തൃശ്ശൂര്‍: ഫിലോക്കാലിയ എന്നാല്‍ ശാന്തിയും സമാധാനവും സ്‌നേഹവും കണ്ടെത്തിയും അന്വേഷിച്ചും അനുഭവിക്കുക എന്ന്. ഗ്രീക്ക് വാക്കാണ് ഇത്. ഇത്തരത്തിലൊരു സ്ഥാപനം ചാലക്കുടിയിലുണ്ട്. ഫിലോക്കാലിയ ഫൗണ്ടേഷന്‍. സാധാരണക്കാര്‍ക്ക് നിരവധി വീട് വച്ചു കൊടുത്ത പ്രസ്ഥാനം. പക്ഷേ വരുടെ ധ്യാന വഴിയിലെ ഉപദേശം പല കുടുംബങ്ങളിലും പ്രശ്‌നമായി. അതിന്റെ കാരണം ആരും തിരിച്ചറിഞ്ഞിരുന്നില്ല. കുടുംബങ്ങള്‍ ഒരുമിപ്പിക്കാന്‍ നടന്ന ഫിലോക്കാലിയ ഫൗണ്ടേഷന്‍. ഈ വാചകം ഇനി അവര്‍ക്ക് ചേരില്ല. ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാര്‍ തമ്മിലെ തര്‍ക്കമാണ് സോഷ്യല്‍ മീഡിയയിലെ പുതു വിഷയം.

തന്നെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണം അടക്കമുണ്ട്. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ ഭര്‍ത്താവ് പുറത്തു വരും. പിന്നെ വാര്‍ത്താ സമ്മേളനവും ഉണ്ടായേക്കും. ഇതോടെ ഫിലോക്കാലിയയില്‍ കൂട്ടപ്പോര് ഉറപ്പ്. അതിനിടെ എന്താണ് അവിടെ നടന്നത് എന്ന് മറുനാടന്‍ തിരിച്ചറിയുകയാണ്. പണം മാത്രം ആഗ്രഹിച്ചുള്ള ജീവിതമാണ് എല്ലാ പ്രശ്‌നത്തിനും അടിസ്ഥാനം

ഇതു സംബന്ധിച്ച വിശദ വീഡിയോ സ്‌റ്റോറി ചുവടെ

മുരിങ്ങൂര്‍ ഡിവൈന്‍ സ്നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫും(47) ഭാര്യ ജിജി മരിയോ ജോസഫും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ജിജി മരിയോ ജോസഫ് ചാലക്കുടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ജിജിയുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുക്കുകയായിരുന്നു. മരിയോ ജോസഫ് ഒളിവില്‍പോയിരിക്കുകയാണ്.

നശിപ്പിച്ചത് 1,60,000രൂപയുടെ ഫോണ്‍, സൈബര്‍ ക്രൈമും നടന്നു

മരിയോും ജിജിയും തമ്മില്‍ സ്ഥാപനം തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പോലീസ് പറയുന്നത്. ഒക്ടോബര്‍ 25-ന് വൈകീട്ട് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി ഭര്‍ത്താവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി.

ഭര്‍ത്താവ് സെറ്റ്ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത ചാലക്കുടി പോലീസ് അന്വേഷണം നടത്തിവരികയാണ്. വഴക്കിനിടയില്‍ മാരിയോ ജോസഫ് ടിവിയുടെ സെറ്റ് അപ് ബോക്‌സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യില്‍ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്റെ മൊബൈല്‍ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 126 (2) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്ന് സംഭവത്തില്‍ പോലീസ് പ്രതികരിച്ചു.

