- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം മോഷ്ടിച്ചെന്ന കുറ്റത്തിന് സസ്പെന്ഷന്; 'ചില പന്ന പണികള്‍ക്കുള്ള വ്യഗ്രത'യ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് നടപടിയായതെന്ന് വനിതാ ജീവനക്കാരിയുടെ മറുപടിയും; ക്ഷേത്ര മോഷണത്തിന് പോലീസ് കേസുമില്ല; പിന്നെ എങ്ങനെ പോലീസ് സാന്നിധ്യത്തില്‍ പണം പിടിച്ചുവെന്ന് പറയുമെന്നത് ന്യായമായ ചോദ്യം; നിലയ്ക്കലില്‍ ടാപ്പറുടെ കുത്തേറ്റിട്ടും സ്വഭാവം മാറിയില്ല; വിശ്വസ്തനെ രക്ഷിക്കാന്‍ ഫയലും പൂഴ്ത്തി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനിയെങ്കിലും മാറുമോ?
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഭരണമാറ്റമാണ്. പി എസ് പ്രശാന്തിന് ഇനി അധികാര തുടര്‍ച്ച ബോര്‍ഡില്‍ ഇല്ല. ഇതിനിടെയില്‍ വിശ്വസ്തനെ രക്ഷിക്കാന്‍ ദേവസ്വം വകുപ്പ് പൂഴ്ത്തിയ ഫയല്‍ വിവരങ്ങളാണ് മറുനാടന്‍ പറത്തു വിടുന്നത്. നിലയ്ക്കലില്‍ ജോലി ചെയ്യുമ്പോള്‍ റബ്ബര്‍ ടാപ്പുകാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളാണ് ഫയല്‍ പൂഴ്ത്തലിന് കാരണം. ദേവസ്വം ബോര്‍ഡിലെ ഉന്നതന്റെ അടുത്ത അനുയായി ആയിരുന്നു ഇയാള്‍. അതുകൊണ്ടാണ് ഗുരുതര പീഡന ആരോപണം ഉയര്‍ന്നിട്ടു പോലും ഇയാള്‍ക്കെതിരെ നടപടികളുണ്ടാകാത്തത്. പ്രശാന്ത് കളമൊഴിയുമ്പോള്‍ ഈ പരാതി ഏത് തലത്തില്‍ ചര്‍ച്ചയാകുമെന്നതാണ് നിര്‍ണ്ണായകം. ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരിയെ കള്ളക്കേസില്‍ കുടുക്കി സസ്‌പെന്റ് ചെയ്തായിരുന്നു പ്രതികാരം. നടപടി എടുത്ത കുറ്റാരോപണ മെമ്മോയ്ക്കുള്ള മറുപടിയില്‍ ക്ഷേത്ര ജീവനക്കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പരാതിയെ തുര്‍ന്ന് നല്‍കിയ വിശദീകരണമാണെങ്കിലും അതില്‍ ഗുരുതര സ്വഭാവമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരിയുടെ ഭാഗത്താണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് ജീവനക്കാര്‍ ഏറെയും.
നിലയ്ക്കലില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ഉദ്യോഗസ്ഥന്‍ കുത്തു വിവാദത്തില്‍ പെടുന്നത്. റബ്ബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ആളിന്റെ ഭാര്യയുമായുള്ള തര്‍ക്കമായിരുന്നു കുത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാല്‍ പോലീസില്‍ പരാതിയൊന്നും നല്‍കാതെ ആ വിഷയത്തില്‍ നിന്നും രക്ഷപ്പെട്ടു. ഈ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ പ്രധാന പദവിയിലുണ്ട്. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തതിന് നല്‍കിയ മറുപടിയിലെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ ഫയല്‍ മുക്കി വയ്ക്കാന്‍ കാരണം. ഇത് വിജിലന്‍സ് അടക്കമുള്ള ദേവസ്വം സംവിധാനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്ത്രീപീഡനം നടന്നുവെന്ന ആരോപണത്തില്‍ പക്ഷേ ആരും ക്രിമിനല്‍ നടപടികളും എടുത്തില്ല. ആ ദേവസ്വം ജോലിക്കാരിയും പരാതി കൊടുത്തില്ല. പക്ഷേ കാലമേറയായിട്ടും ആ ഫയല്‍ നീങ്ങുന്നില്ലെന്നതാണ് വസ്തുത.
പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ ചാര്‍ജ്ജ് എടുത്ത ആരംഭകാലം എന്നോട് വിരോധം ഒന്നും കാണിച്ചിരുന്നില്ല. എന്റെ ജോലി കൃത്യമായും സത്യസന്ധമായും ഞാന്‍ നിര്‍വ്വഹിച്ചു വരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അദ്ദേഹത്തിന്റെ അവസാന കാലമായപ്പോഴേക്കും 'ചില പന്ന പണികളില്‍' വ്യഗ്രത കണ്ടു തുടങ്ങി. പലതവണ ഞാന്‍ ക്ഷമിച്ചു. പിന്നീട് ചിലതിനോട് എതിര്‍ക്കേണ്ടി വന്നു. ഇത് ടിയാന് ഗുരുതരമായ പ്രത്യാഖ്യാതം ഉണ്ടാക്കുമെന്ന ഭയത്താല്‍ എന്നെ ആരെയോ ഉപയോഗിച്ച് കെണിയില്‍പ്പെടുത്തുകയായിരുന്നു. പുറത്തെ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന എന്റെ ബാഗില്‍ നിന്നും 500 ന്റെ നോട്ട് പുറത്തെടുത്തിട്ട് ഇത് എന്റെ മുറിയില്‍ നിന്നും നീ എടുത്തിട്ടുള്ളതാണ് എന്ന് ഉച്ചത്തില്‍ വിളിച്ച് പറയുകയായിരുന്നു. ഞാന്‍ അതിനെ ശക്തമായി എതിര്‍ത്തു എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സമ്മതിച്ചില്ല. ഈ വിവരം കാണിച്ച് ആറന്മുള അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു-ഇതാണ് കുറ്റാരോപണത്തിന് അവര്‍ നല്‍കിയ മറുപടി. എന്റെ വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ ഭര്‍ത്തായ അസുഖബാധിതനാണ്. എന്റെ ഈവരുമാനം കൊണ്ട് ആണ് എന്റെ കുടുംബം കഴിഞ്ഞുപോകുന്നത്. ആയതിനാല്‍ സമക്ഷത്തു നിന്നും ദയവുണ്ടായി എന്റെ അപേക്ഷ പരിഗണിച്ച് എന്നെ സര്‍വ്വീസില്‍ തിരികെ പ്രവേശിക്കുന്നതിന് അനുവദിച്ച് ഉത്തരവ് ഉണ്ടാകുമാറാകണം എന്ന് വീനീതമായി അപേക്ഷിക്കുന്നു-ഇതാണ് ആ ജീവനക്കാരിയുടെ അപേക്ഷ. എന്നാല്‍ മറുപടിക്ക് ശേഷം ഈ ഫയല്‍ മുമ്പോട്ട് ചലിച്ചില്ല.
പൊലീസ് സാന്നിദ്ധ്യത്തില്‍ ടിയാളുടെ പക്കല്‍ നിന്നും തൊണ്ടി മുന്നില്‍ പിടിച്ചെടുത്തതിട്ടുള്ളതായും എന്നുള്ള പ്രസ്താവന അടിസ്ഥാന രഹിതവും എന്റെ പേരില്‍ വകുപ്പുതല നടപടിയെടുപ്പിക്കുവാന്‍ വേണ്ടി മാത്രം ആരോപിക്കുന്നതുമാകുന്നു. പണം മോഷിച്ചു എന്നുള്ള കുറ്റത്തിന് പോലീസ് ദേവസം ആഫീസില്‍ വരികയോ എന്നെ കണ്ട് ചോദിക്കുകയോ പാലീസിന്റെ സാന്നിദ്ധ്യത്തില്‍ എന്റെ പക്കല്‍ നിന്നും പണം കണ്ടെത്തുകയോ ചെയ്തിട്ടില്ല. എന്റെ അറിവിലും വിശ്വാസത്തിലും എനിക്കെതിരെ പണാപഹരണവുമായി ബന്ധപ്പെട്ട് ദേവസ്വം ആഫീസില്‍ നിന്ന് ഒരു പരാതി പോലീസ് സ്റ്റേഷനില്‍ ഇല്ല. എനിക്കെതിരെ ഒരു എഫ് ഐ ആര്‍ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സ്റ്റേഷനിലോ ഇല്ല. ഈ സാഹചര്യത്തില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ എന്റെ പക്കല്‍ നിന്നും തൊണ്ടി മുതല്‍ പിടിച്ചെടുത്തു എന്നുള്ള പ്രസ്താവന കൃത്രിമവും എന്നെ വകുപ്പുതല നടപടിയെടുക്കുവാന്‍ വേണ്ടി വ്യാജമായി കെട്ടി ച്ചമച്ചതുമാകുന്നു. എന്നെ പോലീസ് സ്റ്റേഷനില്‍വിളിപ്പിക്കുകയോ ചോദ്യം ചെയ്യു കയോ എന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മോഷണം നടത്തിയെങ്കില്‍ ദേവസ്വം ഓഫീസില്‍ നിന്ന് പരാതി നല്‍കുകയും എന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുമാകുന്നു. പോലീസില്‍ പരാതി കൊടുക്കാതെ പോലീസ് കേസെടുക്കാതെ, പോലീസിന്റെ സാന്നിദ്ധ്യത്തില്‍ തൊണ്ടി മുതല്‍ പിടിച്ചെടുത്തെന്നുള്ള ആരോപണം പ്രഥമദൃഷ്ട്യാ നില നില്‍ക്കാത്തതും എന്നോടുള്ള വ്യക്തി വിരോധത്തിന്റെ പേരില്‍ സൃഷ്ടിച്ചതുമാകുന്നു-ഇതാണ് യുവതിയുടെ വിശദീകരണം.
