- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരത്ത് മത്സരിക്കരുതെന്ന അന്ത്യശാസനം കേട്ടില്ല; തോല്‍പ്പിക്കാന്‍ ലാല്‍ നേരിട്ട് എത്തി; പിന്നെ അപ്രഖ്യാപിത ഒഴിവാക്കല്‍; തിലകനെ പോലെ ജഗദീഷും!
തിരുവനന്തപുരം: സിനിമയില്‍ തനിക്കൊരിക്കലും ഒഴിവാക്കലുകള്‍ ഉണ്ടായില്ലെന്നാണ് അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷിന്റെ പരസ്യ പ്രതികരണം. എന്നാല്‍ ജഗദീഷും 'പവര്‍ ഗ്രൂപ്പിന്റെ' ആക്രമണത്തിന് വിധേയനായിരുന്നുവെന്നതാണ് വസ്തുത. സിനിമയിലെ പ്രമുഖര്‍ക്ക് അടക്കം ഇക്കാര്യം അറിയാം. പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് അവതരിപ്പിച്ചതായിരുന്നു ഇതിന് വഴി വച്ചത്. പത്തനാപുരത്ത് ഇടതുപക്ഷത്തിനായി മത്സരിച്ചത് കെബി ഗണേഷ് കുമാറായിരുന്നു. ഗണേഷിനെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് ജഗദീഷിനെ അവതരിപ്പിച്ചു. എന്നാല്‍ ഒരു സിനിമാ താരത്തിനെതിരെ മറ്റൊരാള്‍ അഭിനയിക്കരുതെന്നായിരുന്നു സിനിമയിലെ 'പവര്‍ ഗ്രൂപ്പിന്റെ' ആവശ്യം. ഈ […]
തിരുവനന്തപുരം: സിനിമയില്‍ തനിക്കൊരിക്കലും ഒഴിവാക്കലുകള്‍ ഉണ്ടായില്ലെന്നാണ് അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷിന്റെ പരസ്യ പ്രതികരണം. എന്നാല്‍ ജഗദീഷും 'പവര്‍ ഗ്രൂപ്പിന്റെ' ആക്രമണത്തിന് വിധേയനായിരുന്നുവെന്നതാണ് വസ്തുത. സിനിമയിലെ പ്രമുഖര്‍ക്ക് അടക്കം ഇക്കാര്യം അറിയാം. പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് അവതരിപ്പിച്ചതായിരുന്നു ഇതിന് വഴി വച്ചത്.
പത്തനാപുരത്ത് ഇടതുപക്ഷത്തിനായി മത്സരിച്ചത് കെബി ഗണേഷ് കുമാറായിരുന്നു. ഗണേഷിനെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് ജഗദീഷിനെ അവതരിപ്പിച്ചു. എന്നാല്‍ ഒരു സിനിമാ താരത്തിനെതിരെ മറ്റൊരാള്‍ അഭിനയിക്കരുതെന്നായിരുന്നു സിനിമയിലെ 'പവര്‍ ഗ്രൂപ്പിന്റെ' ആവശ്യം. ഈ രഹസ്യ നിര്‍ദ്ദേശം അറിയാമായിരുന്നിട്ടും ജഗദീഷ് മത്സരിച്ചു. ജയിച്ചത് ഗണേഷ് കുമാറും. അതിന് ശേഷം ജഗദീഷിന് കുറച്ചു കാലം സിനിമകള്‍ തുലോം കുറവായിരുന്നു. അടുത്ത കാലത്താണ് ഇതെല്ലാം മറികടന്ന് സിനിമയില്‍ ക്യാരക്ടര്‍ റോളുമായി ജഗദീഷ് വീണ്ടും കൂടുതല്‍ സജീവമായത്.
തിലകനെതിരെ അമ്മ എടുത്ത വിലക്കും ആത്മയുടെ ഇടെപടലുമെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയാണ്. അവസരങ്ങള്‍ നിഷേധിക്കുന്ന കഥ പാര്‍വ്വതിയും വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി പറയാന്‍ ജഗദീഷ് ഇല്ല. പക്ഷേ നിരവധി അവസര നഷ്ടങ്ങള്‍ നേരിട്ട അഭിനേതാവാണ് ജഗദീഷ് എന്ന് സഹപ്രവര്‍ത്തകര്‍ക്ക് അറിയാം. മുന്‍ അനുഭവം ഉണ്ടായിട്ടും അത് വകവയ്ക്കാതെയാണ് ജഗദീഷ് വീണ്ടും നീതിയ്ക്കായുള്ള പോരാട്ടത്തിന് എത്തുന്നത്.
