരുന്നു ചിന്തിക്കട്ടെ എത്ര നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുത്തുവെന്ന്.

മമ്മൂട്ടി വിളിച്ചില്ലെ.. അങ്ങിനെ ഒരു അടുപ്പം ഇല്ലെ?

വിളിച്ചില്ല.. പക്ഷെ അടുപ്പത്തിനു കുറവൊന്നുമില്ല. മമ്മൂട്ടിയും മോഹന്‍ലാലും രണ്ടുപേരുമായും നല്ല അടുപ്പമാണ്. മമ്മൂട്ടിയെ എന്റെ സ്‌കൂട്ടറിലിരുത്തി തിരുവനന്തപുരം സിറ്റി ഞാന്‍ കറങ്ങിയിട്ടുണ്ട്. അക്കാലത്ത് മമ്മൂട്ടിയുടെ ശിങ്കിടി എന്നു വേണെല്‍ പറയാം. മമ്മൂട്ടി മമ്മൂട്ടിയാകുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ താമസിച്ചുണ്ട്.മറ്റൊരു നിര്‍മ്മാതാവിനും അങ്ങിനെ ഒരുവസരം കിട്ടിക്കാണില്ല.രണ്ടു മക്കളെയും ഞാന്‍ എടുത്തു നടന്നിട്ടുണ്ട്.പക്ഷെ ഈ ഒരു വിഷയത്തില്‍ എനിക്ക് ആ ബന്ധങ്ങള്‍ നോക്കാന്‍ പറ്റില്ല.പറയേണ്ടത് പറഞ്ഞല്ലെ പറ്റു.

സിനിമാ താരങ്ങളില്‍ ആരെങ്കിലും പിന്തുണച്ചിരുന്നോ?

ഞാനാരെയും വിളിച്ചിട്ടില്ല.എന്നെയും ആരും വിളിച്ചിട്ടില്ല.അത്തരമൊരു പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നില്ല.മാത്രമല്ല കുറെ താരങ്ങള്‍ ആന്റണിയെ പിന്തുണച്ചു കണ്ടു.അവര്‍ക്കതല്ലെ ചെയ്യാന്‍ പറ്റു.പക്ഷെ നിര്‍മ്മാതാക്കളായ താരങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം അവരും ഈ സംഘടനയുടെ ഭാഗമാണ്.അവര്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.




എമ്പുരാനെക്കുറിച്ചുള്ള വിവാദം ഉണ്ടായത് എങ്ങിനെയാണ്?

അതില്‍ എന്റെയും ഭാഗത്ത് ചെറിയ പിഴവുണ്ട്.അവരോട് അനുവാദം വാങ്ങിക്കാതെയാണ് ഞാന്‍ അത് പറഞ്ഞത്.ഒന്നു സാംസാരിച്ചിട്ട് പറഞ്ഞാല്‍ മതിയായിരുന്നു.ആന്റണി തന്നെയാണ് എന്നോടത് പറഞ്ഞത്.പക്ഷെ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഞാന്‍ പറയരുതായിരുന്നു.ഒരു ചാനല്‍ അഭിമുഖത്തിലാണ് ഞാനത് പറഞ്ഞത്.പക്ഷെ ആന്റണി എന്നോട് പറഞ്ഞത് കൊണ്ട് മാത്രമാണ് അപ്പോള്‍ തന്നെ ഞാനത് മാറ്റിയത്.അല്ലെങ്കില്‍ പിന്‍വലിക്കില്ലായിരുന്നു.പിന്നീടാണ് ഇതേ കാര്യം വിവാദമുണ്ടാക്കാനെന്നപോലെ ആന്റണി കുറിപ്പിലൂടെ വീണ്ടും പറഞ്ഞത്.

അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ആന്റണിയുടെ പുറകില്‍ വേറെ ആരോ ഉണ്ടെന്ന്.ആന്റണി പോസ്റ്റിട്ടതില്‍ എനിക്ക് യാതൊരു പ്രശ്നവുനമില്ല.അത് വിവാദമാക്കാന്‍ കുറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.ആത് എന്നെ ടാര്‍ഗറ്റ് ചെയ്ത് കൊണ്ട് തന്നെ ഷെയര്‍ ചെയ്തതാണ്.പക്ഷെ അതൊന്നും എനിക്കൊരു പ്രശ്മനല്ല.അതിലൊന്നും ഭയക്കുന്ന ആളല്ല ഞാന്‍.ഞാന്‍ സംസാരിക്കുന്നത് ഒരു ഇന്‍ഡസ്ട്രിക്ക് വേണ്ടിയിട്ടാണ്.

പ്രൊഡ്യൂസര്‍മാരെ ബോധവല്‍ക്കരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?

നവാഗതരായ നിര്‍മ്മാതാക്കള്‍ക്ക് സംഘടനയില്‍ ബുധനാഴ്ച്ചകളില്‍ ഒരു ഇന്ററാക്ഷന്‍ സെഷന്‍ വച്ചിട്ടുണ്ട്.പക്ഷെ അതില്‍ ഒക്കെ എല്ലാവരും ഹാപ്പിയാണ്.സിനിമ എടുക്കുമ്പോഴാണ് വീണ്ടും ഞങ്ങളുടെ അടുത്തെത്തുന്നത്.

(തുടരും