ജിജിയുടെ 16,0000 രൂപയുടെ ഫോണാണ് തകര്‍ത്തത്. ഇത് നന്നാക്കാന്‍ 70000 രൂപ വേണം. ഈ ഫോണില്‍ പല നിര്‍ണ്ണായക തെളിവുമുണ്ടായിരുന്നു. ഈ തെളിവ് നശിപ്പിക്കാനാണ് ഫോണ്‍ തകര്‍ത്തത് എന്നാണ് ആരോപണം. ജിജിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വന്നുവെന്നും ആക്ഷേപമുണ്ട്. ഇതിന് പിന്നില്‍ അനൂപ് എന്ന ഹാക്കറാണെന്ന് ജിജി ആരോപിക്കുന്നു. ഇതിലും വലിയ ദുരൂഹതയും ചതിക്കുഴികളും നിറയുന്നുണ്ട്.

കൊല്ലത്തെ സുലൈമാന്‍... സുവിഷേശ സദാചാരം പറഞ്ഞപ്പോള്‍ മരിയോ ജോസഫ്

കൊല്ലത്തുകാരനായിരുന്നു സുലൈമാന്‍. രണ്ടര പതിറ്റാണ്ട് മുമ്പ് അസുഖം വന്നു. ഈ അസുഖത്തിനിടെയാണ് യേശുവിനെ കണ്ടത്. പിന്നീട് പോട്ടയില്‍ എത്തി. അവിടെ മരിയോ ജോസഫ് എന്ന സുവിശേഷകനായി. ഇതിനിടെയാണ് ജിജിയെ കാണുന്നത്. ആ അടുപ്പം വിവാഹമായി. രണ്ടു പേരും സുവിശേഷ രംഗത്ത് സജീവമായി. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി വന്നു. അങ്ങനെ മറ്റൊരു വഴി കണ്ടെത്തി. അത് ബോബി ചെമ്മണ്ണൂരുമായുള്ള അടുപ്പമായിരുന്നു. ബോബിയുടെ സ്ഥാപനത്തില്‍ മോട്ടിവേറ്ററായി സുലൈമാന്‍ എന്ന മരിയോ. ഭാര്യയ്ക്കും നല്ല ജോലി കിട്ടി. അങ്ങനെ പണമെത്തി. പിന്നാലെ ബോബിയുമായി തെറ്റി. അതിന് ശേഷം പുതിയ ചാരിറ്റി സംഘടനയും തുടങ്ങി. ഇതാണ് ഫിലോക്കാലിയ ഫൗണ്ടേഷന്‍.

ഇവരുടെ സദാചാര സുവിശേഷം പലരും കാര്യമായെടുത്തില്ലെങ്കിലും നല്ല രീതിയില്‍ ചാരിറ്റി നടത്തി. 200 പേര്‍ക്ക് വീട് നല്‍കി. ഇപ്പോള്‍ അതിരപ്പള്ളിയില്‍ ആദിവാസികള്‍ക്കായി 30വീടുകള്‍ ചെയ്യുന്നു. ഇതിനിടെ സദാചാര സുവിശേഷവുമായി ഇവര്‍ ലോകപ്രശ്‌സ്തരായി. ഭര്‍ത്താവിന്റെ ഗുണഗണങ്ങള്‍ പറഞ്ഞാണ് ജിജോ താരമായത്. ഇവരുടെ യാത്രകളും വിശേഷങ്ങളും എല്ലാം ആഗോള മലയാളികളെ സ്വാധീനിക്കുന്ന തരത്തിലായി. യൂറോപ്പിലും അമേരിക്കയിലും ക്ലാസുകള്‍ കിട്ടി. ഇതിനിടെ ഫൗണ്ടേഷനും വിപുലമായി. നല്ല രീതിയില്‍ ഇതെല്ലാം നടക്കുകയും ചെയ്തു. എല്ലാ നിയന്ത്രണവും ആദ്യം ജിജോയ്ക്ക് ആയിരുന്നുവെങ്കിലും പതിയെ മരിയോ ജോസഫിന്റെ നിയന്ത്രണത്തിലായി ഇതെല്ലാം. ഇവിടെ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്.

