- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി 3.0ക്ക് വേണ്ടി ചുക്കാന്‍ പിടിച്ച് തന്ത്രം മെനയുന്നത് കെ എം എബ്രഹാം; 80 ലക്ഷം വീടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കി വികസന നേട്ടങ്ങള്‍ എത്തിക്കാനുള്ള നീക്കം ഇനി നടക്കില്ല; തദ്ദേശത്തിലെ ജനവിധിയോടെ 'അയ്യപ്പകോപം' ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞു; ഭരണം മാറിയാലും സേഫാകാന്‍ എല്ലാവരും മുന്‍കരുതലെടുക്കും; ആ പി ആര് പണി ഇനി നടക്കില്ല!
പിണറായി 3.0ക്ക് വേണ്ടി ചുക്കാന്‍ പിടിച്ച് തന്ത്രം മെനയുന്നത് കെ എം എബ്രഹാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ പിണറായി സര്‍ക്കാറിന് വേണ്ടി കൈ, മെയ് മറന്ന് കളത്തിലിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്കും വിമുഖത. പിണറായി 3.0 സര്‍ക്കാറിന് വേണ്ടി പദ്ധതികള്‍ അണിയറയില്‍ ആവിഷ്‌ക്കരിച്ചു അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടതു പ്രവര്‍ത്തകര്‍ വഴിയും നടപ്പിലാക്കാന്‍ വലിയ പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും തദ്ദേശത്തിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ അതെല്ലാം അവതാളത്തിലാകുന്ന സ്ഥിതിയാണ്. മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ മുന്നില്‍ നിര്‍ത്തിയാണ് ഈ പദ്ധതികള്‍ തയ്യാറാക്കിയത്. എന്നാല്‍ തദ്ദേശത്തിലെ ഇടതു തോല്‍വിയോടെ ഭരണമാറ്റമെന്ന വികാരമാണ് ശക്തമായിരിക്കുന്നത്. ഇതോടെ ഫലത്തില്‍ 'അയ്യപ്പകോപം' ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞു. ഭരണം മാറിയാലും സേഫാകാനുള്ള മുന്‍കരുതാണ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്.
ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാനത്ത് 80 ലക്ഷം വീടുകളില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെയും അതുപോലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ സംയുക്തമായി അയച്ചു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ എത്തിക്കുക എന്നതായിരുന്നു നീക്കം. ഇതിന്റെ ഏകോപനം ചീഫ് സെക്രട്ടറി ജയതിലകിനായിരുന്നു.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ അഞ്ച് രാജ്യങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ സന്ദര്‍ശനത്തില്‍ ഓരോ മണിക്കൂറിലും ജയതിലക് ഒപ്പമുണ്ടായിരുന്നു. മാത്രമല്ല നോര്‍ക്കയുടെ ഡാറ്റ ബേസ് ഉപയോഗിച്ചുകൊണ്ട് വിദേശരാജ്യങ്ങളുടെ ലോകകേരള സഭയിലൂടെ പരിചയപ്പെട്ട എല്ലാ പ്രമാണിമാരില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ശേഖരണത്തിന്റെ പ്രവര്‍ത്തനവും നടക്കുന്നതായി ആരോപണമുണ്ട്. പിണറായി 3.0 യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയില്‍ എന്ന അവസരം അടക്കം മുന്നില്‍ കാണുന്നുണ്ട് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി.
എന്നാല്‍, ഇതുവരെ ഉദ്യോഗസ്ഥരെല്ലാം തിരുവായ്ക്ക് മറുവായില്ലാതെ പ്രവര്‍ത്തിച്ച അവസ്ഥയിലായിരുന്നു. സ്വതന്ത്ര അഭിപ്രായം പറയുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായ വിലക്കാണ് ഏര്‍പ്പെടുത്തിയതും. മുഖ്യമന്ത്രിക്ക് വേണ്ടി പണിയെടുക്കുന്ന ഒരു ഡസണോളം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ കയ്യിലാണ് ഭരണത്തിന്റെ കടിഞ്ഞാണ്‍. ഇതില്‍ നേതൃത്വം നല്‍കുന്നത് 1982 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കെഎം എബ്രഹാം ആണ്. നിലവില്‍ നാലു അഞ്ചു തസ്തികളിലാണ് എബ്രഹാം പ്രവര്‍ത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കെ ഡിസ്‌കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്ലാനിങ് ധനകാര്യ വകുപ്പുകളില്‍ എക്‌സ് ഓഫീഷ്യല്‍ സെക്രട്ടറി എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പദവികള്‍. സര്‍ക്കാരിലെ ഖജനാവിന്റെ പൂര്‍ണ നിയന്ത്രണവും എബ്രഹാമിനാണ് എന്നു പറഞ്ഞാലും അത്ഭുതമില്ല. മൂന്നാം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സര്‍ക്കാരിനുള്ളിലെ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഏകോപനവും എബ്രഹാം ആണ് നിര്‍വഹിച്ചു പോരുന്നത്.
