- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീല്‍ പ്ലേറ്റില്‍ 'കേരളീയ സദ്യ' കൊടുക്കുന്ന ആദ്യ സംവിധാനമാകാന്‍ ദേവസ്വം ബോര്‍ഡ്; അഴിമതിക്കെതിരെ നിലകൊള്ളുമെന്നു പറയുമ്പോഴും കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് തിരുവല്ലം-അച്ചന്‍കോവില്‍ അന്നദാന തട്ടിപ്പുകാരനെ; ആദ്യ ചുവടു തന്നെ പിഴച്ച് ജയകുമാര്‍; രാജു മെമ്പര്‍ അതൃപ്തിയില്‍; ഏകപക്ഷീയത അംഗീകരിക്കില്ലെന്ന് രണ്ടു ബോര്‍ഡ് അംഗങ്ങള്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അഴിമതിക്കാര്‍ എത്തിയതില്‍ പ്രതിഷേധം ശക്തം. ദേവസ്വം ബോര്‍ഡിലെ ഇടത് അനുകൂല സംഘടന തന്നെ പ്രതിഷേധത്തിലാണ്. ശബരിമലയിലെ സദ്യ നല്‍കല്‍ പ്രഖ്യാപനം അടക്കം ഏകാധിപത്യമാണെന്നാണ് ആരോപണം. രണ്ടു ദിവസം മുമ്പ് ഇന്നോ നാളെയോ ശബരിമലയില്‍ പപ്പടവും പായസവും അടക്കം സദ്യ കൊടുക്കുമെന്ന് ജയകുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ജീവനക്കാരുടെ അടക്കം നിസ്സഹകരണം കാരണം ആ പ്രഖ്യാപനം നടപ്പായിട്ടില്ല. ഞായറാഴ്ച എങ്കിലും സദ്യ കൊടുക്കാനുള്ള ശ്രമത്തിലാണ് ജയകുമാര്‍. അച്ചന്‍കോവിലിലേയും തിരുവല്ലത്തേയും അന്നദാന അഴിമതിക്കാരനുമായി നടന്ന് അഴിമതിക്കെതിരെ സംസാരിക്കുന്നതിലെ പ്രശ്നങ്ങള്‍ ദേവസ്വം ഗ്രൂപ്പുകളില്‍ ചര്‍ച്ചയാണ്. ഏകാധിപത്യം അല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വേണ്ടതെന്ന മുന്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ശബ്ദ സംഭാഷണം ദേവസ്വം ഗ്രൂപ്പുകളില്‍ ചര്‍ച്ചയാണ് ഇപ്പോള്‍.
ശബരിമലയിലെ അന്നദാന സദ്യയായിരുന്നു ജയകുമാറിന്റെ ആദ്യ തീരുമാനം. അതു തന്നെ പിഴച്ചു. ചൊവ്വാഴ്ച മുതല്‍ സദ്യ വിളമ്പി തുടങ്ങുമെങ്കിലും അത് ഇലയിലായിരിക്കില്ല. സദ്യ നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്കള്‍ ഇന്നലെ സന്നിധാനത്ത് ചര്‍ച്ച ചെയ്തു. വിഷയം നാളെത്തെ ബോര്‍ഡ് യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യും. സദ്യക്കായി സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിക്കും. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സദ്യയ്ക്ക് സ്റ്റീല്‍ പ്‌ളേറ്റ് ഉപയോഗിക്കുന്നത്. പ്രയോഗികമായ ബുദ്ധിമുട്ടുകള്‍ എല്ലാം പരിഹരിക്കുമെന്ന് ജയകുമാര്‍ പറയുന്നു. അഭിപ്രായം അനുസരിച്ചു മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ത്തടകര്‍ക്ക് സദ്യ അല്ലെങ്കില്‍ അനുപാതിക സംവിധാനം ഒരുക്കുമെന്നും ജയകുമാര്‍ വിശദീകരിച്ചു. സദ്യ പാത്രത്തിലോ? എത്ര കറികള്‍ കൊടുക്കും? ഒരു കളരി സദ്യ കഴിച്ചിറങ്ങാന്‍ കുറഞ്ഞത് 50 മിനിട്ടെടുക്കും. അതായത് ശബരിമലയിലെ അന്നദാനത്തെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ് ജയകുമാറിന്റെ പുതിയ നീക്കം.
