ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കോടതി വധശിക്ഷ വിധിച്ചത് കഴിഞ്ഞ ആഴ്‌ച്ചയാണ്. നാടിനെ നടക്കിയ ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വിധിക്കാൻ ഇടയാക്കിയ നിയമ പോരാട്ടത്തിൽ നിർണായക റോൾ രഞ്ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ രഞ്ജിത്തിനുമാണ്. ഇവരാണ് കൺമുന്നിൽ വെച്ച് ഭർത്താവിനെ അരുംകൊല ചെയ്തവരെ കൃത്യമായി തിരിച്ചറിഞ്ഞത്.

ആ അരുംകൊലയുടെ ദൃശ്യം തന്നിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ലെന്നാണ് അഡ്വ. ലിഷ പറയുന്നത്. മകളെയും രഞ്ജിത്തിന്റെ മാതാവിനെയും ചേർത്തു നിർത്തി അവർക്ക് ധൈര്യം പകർത്തു കൊണ്ടുമാണ് അഡ്വ. ലിഷ നീതിക്കായി പോരാട്ടം നയിച്ചത്. ആ ദൗത്യം വിജയിക്കുമ്പോൾ അതിൽ ആശ്വാസമുണ്ട് ഇവർക്ക്. ഞങ്ങളുടെ നഷ്ടത്തിന് ഇടയ്ക്ക് ഒരു ചെറിയൊരു ആശ്വാസ എന്നാണ് നീതിപൂർവ്വമായ ആ വിധിയെ കുറിച്ചു ലിഷ പറയുന്നത്.

നടുക്കുന്ന ഓർമ്മകളിലേക്കും നിയമ പോരാട്ടത്തിന്റെ നഴികളെ കുറിച്ചും രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രഞ്ജിത്ത് മറുനാടൻ മലയാൡയോട് സംസാരിച്ചു. അഭിമുഖത്തിലേക്ക്...

ഈ വിധിയിൽ അവർ എത്രത്തോളം സംതൃപ്തരാണ്. ഇനി മുന്നോട്ടു കാര്യങ്ങൾ എങ്ങനെ? വിധികേട്ടപ്പേൾ കൃത്യമായ ഒരു നീതി ലഭിച്ചു എന്നു തോന്നുന്നുണ്ടോ?

നിയമത്തിന്റെ ഭാഗം പരമാവധി ശിക്ഷ നൽകിയിട്ടുണ്ട്. അതിൽ ആശ്വാസം ഉണ്ട്. സന്തോഷം എന്നു പറയാൻ പറ്റില്ല. ഞങ്ങളുടെ നഷ്ടത്തിന് ഇടയ്ക്ക് ഒരു ചെറിയൊരു ആശ്വാസം. നീതിപൂർവ്വമായ ഒരു വിധി ഉണ്ടായി എന്നുള്ളത് ആശ്വാസം തന്നെയാണ്.

പൊലീസിന്റെ അന്വേഷണം ഒക്കെ എങ്ങനെയുണ്ടായിരുന്നു?

പൊലീസിന്റെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തരാണ്. നല്ല രീതിയിൽ അന്വേഷിച്ചു. എത്രയും വേഗം തന്നെ ചാർജ് ഷീറ്റ് കൊടുത്തു. പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും വളരെ കൃത്യമായിട്ടു തന്നെ ബാക്കി എല്ലാ കാര്യങ്ങളും നന്നായിട്ടു തന്നെ ചെയ്തു.

പ്രതീക്ഷ ഉണ്ടായിരുന്നോ കൃത്യമായ ഒരു വിധി നടപ്പിലാക്കുമെന്ന്?

കൃത്യമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം ഞാൻ നല്ലൊരു ഈശ്വര വിശ്വാസിയാണ്. അതുകൊണ്ട് തന്നെ മഹാദേവൻ കൈവിടില്ല എന്നൊരു പ്രതീക്ഷയായിരുന്നു.

അന്ന് എന്തായിരുന്നു സംഭവിച്ചത്. ആ ഒരു ദിവസം കൊലപാതകം നടന്ന ദിവസം അവര് വന്നു എങ്ങനെയായിരുന്നു. ആ സംഭവം?