ഇതിനായി 40 കോടി രൂപ ചെലവില്‍ സി എം കോള്‍ സെന്റര്‍ എന്നപേരില്‍ പൗരന്മാരെ നേരിട്ട് വിളിച്ച് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിയന്‍സ് നയിക്കുന്ന സംവിധാനം ഉപയോഗിച്ചുകൊണ്ട് എബ്രഹാം സജ്ജമാക്കിയിട്ടുണ്ട്. പിണറായി 3.0 പ്രോജക്ടിന്റെ മുഖ്യ ശില്പിയും ഉപദേഷ്ടാവും എബ്രഹാം ആണ് ഇതിനായി അദ്ദേഹം എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്ന തിരുവനന്തപുരത്തെ കെട്ടിടം ഒരു ഫ്‌ലോര്‍ വാടകയ്‌ക്കെടുത്ത് ഇടതുപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥരുടെ ഒരു പടയെ ഉപയോഗിച്ച് കേന്ദ്രീകരിച്ച് നടത്തിവരികയാണ്.
അതേസമയം സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ ശബ്ദമുയര്‍ത്തി പ്രകരിക്കാന്‍ സാധിക്കാത്തതില്‍ അസ്വസ്ഥമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. 2021 ഫെബ്രുവരിയില്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ഗുണങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷം കൊണ്ടും ജീവനക്കാര്‍ക്ക് പൂര്‍ണമായി നല്‍കാനായിട്ടില്ല. 40000 കോടിയോളം രൂപയെങ്കിലും സമയത്ത് നല്‍കാത്തത് മൂലം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടത് ആയിട്ടാണ്. നിലവിലും മൂന്ന് ഡിയെ കുടിശികള്‍ നല്‍കാന്‍ കുടിക്കുകയാണ് ഇവ ക്ഷാമബദ്ധ കുടിശ്ശിക പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാന്‍ വൈകിയത്തില്‍ ശരാശരി ഒരു ജീവനക്കാരന് ഒന്നരലക്ഷം രൂപയുടെ എങ്കിലും നഷ്ട സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത്. നിരവധി പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക സ്വീകരിക്കാനാവാതെ ഇതിനിടെ മരണപ്പെട്ടു പോവുകയും ചെയ്തു. ഏതാണ്ട് ഒരു ലക്ഷത്തിലധികം പെന്‍ഷനര്‍മാര്‍ ഇത്തരത്തില്‍ മരണപ്പെട്ടതായി കണക്കാക്കുന്നു. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ അസ്വസ്ഥരാണ്.
സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും വ്യാപകമായ പ്രതിഷേധമുണ്ട്. 2016 തുടങ്ങിയ ഉദ്യോഗസ്ഥ വേട്ട കഴിഞ്ഞ ഒമ്പതര വര്‍ഷവും തുടരുന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥയുടെ ഏറ്റവും പ്രകടമായ ഒരു വശമാണ് വേട്ടയാടുന്നവരും പിന്നീട് വേട്ടയാടപ്പെട്ടു എന്നുള്ളതാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഒപ്പം ജോലി ചെയ്ത ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥരുടെ എല്ലാം കരിയര്‍ തകര്‍ക്കുന്ന നിലയിലുള്ള കേസുകളും പ്രോസിക്യൂഷനുകളും ആണ് പിന്നീട് ഉണ്ടായിട്ടുള്ളത്. ലാവലിന്‍ ഇടപാടില്‍ പ്രതിയാക്കപ്പെട്ട കെ മോഹന ചന്ദ്രന്‍ ഐഎഎസ് ശിവദാസന്‍ റെയില്‍വേ സര്‍വീസ് കെഎസ്ഇബി ഉദ്യോഗസ്ഥരായ കസ്തൂരിരം രംഗ അയ്യര്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ ഇപ്പോഴും സുപ്രീംകോടതിയുടെ കാരുണ്യം കാത്ത് കഴിയുന്നു.
അന്ന് സഹകരണ വകുപ്പ് രജിസ്റ്ററും പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായ നളിനി നെറ്റോയോടൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയും പിന്നീട് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതയാണെങ്കിലും പിന്നീട് രോഗബാധിതയായി അവര്‍ രാജിവച്ചൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഒ എസ് ഡിയും ഐടി സെക്രട്ടറിയുമായി ചുമതലയേറ്റ എം ശിവശങ്കര്‍ 2020 യും കസ്റ്റംസിന്റെയും കേസുകള്‍ കുരുങ്ങി ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. പിന്നീട് സര്‍വീസില്‍ അല്‍പ കാലത്തേക്ക് മടങ്ങിയെത്തിയെങ്കിലും അദ്ദേഹം വലിയ കുരുക്കിലാണ് പെട്ടത്.