ഇവരുടെ സുവിശേഷം കുറച്ചു പേര്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ അനേകം കുടുംബങ്ങളെ അത് തകര്‍ക്കുകയും ചെയ്തു. ഈ മാതൃകാ ദമ്പതിമാരെ പോലെ ആകാന്‍ കഴിയാത്തവര്‍ നിരാശരായി. അവര്‍ മാനസിക സമ്മര്‍ദ്ദത്തില്‍ വലഞ്ഞു. ഇപ്പോഴിതാ ഇവരുടെ അടിയും പൊതു സമൂഹത്തില്‍ എത്തുന്നു. ഇതോടെ ഇവരെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ മൂക്കില്‍ കൈവയ്ക്കുന്നു.

ഫിലോക്കാലിയ ഫൗണ്ടേഷന്‍ 'കമ്പനി'യായപ്പോള്‍

ഫിലോക്കാലിയ ഫൗണ്ടേഷന്‍ നല്ല രീതിയില്‍ മുമ്പോട്ട് പോവുകയായിരുന്നു മരിയോയും ജിജോയും ജിജോയുടെ അച്ഛനും പിന്നെ അവരുടെ സുഹൃത്തും. ഇതായിരുന്നു ട്രസ്റ്റിമാര്‍. നിരവധി കാരുണ്യം ഈ ട്രസ്റ്റ് ചെയ്തു. ഇഷ്ടം പോലെ ഫണ്ടു വന്നു. എന്നാല്‍ ഫണ്ടുകളൊന്നും ചാരിറ്റി സംഘടനയായതു കൊണ്ട് ഇവര്‍ക്ക് തൊട്ടുകളിക്കാന്‍ കഴിയില്ലായിരുന്നു.

അതിശക്തമായ ഓഡിറ്റ് നിര്‍ബന്ധമായിരുന്നു. ഇതോടെയാണ് ചില കമ്പനികളുടെ നിര്‍ദ്ദേശം മാനിച്ച് ഈ ഫൗണ്ടേഷനെ കമ്പനിയാക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിന് പിന്നില്‍ മരിയോ മാത്രമായിരുന്നു. കമ്പനിയെ ജിജോ എതിര്‍ത്തു. അന്ന് മരിയോയും അതിനൊപ്പം നിന്നു. പക്ഷേ പതിയെ നിലപാട് മാറ്റി. ജിജോ അറിയാതെ കമ്പനിയുണ്ടാക്കി. അവിടെയാണ് കുടുംബ പ്രശ്‌നങ്ങളും തുടങ്ങുന്നത്.

നിനക്ക് ഇഷ്ടമില്ലാത്തതൊന്നും വേണ്ടെന്ന് പറഞ്ഞ് ആദ്യം രൂപീകരിച്ച കമ്പനിയില്‍ നിന്നും രാജിവയ്ക്കാമെന്ന് മരിയോ പ്രഖ്യാപിച്ചു. രാജി കത്തും എഴുതി കാണിച്ചു. ഇതു പോലെയുള്ള രണ്ട് രാജികത്തില്‍ മറ്റ് രണ്ടു പേരെ കൂടി കൊണ്ട് ഒപ്പിട്ടു വാങ്ങി. മരിയോയും മരിയോയുടെ അമ്മയുമായിരുന്നു പുതിയ കമ്പനിയിലെ ആദ്യ ഡയറക്ടര്‍മാര്‍.

അതിന് ശേഷം അമേരിക്കയിലേക്ക് ജിജോ പോയി. ഈ യാത്രയ്ക്ക് വിമാനത്തില്‍ കയറുമ്പോഴാണ് ജിജോയേയും അമ്മയേയും ഒഴിവാക്കി പഴയ കമ്പനിയുമായി മുമ്പോട്ട് പോകാനുള്ള മരിയോയുടെ തീരുമാനം ജിജോ അറിഞ്ഞത്. അവിടെ തുടങ്ങുന്നതാണ് പ്രശ്‌നം. ഏഴു പേരുടെ സംഘമാണ് തന്റെ ഭര്‍ത്താവിനെ നയിക്കുന്നതെന്ന് ജിജോ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് ചാലക്കുടിയിലെ അടിയും മറ്റ് പ്രശ്‌നങ്ങളും.