ആ സംഭവം ഓർത്തെടുത്താൽ വല്ലാത്തൊരു വേദനയാമ്. ഇന്നു ഞായറാഴ്ചയാണ്, ഇതുപോലെ ഞങ്ങൾക്ക് എല്ലാ ഞായറാഴ്ചയും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടു. അന്ന് രാവിലെ ഗേറ്റ് പൂട്ടി ചെറിയ ലോക്ക് ഇട്ടു അകത്തോട്ട് കേറുന്നു. അന്ന് മൂന്നു പത്രം വരുത്തുന്നുണ്ട്. പത്രം മൂന്നും ഇവിടുന്നു പെറുക്കി എടുത്തു. വാതിൽ വെറുതെ അടച്ചു. ഞാൻ അടുക്കളയിലേക്ക് പോകുന്നു. ചേട്ടാ ആറര ആയി എന്നു പറഞ്ഞ് അകത്തു നിൽക്കുമ്പോൾ ഒരു പറ്റം ആൾക്കാര് പന്ത്രണ്ട് പേര് ഗേറ്റ് തള്ളിത്തുറന്ന് വന്നു. അപ്പോൾ തന്നെ ഒരാൾ ആയുധവുമായി അടുക്കള വശത്തേക്ക് പോകുന്നു. വാതിൽ ചവിട്ടി ടീപ്പോ പൊട്ടിച്ചു. വാതിൽ ചവിട്ടുന്ന ശബ്ദവും ഇതുമെല്ലാം സെക്കന്റുകൾക്കിടെയാണ് നടക്കുന്നത്. ചേട്ടനും മേളും ടൈനിങ് റൂമിലേക്ക് വന്നു, ഞാനും വന്നു. ഇവിടെ മൂന്നു പേരുണ്ട,് തൊട്ടു പുറകെ കുറേ ആൾക്കാര് എട്ട് പേര് അകത്തുണ്ട്. അമ്മയും ഇവരുടെ കൂടെ തന്നെ അകത്ത് കേറി. ഏട്ടൻ ഇറങ്ങി വന്നപ്പോൾ കൊല്ലടാ അവനെ എന്ന് പറഞ്ഞ്. ഒന്നാം പ്രതി ചുറ്റിക കൂടം കൊണ്ട് അടിച്ചു.. അതോടൊപ്പം തന്നെ രണ്ടും മൂന്നും പ്രതികൾ വാളുകൊണ്ട് വെട്ടി, അപ്പോൾ തന്നെ ഏട്ടൻ വീണു. അടിയും വെട്ടും എല്ലാം ഒന്നിച്ച് അപ്പോൾ തന്നെ വീണു. അമ്മയും മോളു ഞാനും നോക്കി നിൽക്കുമ്പോൾ ഇവർ നടുക്കു നിന്നു എട്ടു പേർ ആക്രമിക്കുന്നു.

വേറെന്തെങ്കിലും അവർ ആക്രോശിക്കുന്നുണ്ടായിരുന്നോ?

കൊല്ലടാ അവനെ എന്നേ പറഞ്ഞൊള്ളൂ. എന്നെ ഒരാൾ വലതു കൈ പടിച്ച് തള്ളി മാറ്റി. അമ്മയും കുഞ്ഞും ഞാനും ഭയങ്കരമായി കരഞ്ഞിട്ടും ബഹളം വച്ചിട്ടും ഒരു ഇത്തിരി പോലും മൃഗീയമെന്നു പോലും പറയാൻ പറ്റില്ല, അത്രക്കും ക്രൂരമായി അവർ ഒന്നൊന്നര മിനിറ്റ് അത്രയുമേ ഉണ്ടായിരുന്നുള്ളൂ ആ സംഭവത്തിന്.

നേരത്തെ തന്നെ ഇതൊക്കെ വാച്ചു ചെയ്തു വച്ചിരുന്നോ? എപ്പോഴാ എഴുന്നേൽക്കുന്നത് എന്ന്?