പിണറായി സര്‍ക്കാര്‍ വേട്ടയാടിയ ഐപിഎസ് ഉദ്യോഗസ്ഥന്മാരായ ടി പി സെന്‍കുമാര്‍, ഡിജിപി ജേക്കബ് തോമസ്, ഡിജിപി ഐജിപി വിജയന്‍ എന്നിവര്‍ പ്രമുഖരാണ്. ഇതില്‍ വിജയനെ വേട്ടയാടാന്‍ മുന്നിട്ടിറങ്ങിയ എം അജിത് കുമാര്‍ പിന്നീട് പിണറായിക്ക് വേണ്ടി പൂരം കലക്കിയെന്ന ആരോപണം നേരിട്ടു. മറ്റ് പല വിവാദങ്ങളും പിന്നാലെ എത്തിയപ്പോള്‍ അദ്ദേഹം ഇപ്പോള്‍ സേനയ്ക്ക് പുറത്താണ്. സംസ്ഥാന പോലീസ് മേധാവിയാകും എന്നു കരുതിയ അജിത്കുമാറിന് ആ പ്രതീക്ഷ നഷ്ടമായി. കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് നടത്തിയിരുന്ന അന്വേഷണ ഫയലുകള്‍ സിബിഐക്ക് കൈമാറി എന്ന ആക്ഷേപ ഉന്നയിച്ചാണ് ഡിജിപി യോഗേഷ് ഗുപ്തക്കെതിരെ നടപടികള്‍ സ്വീകരിച്ചത്.
അദ്ദേഹത്തിന് കേന്ദ്രത്തില്‍ ഇന്‍ ഡയറക്ടറേറ്റിന്റെ സിബിഐയുടെയോ തലപ്പത്ത് വരാനുള്ള വഴികള്‍ അടയ്ക്കുന്ന രീതിയിലിാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതും. സര്‍ക്കാര്‍ നീക്കങ്ങളെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്തുവെങ്കിലും രഹസ്യ അന്വേഷണം നടക്കുന്നു എന്ന് കാട്ടിയാണ് അദ്ദേഹത്തിന് പ്രതികൂലമാവാനുള്ള സാഹചര്യവും ഉണ്ട് രേഖകള്‍ അയച്ചത്. ഐപിഎസിലെ അഞ്ചോളം ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതിനു പുറമേ മലയാളികളായ ഒരു ഓഫീസറെയും ഡിജിപി ആക്കില്ല എന്ന ശാഠ്യവും കഴിഞ്ഞ ഒമ്പത് വര്‍ഷവും പിണറായി തുടര്‍ന്നു.
സര്‍വീസ് പരിക്കേല്‍ക്കാതെ എങ്ങനെയും അവസാനിപ്പിച്ച് കേന്ദ്രത്തിലേക്ക് മടങ്ങണം എന്ന് വിചാരിക്കുന്ന അന്യദേശ ക്കാരായിട്ടുള്ള ഉദ്യോഗസ്ഥരെയാണ് ഡിജിപി പദവിക്ക് സര്‍ക്കാര്‍ പരിഗണിച്ചത്. എത്ര മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥന്‍ ആണെങ്കിലും അനുസരണ മാത്രമാണ് തന്റെ മാനദണ്ഡമെന്നതാണ് പിണറായിയുടെ നിലപാട്. മികച്ച ട്രാക് റെക്കോര്‍ഡ് ഉണ്ടായിരുന്ന എസ് അനന്തകൃഷ്ണന്‍, ശ്രീലേഖ, സന്ധ്യ തുടങ്ങിയ മലയാളി ഓഫീസര്‍മാരെ ഒന്നടങ്കം പ്രധാന പദവികളില്‍ നിന്നും തടഞ്ഞിരുന്നു. ഐഎഎസിലെ സ്ഥിതിവിശേഷം ഒട്ടും വ്യത്യസ്തമല്ല. സ്വതന്ത്ര അഭിപ്രായം പറയുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായ വിലക്കാണ് ഉള്ളത്. ഇത്തരത്തില്‍ ശ്വാസം മുട്ടി ജീവിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം തദ്ദേശ ഫലത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.
അതിനിടെ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യത്തോടെ നടപ്പാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെഎഎസ്) രൂക്ഷമായി കടന്നാക്രമിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വകുപ്പു സെക്രട്ടറിമാരുടെ വിമര്‍ശനം. കെഎഎസുകാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇഷ്ടമുള്ള നിയമനങ്ങള്‍ തരപ്പെടുത്തുകയാണെന്നും മിക്കവര്‍ക്കും ഫീല്‍ഡ് ജോലികള്‍ ചെയ്യാന്‍ മടിയാണെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
ഒരു തസ്തികയില്‍ നിയമിച്ചാല്‍ ഒരു വര്‍ഷത്തേക്ക് സ്ഥലംമാറ്റം അനുവദിക്കേണ്ടെന്ന കര്‍ശന വ്യവസ്ഥ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. 13 സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ പൊതുഭരണ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിനു പിന്നാലെ ഐഎഎസ് കെഎഎസ് ചേരിപ്പോരിലേക്കു കൂടി കാര്യങ്ങള്‍ നീങ്ങുന്നത് സര്‍ക്കാരിനു തലവേദനയാകും. 104 കെഎഎസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സര്‍വീസിലുള്ളത്.




