- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കട്ടേ! 'അമ്മ'യെ ചുമന്ന പ്രതിസന്ധിയില്‍ മോഹന്‍ലാല്‍; ധാര്‍മികതയില്‍ രാജിയ്ക്ക് ലാല്‍; താര സംഘടനയില്‍ നേതൃമാറ്റമോ?
കൊച്ചി: ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടില്‍ താരസംഘടനയായ അമ്മ. ഉപ്പ് തിന്നവര്‍ വെളളം കുടിക്കട്ടെയെന്നാണ് പൊതുവികാരം. അതിനിടെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ അടക്കം അമ്മയുടെ പ്രതികരണം വൈകിയിരുന്നു. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇതില്‍ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലും നിരാശനാണ്. ഇതിലെ ധാര്‍മിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത മുതിര്‍ന്ന മറ്റൊരു നടനെ അറിയിച്ചതായാണ് സൂചന. ഇങ്ങനെ 'അമ്മ'യുമായി മുമ്പോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മോഹന്‍ലാലിന്റെ പക്ഷം. […]
കൊച്ചി: ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടില്‍ താരസംഘടനയായ അമ്മ. ഉപ്പ് തിന്നവര്‍ വെളളം കുടിക്കട്ടെയെന്നാണ് പൊതുവികാരം. അതിനിടെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ അടക്കം അമ്മയുടെ പ്രതികരണം വൈകിയിരുന്നു. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇതില്‍ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലും നിരാശനാണ്. ഇതിലെ ധാര്‍മിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത മുതിര്‍ന്ന മറ്റൊരു നടനെ അറിയിച്ചതായാണ് സൂചന. ഇങ്ങനെ 'അമ്മ'യുമായി മുമ്പോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മോഹന്‍ലാലിന്റെ പക്ഷം. എന്നാല്‍ മോഹന്‍ലാല്‍ രാജിവച്ചാല്‍ സംഘടന വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് മറ്റുള്ള അംഗങ്ങളുടെ പൊതുവികാരം.
ഏതായാലും മോഹന്‍ലാല്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. അമ്മയ്ക്കുള്ളില്‍ ഭിന്നതയുണ്ടെന്ന ചര്‍ച്ചകളാണ് ഇതിനെല്ലാം കാരണം. ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു. ഈ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണം. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കട്ടേ എന്നതാണ് മോഹന്‍ലാലിന്റെ പക്ഷം. ഇക്കാര്യത്തില്‍ മമ്മൂട്ടി അടക്കമുള്ളവരുടെ നിലപാട് നിര്‍ണ്ണായകമാകും. ഒന്നര മാസം മുമ്പാണ് അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തത്. അന്നും സ്ഥാനം ഒഴിയാന്‍ ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ സ്‌നേഹ നിര്‍ബന്ധമായിരുന്നു മത്സരത്തില്‍ തുടരാന്‍ ലാലിനെ അന്ന് പ്രേരിപ്പിച്ചത്. എന്നാല്‍ പുതിയ വിവാദങ്ങള്‍ മോഹന്‍ലാലിനെ അസ്വസ്ഥമാക്കുന്നുണ്ട്.
ഇത്തരം ആരോപണങ്ങള്‍ കാരണം സിനിമയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതി ലാലിനുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നു. മുമ്പ് അമ്മയുടെ പദവി വിവാദങ്ങള്‍ ഉണ്ടാക്കാത്തതായിരുന്നു. തിരക്കുള്ള നടന്മാര്‍ക്ക് പോലും അവിടെ ഇരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറുകയാണ്. എന്നും പ്രശ്‌നങ്ങളാണ്. നടിയെ ആക്രമിച്ച കേസിലെ വിധിയും മലയാള സിനിമയെ ബാധിക്കും. ഇതെല്ലാം അമ്മയുടെ ചുമതലയിലേക്ക് വരാന്‍ പല പ്രമുഖരേയും പിന്നോട്ട് വലിക്കുന്നുണ്ട്. താര സംഘടനയില്‍ നിന്നും ലാല്‍ മാറിയാല്‍ അത് പുതിയ വിഭാഗീയത പോലും അമ്മയില്‍ ഉണ്ടാക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ലാലിനെ തല്‍സ്ഥാനത്ത് തുടരാന്‍ ചില പ്രമുഖര്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്.
മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനം രാജിവച്ചാല്‍ പകരം ആ ചുമതലയിലേക്ക് വരാന്‍ മമ്മൂട്ടി തയ്യാറാകില്ല. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടര്‍ന്നാണ് മമ്മൂട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഇതിന് ശേഷമാണ് മോഹന്‍ലാല്‍ ആ പദവിയില്‍ എത്തിയത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് തുടങ്ങിയവരെ അധ്യക്ഷന്മാരാക്കാനും ശ്രമം നടന്നു. ഇതെല്ലാം ജഗദീഷിനെ പോലുള്ളവര്‍ സമ്മതിച്ചതുമാണ്. യുവ നടന്മാര്‍ വിസമ്മതം അറിയിച്ചതോടെയാണ് മോഹന്‍ലാല്‍ വീണ്ടും അധ്യക്ഷനായത്. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിവാകുകയും ചെയ്തു. പുതിയ സാഹചര്യത്തിലും പ്രമുഖന്മാര്‍ ആരും മോഹന്‍ലാലിന് പകരക്കാരനാകാന്‍ തയ്യാറാകില്ലെന്നതാണ് വസ്തുത.
യുവ നടിയുടെ വെളിപ്പെടുത്തലുകള്‍ സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സ്‌ക്യൂട്ടീവ് യോഗം ചേരും. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും. സിദ്ദിഖിന്റെ രാജിയില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് അമ്മ വൈസ് പ്രസിന്റ് ജഗദീഷ് പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ മോഹന്‍ലാലിന് പ്രതികരണ ശേഷി നഷ്ടമായെന്ന പ്രതികരണം ഷമ്മി തിലകന്‍ നടത്തുകയും ചെയ്തു. ഇതെല്ലാം മോഹന്‍ലാല്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. സിദ്ദിഖ് രാജിവച്ച സാഹചര്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് ഓണ്‍ലൈനില്‍ ചേരുന്നുണ്ട്. ബാബു രാജിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍കാലികമായി നല്‍കും. അതിന് ശേഷമാണ് എക്‌സിക്യൂട്ടീവ് യോഗം ഓഫീസില്‍ ചേരുക.
യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിദ്ദിഖിന്റെ നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്. അതിനിടെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക്. ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാനൊന്നും ഫെഫ്ക പ്രതികരിച്ചു. ഫെഫ്കയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു.
പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഈ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.