നേരത്തെ നോക്കി കണ്ടിട്ടുണ്ട്. ഇല്ലെങ്കിൽ നേരെ അടുക്കളയിൽ ഇവിടെ വരുന്ന ആർക്കും അടുക്കള വാതിൽ എവിടെയാണ് എന്ന് അറിയില്ല. നോക്കിയിട്ടുള്ളതുകൊണ്ട് തന്നെയാണ് നേരെ അങ്ങോട്ട് പോയത്. ഇവരുടെ കയ്യിൽ നിന്നു എങ്ങാനും രക്ഷപ്പെട്ടു പോകുകയാണെങ്കിൽ നാലു പേര് അകത്തും എട്ടു പേർ പുറത്തും അപ്പോൾ ഒരാൾ അടുക്കള വാതിലിലും. പിന്നെ മൂന്നു പേർ വാതുക്കലും. പുറത്തു നിന്നു ഞങ്ങളുടെ അലർച്ച കേട്ടു വന്നാലും അവരെയും തടയണം ആയുധമായിട്ടു നിൽക്കുന്നിടത്തു ആരും കേറാൻ അത്രയും ധൈര്യം ഒന്നും കാണിക്കാൻ ആർക്കും ചാൻസ് കുറവാ. അതായിരിക്കാം അത്രയും പേര് അവിടെയും ഇവിടെയും നിന്നത്. പക്ഷെ ഒരാളെ ഉപദ്രവിക്കാൻ ഇത്രയും ആളിന്റ ആവശ്യ ഉണ്ടോ. അപ്പം ഇത് വെൽ പ്ലാന്റ് ആണ് അവര് വെൽ പ്ലാന്റ് എന്ന് മാത്രമല്ല എങ്ങനെ ചെയ്യണം എന്ന രീതി പോലും അവര് പ്ലാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്രയും ചെയ്തത്. ഇത്രയും ചെയ്യാനായിട്ട് ഓരോരുത്തർക്കും ഓരോ റോൾ കൊടുത്തിട്ടുണ്ട് അവര്. കാലൊക്കെ വെട്ടി പൊളർന്നെന്നു പറഞ്ഞാൽ ഒരു നോട്ടം നോക്കിയതെയുള്ളൂ എന്റെ ഏട്ടൻ അല്ല ഇതെന്നു തോന്നി. ശരിക്കും മാംസ കഷണങ്ങൾ ആയിരുന്നു സത്യം പറഞ്ഞാൽ. മുഖം ഒന്നും ഇല്ല. ചോരയിൽ കുളിച്ചു ഇങ്ങനെ മാംസങ്ങൾ നാലും അഞ്ചും പ്രതികൾ മഴു ഉപയോഗിച്ച് ആണ് എല്ലാവരും ചെയ്തു. അവരൊക്കെയാണ് ആ മുഖവും കഴുത്തും എല്ലാം.

ഇവരെ മനുഷ്യരെന്ന് വിശേഷിപ്പിക്കാൻ പറ്റുവോ?

മനുഷ്യരല്ല അവര്, സാധാരണ അവർക്കും ഇല്ലേ മക്കളും ഭാര്യയും കുഞ്ഞുങ്ങളും എല്ലാം ഇല്ലേ? ഈ ചെറിയ കുഞ്ഞും ഞാനും നിന്ന് ഇത്രയും അലറുവല്ലേ ഇത്രയും അലറുന്ന ഇടയ്ക്ക് എങ്കിലും ഒരു ഇത്തിരി ഒരു ദയ തോന്നാൻ ഇത്രയും ആയുധവും കൊണ്ട് വന്ന് ഒരു മനുഷ്യൻ ഒറ്റയ്ക്ക് ആ മനുഷ്യന്റെ അടുത്ത് സ്ത്രീകളും കുട്ടികളും ഉണ്ടെന്നേ അറിയാം. അനിയൻ ഇറങ്ങി വരുമ്പോൾ തന്നെ അവര് രക്ഷപ്പെട്ടു. ഓടുക മാത്രമല്ല കാറിന്റെ ബിൻഷീൽഡും ബൈക്ക് ഇപ്പോഴും അവിടെ ഇരിക്കുന്നു. ബൈക്കിന്റെ ടാങ്ക് കാറിന്റെ ഹെഡ് ലൈറ്റ് ബൈക്കിന്റെ ഹെഡ് ലൈറ്റ് ഒരു മനുഷ്യന്റെ ജീവിതം ഇല്ലാതാക്കിയിട്ട് മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ടാണ് ബാക്കിയും കൂടി ചെയ്തത്. എനിക്ക് തോന്നുന്നത് ആരെങ്കിലും എടുത്ത് ആശുപത്രിയിൽ കൊണ്ടു പോകരുത്. ഒരു വിധത്തിലും കാറിൽ കേറിയിരുന്ന് ആളെ കൊണ്ടുപോകാൻ പറ്റില്ല അതും കൂടെ ചെയ്ത് വച്ചിട്ടാ പോയത്.