സാര്‍ എന്റെ ശരീരത്തില്‍ തട്ടുകയും മുട്ടുകയും ചെയ്തെങ്കിലും ആദ്യമാദ്യം ഇത് അറിയാതെ സംഭവിക്കുന്നതാണെന്നു വിചാരിച്ചു. എന്നാല്‍ പലപ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോള്‍ സാറിന്റെ ഉദ്ദേശ്യം നല്ലതിനല്ല എന്നെനിക്കു മനസ്സിലായി. പല സന്ദര്‍ങ്ങളിലും അശ്ലീലച്ചുവയോടെ എന്നോട് സംസാരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ ഒഴിഞ്ഞുമാറി പോവുകയാണ് ചെയ്തിട്ടുള്ളത്. യൂപി സ്‌കൂളിനു സമീപമുള്ള എഒയുടെ സ്വകാര്യമുറി അടിച്ചു വാരി വൃത്തിയാക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നേരിട്ടിട്ടുള്ള മോശമായ അനുഭവങ്ങള്‍ കാരണം ഞാന്‍ അവിടെപോയി മുറി വൃത്തിയാക്കിയിട്ടില്ല. അവിടെ ചെന്ന് മുറി വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് ഒരു പ്രാവശ്യം എന്നോട് കയര്‍ത്തു സംസാരിച്ചപ്പോള്‍ അതെനിക്കു പറ്റില്ല ക്ഷേത്രപരിസരം മാത്രമേ വൃത്തിയാക്കേണ്ടണ്ട ചുമതല എനിക്കുള്ളു എന്ന് ഞാന്‍ മറു പടി പറഞ്ഞു. 'നീ ഇതിന്റെ ഫലം അനുഭവിക്കും എന്ന് 2023 ജനുവരി മാസത്തില്‍ സര്‍ എന്നെ ഭീഷണിപ്പെടുത്തി.
എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടും എനിക്ക് എന്തെങ്കിലും തരത്തില്‍ ദോഷകരമായ നടപടിയെടുക്കാന്‍ കഴിവുള്ളയാളായതുകൊണ്ടും എഒമാര്‍ സാധാരണ ഗതിയില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ആ സ്ഥാനത്തു നിന്നും പ്രമോഷനായോ ട്രാന്‍സ്ഫര്‍ ആയോ പൊകുമെന്നുള്ളതുകൊണ്ടും അധികനാള്‍ ഇതു സഹിക്കേണ്ടി വരില്ല എന്നുള്ള ധാരണയില്‍ ഞാന്‍ ഈ വിവരങ്ങളൊന്നും എന്റെ വീട്ടു കാരോടും കൂടെ ജോലി ചെയ്യുന്നവരോടും പറഞ്ഞില്ല. 4-03-2023 ന് ബാഗുമായി വെളിയിലേക്ക് പോകുന്നതിനായി വരുന്ന വഴിക്ക് എന്നെ കയറി പിടിക്കാന്‍ ശരി. ഈ സമയം ഞാന്‍ കുതറിമാറി അപ്പോള്‍ എന്റെ ബാഗിനു കയറി പിടിച്ച് വാഗ് വാങ്ങി പരിശോധിച്ചു. ബാഗില്‍ ഞാന്‍ വണ്ടിക്കൂലി ഉള്‍പ്പടെ യുള്ള ആവശ്യ നള്‍ക്കും വീട്ടാവശ്യത്തിനുമായി കരുതിയിരുന്ന 1000-ല്‍ താഴെ രൂപ മാത്രമാണുണ്ടായി ന്നത്. എഒ യുടെ പൈസ ഞാനെടുത്തു എന്ന് ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ മാത്രമാണ് മറ്റ് ജീവനക്കാര്‍ അവിടെ എത്തിയത്. ആ സമയം വരെ എഒമാത്രമാണ് എന്റെ തോളില്‍ കിടന്ന ബാഗ് പിടിച്ചെടുത്ത് പരിശോധിച്ചത്-ഇതാണ് വിശദീകരണം.