അതിനിടെ ഏകപക്ഷീയമായി സദ്യ പ്രഖ്യാപിച്ചതില്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് മറ്റ് അംഗങ്ങള്‍ അതൃപ്തിയിലാണ്. ഏകപക്ഷീയമായ തീരുമാനങ്ങളില്‍ ഒപ്പിടില്ലെന്നതാണ് അവരുടെ നിലപാട്. സിപിഐ പ്രതിനിധിയായ കെ രാജു മുന്‍ മന്ത്രിയാണ്. ആ പരിഗണന രാജുവിന് കൊടുത്തില്ലെങ്കില്‍ സിപിഐ പ്രതിഷേധം ശക്തമാക്കും. നാളത്തെ ബോര്‍ഡ് യോഗത്തില്‍ ജയകുമാറിനെതിരെ രാജു കര്‍ശന നിലപാട് എടുക്കും. സദ്യയെന്ന ആശയത്തിലെ പ്രയോഗികതകള്‍ പൊളിച്ചു കാട്ടുകയും ചെയ്യും. എന്നാല്‍ നിലവിലെ വിവാദങ്ങളെല്ലാം കണക്കിലെടുത്ത് സദ്യയെ രാജുവും അംഗീകരിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
ശബരിമല മാസ്റ്റപ്ലാന്‍ നിരസിക്കുക കൂടിയാണ് സദ്യ കൊടുക്കല്‍ എന്ന വാദം ശക്തമാണ്. ശബരിമല സമുച്ചയത്തിലെ ക്ഷേത്ര സംബന്ധമായവയും ഉദ്യോഗസ്ഥര്‍ക്ക് താമസത്തിനുള്ളവയും ഒഴിച്ച് എല്ലാ കോണ്‍ഗ്രീറ്റ് സൗധങ്ങള്‍ ഇടിച്ചുകളയണം, നിലയ്ക്കല്‍ ബേസ് ക്യാമ്പ് നിര്‍മ്മിച്ച് ഭക്തര്‍ക്ക് അവിടെ താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കണം, സന്നിധാനത്തു ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ആളുകളെ മാത്രം കടത്തിവിടുക, ദര്‍ശനം കഴിഞ്ഞ് അവര്‍ സന്നിധാനത്തു കൂടുതല്‍ നേരം താങ്ങുവാന്‍ പാടില്ല-ഇതാണ് ഹൈക്കോടതി അംഗീകരിച്ച ശബരിമല മാര്‍സ്റ്റര്‍ പ്ലാനിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതാണ് അട്ടിമറിക്കപ്പെടുന്നത്. ഏഴു കൊല്ലം മാര്‍സ്റ്റര്‍ പ്ലാന്‍ ഇപ്ലിമെന്റേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയാണ് ജയകുമാര്‍. സദ്യ നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് രണ്ട് അംഗങ്ങളും മൗനത്തിലാണ് എന്ന് സൂചനയുണ്ട്. ഇതുകൊണ്ടാണ് സദ്യയില്‍ ഉത്തരവ് ഇതുവരെ ശബരിമലയില്‍ എത്താത്തതിന് കാരണം.
സദ്യ തുടങ്ങുമ്പോള്‍ സ്വാഭാവികമായും സ്പെഷ്യല്‍ ഡ്യൂട്ടി ജീവനക്കാരും, കച്ചവടക്കാരും. മറ്റും തൊഴിലാളികളും അന്നദാനത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടും. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ കൂടുതലും അന്യ സംസ്ഥാനത്തു നിന്നും വരുന്നവര്‍. അവര്‍ മുന്‍പേ ചോറിനോട് വിമുഖത പ്രകടിപ്പിച്ചവര്‍, ദിവസേന 5000 തോളം പേര്‍ക്ക്, മെസ്സ് കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും ഉച്ച ഊണിന് ദേവസ്വം മെസ്സില്‍ എണ്ണം വളരെ കുറയും. ദേവസ്വം മെസ്സില്‍ ചിലവ് ഗണ്യമായി കുറയും, എന്നാല്‍ ചിലവെഴുത്ത് കുറയില്ല. അതിന്റെ കാരണം പറയേണ്ടതില്ലല്ലോ. അഴിമതിക്ക് കളം ഒരുക്കുകയാണ് ഉദ്ദേശം.