പെട്ടന്ന് തന്നെ പൊലീസ് എത്തിയോ എങ്ങനെയായിരുന്നു?

പൊലീസ് എത്തിയത് എന്നു വച്ചാൽ ആരാ ആംബുലൻസ് വിളച്ചത് ആരാ എന്നൊന്നും എനിക്കറിയില്ല. കുറേ പേര് ഒക്കെ മതിൽ ചാടി വന്ന് സെന്തിൽ ആണ് ആബുലൻസ് വിളിച്ചത്. ആബുലൻസും പൊലീസും ഒപ്പമാണ് എത്തിയത്.

അവര് എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് എന്നു കാണിക്കാൻ വേണ്ടിയാവും ഇത്തരത്തിൽ ക്രൂരമായി ചെയ്തത്?

അതായിരിക്കും. അതുമാത്രമല്ല ഇത്രയും ചെയ്തു ഞങ്ങൾ മജിസ്ട്രേറ്റിന്റെ മുന്നിൽ അവിടെ കാക്കനാട് ജയിലൽ പോയി ഇവരെ ഐഡിന്റിഫൈ ചെയ്യുന്നുണ്ട്. ഞങ്ങൾ പറഞ്ഞു കൊടുത്ത രൂപങ്ങൾ ഒക്കെ വച്ചിട്ടാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അവിടെ ചെന്നപ്പൾ ഇവരുടെ ദാക്ഷിണ്യം ഉണ്ടല്ലോ നീയൊക്കെ ഞങ്ങളെ എന്തു ചെയ്യും എന്നുള്ള നോട്ടം ഉണ്ട്. ഇവരുടെ കാരണം കുറേ പേരെ നിർത്തിയിരിക്കുകയാണ്. കണ്ടു പിടിക്കത്തില്ല എന്നു വച്ച് പക്ഷെ ഞാൻ മറക്കുവോ എന്റെ കുഞ്ഞു മറക്കുവോ? ആ അമ്മ മറക്കുവോ? ഞങ്ങളുടെ മരണം വരെയും ഞങ്ങൾ ഇവിരെ ഇനി ഏതെല്ലാം രൂപം മാറ്റിയാലും ഞങ്ങൾക്ക് ഇവരെ അറിയാം. ശിക്ഷ വിധിച്ച് പോയിട്ടും അവർക്ക് ആരും എന്തു കാണിക്കാനാണ് എന്ന ഭാവമാണ് ഇപ്പോളും അവര് കാണിക്കുന്നത്. മൂന്നാം പ്രതി മാത്രം തല കുനിച്ചു. ഇവരെല്ലാം കോടതിയിൽ വന്നത് ഒരേ പോലെയാണ്. വെള്ള മുണ്ട് വെള്ള ഷർട്ട് ഒരേ പോലത്തെ ചെരുപ്പ് വെള്ള തൊപ്പി വെള്ള തോർത്ത് ഇത്രയും ആക്കി മീശയും താടിയും എല്ലാ വച്ചിട്ടാണ് വന്നത്. തിരിച്ചറിയതിരിക്കാൻ വേണ്ടി.