2016ലായിരുന്നു ജഗദീഷും ഗണേഷും പത്തനാപുരത്ത് പരസ്പരം പോരടിച്ചത്. ഇതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി അവതരിച്ചത് ഭീമന്‍ രഘുവായിരുന്നു. ബിജെപിക്കായി സാമാന്യം നല്ലവണ്ണം ഭീമന്‍ രഘുവും വോട്ടു പിടിച്ചു. അതിന് ശേഷം ഭീമന്‍ രഘുവിനും കാര്യമായി സിനിമകളൊന്നും കിട്ടിയില്ല. പിന്നീട് ബിജെപി വിട്ട് ഭീമന്‍ രഘു സിപിഎമ്മിലെത്തി. തിരഞ്ഞെടുപ്പ് മത്സരത്തിന്റെ പേരില്‍ ജഗദീഷിനെ ഒറ്റപ്പെടുത്തിയത് സിനിമയിലുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അന്ന് ഗണേഷ് കുമാറിന് വേണ്ടി വോട്ട് ചോദിക്കാന്‍ മോഹന്‍ലാല്‍ നേരിട്ട് പത്തനാപുരത്ത് എത്തി. സിനിമാക്കാരുടെ പിന്തുണ ജഗദീഷിനില്ലെന്ന് വിശദീകരിക്കാന്‍ കൂടിയായിരുന്നു ഇത്.
മൂന്ന് നടന്മാര്‍ മത്സരിച്ചിട്ടും താര സംഘടനയുടെ മുഖമായി അന്നും അറിയപ്പെട്ടിരുന്ന മോഹന്‍ലാല്‍ നടത്തിയ ഈ നീക്കത്തില്‍ ജഗദീഷും അസംതൃപ്തനായിരുന്നു. ഇതിന് ശേഷമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവമുണ്ടായത്. ഇതോടെ പവര്‍ ഗ്രൂപ്പിന് ശക്തി ക്ഷയിച്ചു. അതിന് ശേഷമാണ് ജഗദീഷിന് അര്‍ഹതപ്പെട്ട വിളികള്‍ സിനിമയില്‍ നിന്നും എത്തിയത്. ഇതെല്ലാം പരമാവധി നന്നായി ജഗദീഷ് അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസ് നടക്കുമ്പോള്‍ ജഗദീഷായിരുന്നു അമ്മയുടെ ട്രഷറര്‍. പിന്നീട് ആ താക്കോല്‍ സ്ഥാനം ജഗദീഷിന് നഷ്ടമായി. 2018ല്‍ ആ സ്ഥാനത്ത് തുടരാനായെങ്കിലും പിന്നീട് സിദ്ദിഖിന് വേണ്ടി വഴി മാറി.
ഇ്ത്തവണ വീണ്ടും ജഗദീഷ് മത്സരത്തിനിറങ്ങി. ചേര്‍ത്തല ജയനും ജഗദീഷും വൈസ് പ്രസിഡന്റായി ജയിച്ചു കയറി. അന്ന് പൊതു യോഗത്തില്‍ ചിലര്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ ആശ്വസിപ്പിച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ മുന്നില്‍ നിന്നതും ജഗദീഷായിരുന്നു. നടിയെ ആക്രമിച്ചതിന് ശേഷമുണ്ടായ വിവാദങ്ങളില്‍ വ്യക്തമായ നിലപാട് എടുത്ത വ്യക്തിയാണ് ജഗദീഷ്. ഇതായിരുന്നു 2018ന് ശേഷം ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണം. ഇതിനിടെ ജഗദീഷിന്റെ ഭാര്യ മരിച്ചു. പൃഥ്വിരാജ് ചിത്രമായ കാപ്പ ശ്രദ്ധിക്കപ്പെട്ടതോടെ വീണ്ടും മലയാള സിനിമയിലെ അനിഷേധ്യ നടനായി ജഗദീഷ് മാറി.
അമ്മയിലെ അസ്വാഭാവികതകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന സന്ദേശമാണ് ജഗദീഷ് നല്‍കുന്നത്. 2021ലെ അമ്മ തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടായി. അന്ന് ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചു. ഇതോടെ തിരഞ്ഞെടുപ്പിലെ അട്ടിമറി സാധ്യത അമ്മയിലും വന്നു. അതുകൊണ്ട് തന്നെ ജഗദീഷിനെ പോലുള്ളവരെ പുറത്തു നിര്‍ത്തി തളയ്ക്കാന്‍ അമ്മയ്ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.