ദേവസ്വം ബോര്‍ഡിലെ അംഗീകൃത സര്‍വീസ് സംഘടന മൗനത്തിലാണ്. തങ്ങളുടെ ലിസ്റ്റില്‍ നിന്നും പേഴ്സണേല്‍ സെക്രട്ടറിയെ നിയമിക്കാതെ മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ജീവനക്കാരനെ തന്നെ തുടരാന്‍ അനുവദിച്ചതിനുള്ള പ്രതിക്ഷേധം മറ്റ് പ്രതിപക്ഷ സര്‍വീസ് സംഘടനകളും പരസ്യമായി പ്രകടിപ്പിക്കുന്നില്ല. തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പെന്‍ഷന്‍ സംഘടനാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ശബരിമല ഉത്സവം ആരംഭിച്ചതില്‍ പിന്നെ കുടിവെള്ളം, ശൗചാലയം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുമ്പോള്‍ പായസവും, പാര്‍പ്പടവും ഉള്‍പ്പെടുത്തി 'ഗംഭീര സദ്യ' കാര്‍ഡ് പുറത്തിറക്കിയത് ദുരൂഹത സൃഷ്ടിക്കുന്നു.
അന്നദാനത്തിന് ഉപയോഗിക്കുന്നത് ദേവസ്വത്തിന്റെ പണം അല്ല. ഭക്തര്‍ അന്നദാനം നല്‍കുന്നതിന് വേണ്ടി തരുന്ന പണം ആണെന്നും അതിനാല്‍ നല്ല സദ്യ കൊടുക്കണമെന്നും ഉള്ള കെ. ജയകുമാറിന്റെ പ്രസ്താവന അപഹാസ്യമാണെന്നും വാദമുയരുന്നുണ്ട്. ദേവസ്വം പണം ഉപയോഗിച്ചായാലും നല്ല ഭക്ഷണം കൊടുക്കണം. ഒരു ക്ഷേത്രത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെടുന്ന ഏത് പണവും ദേവസ്വം ഫണ്ടിന്റെ ഭാഗമാണ്. ശബരിമലയില്‍ നിന്നും അഴിമതിക്കാരെ തുടച്ചു നീക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനയും ചോദ്യം ചെയ്യപ്പെടുന്നു. പേഴ്സണല്‍ സ്റ്റാഫിലെ ഒരു വ്യക്തിയുടെ പൂര്‍വ്വകാല ചരിത്രം പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിജിലന്‍സ് എസ് പിയില്‍ നിന്നു പോലും ചോദിച്ചില്ല. ദേവസ്വം കമ്മീഷണറുടെ 2023ലെ കുറ്റപത്രത്തിന് മലയാലപ്പുഴ ദേവസ്വത്തിലെ ജീവനക്കാരി സമര്‍പ്പിച്ച വിശദീകരണം പോലും പ്രസിഡന്റ് കണ്ടില്ല.
തിരുവല്ലം ക്ഷേത്ര ത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കവേ അന്നദാനത്തി ന്റെ ആളെണ്ണം ദിനം പ്രതി സാധാരണ ദിവസങ്ങളില്‍ ആയിരവും വിശേഷ ദിവസങ്ങളില്‍ ആയിരത്തിയിരുന്നൂറുമായി വര്‍ദ്ധിപ്പിച്ചു. ദിനംപ്രതി ഇരുന്നൂറിന് താഴെ മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. 2024-ല്‍ അന്നദാനത്തിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച കൂപ്പണ്‍ വെന്റ്റിംങ് മെഷീനും, ക്യാമറയും, ഇപ്പോഴും കാണാമറയത്താണ്. അഴിമതിക്കാര്‍ യഥേഷ്ടം വാഴാന്‍ സൗകര്യം ഒരുക്കുന്നതും ബോര്‍ഡ് തന്നെ.