ഞങ്ങൾക്ക് തിരിച്ചറിഞ്ഞേ പറ്റൂ കാരണം ഞങ്ങളും ഉള്ളിൽ പതിഞ്ഞു പോയ ഒരു സാധനമാണ്. ഇവര് ഇനി എന്തൊക്കെ രൂപം മാറ്റിയാലും ഇനിയും നമുക്ക കണ്ടാൽ അറിയാം പിന്നെതെളിവെടുപ്പിന്റെ സമത്ത് കോടതിയിൽ ചൂണ്ടിക്കാണിച്ചാൽ മതി. മുടി നീട്ട വളർത്തിയാളാണ് എന്നെ കയ്യിൽ പിടിച്ച് തള്ളി മാറ്റിയത്. മുടി നീട്ടി വളർത്തിയിട്ടില്ലല്ലേ ഇപ്പം പിന്നെ എങ്ങയൊണ് തിരിച്ചറിയുക മുടി കൊണ്ടാണോ ഒരാളെ തിരിച്ചറിയുന്നത്. എന്ന് ഞാൻ പറഞ്ഞു മുടി ഉണ്ട്. അയാൾക്ക് നീട്ടി വളർത്തിയിട്ടില്ല. പക്ഷെ ചെറുപ്പക്കാരനാണ് പൊക്കമുള്ളയാളാണ് ഇയാള് തന്നെയാണ് ഇയാളെ എനിക്ക് അറിയാം ഇയാള് തന്നെയാണ് അകത്ത് കേറിയത്. ഇയാള് വാളാണ് ഉപയോഗിച്ചിരുന്നത്. കൃത്യമായിട്ടു കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

വിധി പറഞ്ഞ വനിത ജഡ്ജിക്കു പോലും വലിയ അറ്റാക്ക് ആണ് നടത്തി കൊണ്ടിരിക്കുന്നത്?

അവരുടെ ആ ഒരു അഹങ്കാരവും ഏതൊരറ്റം വരെ പോകും എന്നുള്ള നമ്മളേട് ഇതു കാണിച്ചു. ഇത്രയും ചെയ്തിട്ടു പിന്നെ നീതി ന്യായ കോടതി ഒരു സെക്കന്റ് ശേഷം ജഡ്ജ്. അവിടെ തെളിവ് വച്ച് മാത്രമേ തീരുമാനിക്കാൻ പറ്റത്തൊള്ളൂ. വൈകാരികമായ ഒരു തീരുമാനമൊന്നുമല്ല വിധി എന്നു പറയുന്നത്. അത്രയേറെ എവിഡൻസ് ഏതു ജഡ്ജും ആരും ആയിക്കോട്ടെ അത്രയും ചെയ്തിട്ട് ആ ജഡ്ജിനം ഇങങനെ പറാൻ പറ്രുന്നെഹ്കിൽ പിന്നെ ഇവര് ആരാ.നിയമ വ്യവസ്തയെ പോലും അവര് ഭയക്കുന്നില്ല. അന്നു തന്നെയാണ് അവര് ജഡ്ജിയിനെ ഇത്രയും അവഹേളിച്ച് ഒരുപാട് പരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഇത് എങ്ങും നടക്കാത്ത സംഭവങ്ങൾ ആണ്.

പി.എഫ്.ഐ നിരോധിച്ചത് നല്ല കാര്യമാണെന്ന ഇപ്പോൾ തോന്നുന്നുണ്ടോ?

തീർച്ചയായിട്ടും നല്ല കാര്യമാണ് പി.എഫ്.ഐ നിരോധിച്ചത് നല്ല കാര്യമാണ്. ഏട്ടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് സംഘിയാണോ സ്വയം സേവകനാണോ എന്നതിലല്ല, കറ തീർത്ത ഒരു പച്ച മനുഷ്യനാണ്. ആ ഒരു ഇതായപ്പോൾ ഞങ്ങളും അതോടൊപ്പം നിന്നു. ഏട്ടൻ അതിലേക്ക് പോയതിൽ പിന്നെ സ്വഭാവം ഒന്നിനൊന്ന് നല്ലതാവുകയാണ് ചെയ്തത്. ഏട്ടൻ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഒരുപാട് സാമൂഹ്യ സേവനങ്ങൾ ചെയ്തോണ്ടിരുന്ന വ്യക്തിയാണ്. ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്. ആരും അറിഞ്ഞിട്ടോ പരസ്യം ചെയ്തിട്ടോ ഒന്നും ചെയ്യുന്നതല്ല. ഒരുപാട് പേർക്ക് അത്രയും സഹായം ചെയ്തു കൊടുത്ത ഒരു മനുഷ്യനാണ്.

