- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമതന് ജോയി മാത്യു വോട്ട് പിടിച്ചപ്പോള്‍ പിഷാരടി തോറ്റു; വിശ്വസ്തന്റെ പരാജയം മെഗാസ്റ്ററിന് വേദനയായി; അമ്മയെ 2024ല്‍ കൈവിട്ട മമ്മൂട്ടി; ഇനി ലാലുമില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സംഭവ വികാസങ്ങളെ തുര്‍ന്ന് അമ്മയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞെങ്കിലും സംഘടനയിലെ അന്തിമ തീരുമാനം മമ്മൂട്ടിയുടേതായിരുന്നു. എല്ലാ കാര്യത്തിലും മമ്മൂട്ടിയോടായിരുന്നു അമ്മയുടെ അധ്യക്ഷനായ ശേഷം മോഹന്‍ലാല്‍ അഭിപ്രായം തേടിയത്. 2024ല്‍ സ്ഥാനമൊഴിയാന്‍ മോഹന്‍ലാല്‍ തയ്യാറായി. അപ്പോഴും തടഞ്ഞത് മമ്മൂട്ടിയായിരുന്നു. താരസംഘടനയുടെ കെട്ടുറപ്പിന് മോഹന്‍ലാല്‍ അനിവാര്യതയാണെന്ന് മമ്മൂട്ടി അന്ന് നിലപാട് എടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മമ്മൂട്ടി ആ ബന്ധം വേണ്ടെന്ന് വച്ചു. താരസംഘടനയിലെ തിരഞ്ഞെടുപ്പില്‍ രമേശ് പിഷാരടിക്കുണ്ടായ തോല്‍വിയായിരുന്നു ഇതിന് കാരണം. 2018ല്‍ ഔദ്യോഗിക […]
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സംഭവ വികാസങ്ങളെ തുര്‍ന്ന് അമ്മയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞെങ്കിലും സംഘടനയിലെ അന്തിമ തീരുമാനം മമ്മൂട്ടിയുടേതായിരുന്നു. എല്ലാ കാര്യത്തിലും മമ്മൂട്ടിയോടായിരുന്നു അമ്മയുടെ അധ്യക്ഷനായ ശേഷം മോഹന്‍ലാല്‍ അഭിപ്രായം തേടിയത്. 2024ല്‍ സ്ഥാനമൊഴിയാന്‍ മോഹന്‍ലാല്‍ തയ്യാറായി. അപ്പോഴും തടഞ്ഞത് മമ്മൂട്ടിയായിരുന്നു. താരസംഘടനയുടെ കെട്ടുറപ്പിന് മോഹന്‍ലാല്‍ അനിവാര്യതയാണെന്ന് മമ്മൂട്ടി അന്ന് നിലപാട് എടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മമ്മൂട്ടി ആ ബന്ധം വേണ്ടെന്ന് വച്ചു. താരസംഘടനയിലെ തിരഞ്ഞെടുപ്പില്‍ രമേശ് പിഷാരടിക്കുണ്ടായ തോല്‍വിയായിരുന്നു ഇതിന് കാരണം. 2018ല്‍ ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷവും മോഹന്‍ലാലിന് ശക്തമായ പ്രതിരോധം തീര്‍ത്തു നിന്ന മമ്മൂട്ടി 2024ല്‍ പൂര്‍ണ്ണമായും പിന്‍വലിയുകയാണ്.
'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തിലേക്ക് ഇത്തവണ എത്തിയിരുന്നു. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. സംഘടനയിലെ വനിതാ സംവരണമായിരുന്നു പിഷാരടിയെ എക്‌സിക്യൂട്ടീവിന് പുറത്ത് നിര്‍ത്തിയത്. പിഷാരടിയുടെ ഈ തോല്‍വി മമ്മൂട്ടിയെ വേദനിപ്പിച്ചു.
