- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാജിയുടെ മരണം സ്വാഭാവികമെന്ന് കരുതിയ ദിവസങ്ങളില്‍ വിദ്യാ നഗറിലെ ക്രിമിനല്‍ അഭിഭാഷകനെ 'ജിന്നുമ്മ' വിളിച്ചു; മൊബൈല്‍ ഫോണിനെ ജീപ്പില്‍ ഇട്ട് കറക്കിയത് ആഭിചാരക്കാരുടെ 'ക്രിമിനല്‍ ബുദ്ധി'; കൂടെയുള്ളവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് സ്വര്‍ണ്ണം വിറ്റ പണമാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമായി; ജിന്നുമ്മയെ കൊണ്ട് കേരളാ പോലീസ് സത്യം പറയിച്ചത് ഇങ്ങനെ
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായത് ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയില്‍. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. അന്ന് ഇതൊരു സ്വാഭാവിക മരണമായിരുന്നു. എന്നാല്‍ ജിന്നുമ്മയെന്ന് വിളിക്കുന്ന ഷെമീമ അന്ന് രാത്രി വിദ്യാനഗറിലെ പ്രമുഖ അഭിഭാഷകനെ ബന്ധപ്പെട്ടു. ഈ അശയ വിനിമയത്തിന്റെ വിവരങ്ങള്‍ പോലീസിന് കിട്ടി. ഇത് കേന്ദ്രീകരിച്ച് ജോണ്‍സണ്‍ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ജിന്നുമ്മയുടെ അക്കൗണ്ടു വിവരങ്ങളെല്ലാം പരിശോധിച്ചു. ഇതിനൊപ്പം സഹായികളേയും നിരീക്ഷിച്ചു. ഇതോടെ ജിന്നുമ്മ കൊല നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് മനസ്സിലാക്കി. അവരുടെ മൊബൈല്‍ മറ്റ് പല ടവറിലുമായിരുന്നു അപ്പോഴെല്ലാം. ഇത് സംശയം അവരിലേക്ക് നീളാനുള്ള ബുദ്ധിയായിരുന്നു. മൊബൈല്‍ ഫോണ്‍ ഒരു ജീപ്പിലിട്ട് ആ വാഹനം പല സ്ഥലങ്ങളിലേക്ക് പോയി. കൊല നടക്കുമ്പോള്‍ തങ്ങള്‍ യാത്രയിലായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ ജിന്നുമ്മ തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്.
ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ ശേഷം പ്രതികള്‍ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തുകയായിരുന്നു. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കാണ2023 ഏപ്രില്‍ 14-നാണ് ഗഫൂര്‍ ഹാജിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഗഫൂര്‍ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുള്ളതിനാല്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് കേസിനെ വിവാദത്തിലാക്കിയത്. കാസര്‍കോട് എസ് പിയായി ഡി ശില്‍പ എത്തിയത് നിര്‍ണ്ണായകമായി. ഇതിനൊപ്പം കേസ് ഡിവൈഎസ് പി കെ ജെ ജോണ്‍സണിന്റെ കൈയ്യിലുമെത്തി. പല കേസുകളും തെളിയിച്ച് പരിചയമുള്ള ജോണ്‍സണ്‍ അതിനിര്‍ണ്ണായക ഇടപെടല്‍ നടത്തി. ക്രിമിനല്‍ വക്കീലിനെ അര്‍ദ്ധ രാത്രി ഫോണില്‍ വിളിച്ചത് തുമ്പായി കണ്ട് മുമ്പോട്ട് പോയി. പിന്നെ എല്ലാം അതിവേഗമായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകള്‍ ചോദ്യം ചെയ്തു. തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യവുമെല്ലാം അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഗൂഡാലോചനയിലായിരുന്നു കൊല. അതുകൊണ്ടാണ് കൊല നടത്തിയവര്‍ മൊബൈല്‍ ടവര്‍ മറ്റ് സ്ഥലങ്ങളിലാണെന്ന് വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചതെന്നും വ്യക്തമാണ്.
പിതാവിന്റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്. സംഭവത്തില്‍ ഗഫൂറിന്റെ കുടുംബാംഗങ്ങളും കര്‍മസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. മരിച്ച ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറില്‍നിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ പണത്തിന് പോലും വ്യക്തമായ ഉത്തരമുണ്ടായില്ല. ജിന്നുമ്മയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് അടുപ്പക്കാരുടെ അക്കൗണ്ടുകളില്‍ ഇടപാട് നടത്തിയത്. ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഗഫൂര്‍ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളില്‍നിന്ന് വായ്പ വാങ്ങിയതും ഉള്‍പ്പെടെ ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഇതോടെ മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്