ഇവിടെയുള്ള അയൽക്കാരുടെ സപ്പോർട്ട് എത്രത്തോളം ഉണ്ടായിരുന്നു?

അയൽക്കാർ ആരും സപ്പോർട്ട് ചെയ്തില്ല സത്യത്തിൽ. ഇനി ഭയമാണെന്നാ എനിക്ക് തോന്നുന്നത്.

നമ്മുടെ നാടിന്റെ പോക്ക് ഇതെങ്ങാട്ടാ?

അതാണ് നമുക്ക് അതിശയത്തോടെ ഇങ്ങനെ ഓരോ നിമിഷയവും അത്ഭുതങ്ങൾ സംഭവിക്കുന്നത് പോലെയാണ്. അത്ഭുതത്തോടെ നോക്കാനേ പറ്റുകയുള്ളൂ. കൺമുന്നിലും ജീവനും ജീവിതവും നഷ്ടപ്പെട്ടതാ ഇനി എന്ത് ഭയപ്പെടാനാ വരുന്നത് വരട്ടെ.

പേടിയുണ്ടോ ജീവിക്കാൻ ഇവിടെ?

ഇല്ല, ഒരു പേടിയും ഇല്ല, സത്യം പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നം ഉണ്ടാക്കുന്നവർക്കല്ലേ പ്രശ്നമുണ്ടാകുകയുള്ളൂ. ഇതൊരു പ്രശ്നവും ഇല്ലാത്ത ഒരാൾക്ക് ഇത്രയും നല്ല ഒരു മനുഷ്യന് ഇങ്ങനെ സംഭവിച്ച സ്ഥിതിക്ക് ഇനി ആർക്കു വേണമെങ്കിലും എന്തും സംഭവിക്കാം. എനിക്ക് ഭയമില്ല. വരുന്നത് വരട്ടെ നിയമ പോരാട്ടാം ഞാൻ തുടരും. ഇനി പതിനാറ് പ്രതികൾ കൂടി ഉണ്ടെന്നാണ് ബാക്കി കാര്യങ്ങൾ ഒക്കെ പൊലീസ് അന്വേഷിച്ച് കണ്ടെത്തും.

പൊലീസിന് ഒരുപാട് നന്ദി പറയുന്നുണ്ടോ?

ഒരു ടീം വർക്ക് ആയിരുന്നു, ശരിക്കും പറഞ്ഞാൽ ജയരാജ് സാർ ആത്മാർത്ഥമായിട്ടു തന്നെ അത് ചെയ്തു.

കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ചായിരുന്നല്ലോ ഈ സംഭവം നടക്കുന്നത് ഇളയ കുട്ടിയുടെ പിന്നീട് കുഞ്ഞിന് കൗൺസിലിങ് ഒക്കെ കൊടുത്തോ?

ഇല്ല ഞങ്ങൾ തന്നെ ഇതാക്കിയതൊള്ളൂ, മോള് വളരെ സ്രാങ് ആയിട്ടു പറഞ്ഞു. ഒരു കൗൺസിലിംഗിനും എന്റെ മനസ്സിൽ നിന്നുള്ള ആ ചിത്രം മായിക്കാൻ പറ്റില്ല. അതുകൊണ്ട് മോൾ വളരെ ബോൾഡ് ആയിട്ടാണ് പറഞ്ഞത്. ഒരു കൗൺസിലിംഗിനും പോകണ്ടെന്ന്.

എല്ലാവരെയും ചേർത്തു പിടിക്കണമെന്ന് വിശ്വാസമാണ് ഇത്രയും ധൈര്യം തന്നത്?

അതെ ഞാൻ നിന്നില്ലെങ്കിൽ എന്റെ കുഞ്ഞുങ്ങളും മൈനസ് അല്ലേ. എന്റെ കയ്യിൽ ഉള്ളത് ഒരു സീനിയർ സിറ്റിസണും ഒരു മൈനസും. അവരെ ഞാൻ കൊണ്ടു നടന്നേ പറ്റൂ എനിക്ക് പറ്റുന്നടുത്തോളം കാലം അവരെ ചേർത്തു പിടിച്ചേ പറ്റൂ.