കുറച്ചുകാലമായി മമ്മൂട്ടിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് രമേശ് പിഷാരടി. മമ്മൂട്ടിക്കൊപ്പം എവിടേയും ഓടിയെത്തുന്ന സിനിമാക്കാരന്‍. മമ്മൂട്ടിയുടെ കൂടെ ആശിര്‍വാദത്തിലൂടെയാണ് പിഷാരടി മത്സരിക്കാന്‍ എത്തിയത്. നല്ല ഭൂരിപക്ഷം പിഷാരടിക്ക് കിട്ടുമെന്നും കരുതി. പക്ഷേ സംഭവിച്ചത് മറിച്ചും. ഇത് തന്റെ കൂടി തോല്‍വിയായി മമ്മൂട്ടി അന്നേ തിരിച്ചറിഞ്ഞിരുന്നു. എക്‌സിക്യൂട്ടീവില്‍ തന്റെ ഒരു പ്രതിനിധിയായി പിഷാരടി ഉണ്ടാകണമെന്ന ആഗ്രഹമാണ് ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നത്. അതിന് ശേഷം അമ്മയുടെ കാര്യത്തില്‍ മമ്മൂട്ടി അഭിപ്രായം പറയാതെയായി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പോലും മനസ്സ് തുറന്നില്ല. സിദ്ദിഖിന്റെ രാജിയും കണാത്തെ പോലെ നിന്നു. പ്രതിസന്ധിയില്‍ രാജിവയ്ക്കുന്നുവെന്ന് മോഹന്‍ലാല്‍ അറിയിച്ചപ്പോഴും വലിയ സമ്മര്‍ദ്ദം മമ്മൂട്ടി നടത്തിയില്ല. അങ്ങനെ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും അമ്മയില്‍ നിന്നും പുറത്തിങ്ങി. ഇനി ലാലും മമ്മൂട്ടിയും അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊന്നും ഇടപെടില്ല.
തോല്‍വിക്ക് പിന്നാലെ രമേഷ് പിഷാരടി പങ്കുവച്ച കത്തിലും തോല്‍വിയിലെ വേദന നിറഞ്ഞിരുന്നു. "ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു." -കത്തില്‍ പറയുന്നു. വനിതകള്‍ക്കുവേണ്ടി നാലു സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ കലാഭവന്‍ ഷാജോണ്‍ 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനന്‍ -271, ടൊവിനോ തോമസ് -268, രമേഷ് പിഷാരടി 266, സരയൂ 256, അന്‍സിബ 233, റോണി 207 എന്നിങ്ങനെയായിരുന്നു എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ട്. ബൈലോ പ്രകാരം അല്ലാതെ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ രമേഷ് പിഷാരടി വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ വരും. അന്‍സിബ, റോണി എന്നിവരാണ് ഇവിടെ പരാജയപ്പെട്ടവരായി മാറുക. എന്നാല്‍ 4 സ്ത്രീകളെ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നതിനാല്‍ അന്‍സിബയ്ക്ക് വേണ്ടി രമേഷ് പിഷാരടിയെ ഒഴിവാക്കുകയായിരുന്നു. അതിന് ശേഷം പിന്നീടുള്ള ഒഴിവ് നികത്താന്‍ ജോമോളെ അമ്മ ഭരണ സമിതി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.
മമ്മൂട്ടിയുടെ പിന്തുണയില്‍ മത്സരിച്ച പിഷാരടി പ്രതീക്ഷിച്ചത് ഏറ്റവും കൂടുതല്‍ വോട്ടുമായി എക്‌സിക്യൂട്ടീവില്‍ എത്താമെന്നതാണ്. പക്ഷേ സംഭവിച്ചത് മറിച്ചും. ഇത് മമ്മൂട്ടിയേയും വേദനിപ്പിക്കുന്നതായി മാറി. വിമതനായി മത്സരിച്ച ജോയി മാത്യുവിന് 279 വോട്ട് കിട്ടിയപ്പോഴാണ് പിഷാരടി ഏറെ പിന്നോക്കം പോയതെന്ന വസ്തുതയും മമ്മൂട്ടിയെ ചിന്തിപ്പിച്ചിരുന്നു. ഇതെല്ലാം കാരണമാണ് അമ്മയില്‍ നിന്നും വ്യക്തമായ അകലം മമ്മൂട്ടി പാലിച്ചതെന്നാണ് സൂചന.