- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നോര്‍ത്ത് പോലീസിന്റെ അറസ്റ്റില്‍ ആശ്വാസമാകുന്നത് സിനിമാ സംഘടനകള്‍ക്കും; നടന്റെ പേര് പുറത്തു വന്നതില്‍ പ്രതിഷേധിച്ച് വിന്‍സി അലോഷ്യസ് പരാതിയില്‍ നിന്നും പിന്മാറിയാലും ഇനി കുഴപ്പമില്ല; അറസ്റ്റില്‍ സ്ഥിരീകരിച്ചത് ലഹരി ഉപയോഗം; നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു കൊല്ലം സിനിമാ വിലക്കും വരും
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പോലീസ് കേസെടുത്തതോടെ ഫിലിം ചേമ്പറിനും താര സംഘടനയുമായ അമ്മയ്ക്കും ആശ്വാസം. നടനെ നിലവിലെ സാഹചര്യത്തില്‍ ഒരു കൊല്ലത്തേക്ക് ,സംഘടനകള്‍ വിലക്കിയേക്കും. തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കും. മയക്കു മരുന്ന് ഇടപാടുകാരന്‍ ഷജീറുമായി 20000 രൂപയുടെ പണമിടപാട് നടത്തിയതാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ ദിവസവും പണമിടപാട് നടന്നു. ഇതിന്റെ രേഖകള്‍ കാട്ടിയുള്ള ചോദ്യം ചെയ്യലാണ് നിര്‍ണ്ണായകമായത്. സിനിമാ സെറ്റില്‍ നടന്‍ മോശമായി പെരുമാറിയെന്ന പരാതി ഫിലിം ചേമ്പറിനും അമ്മയ്ക്കും കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് വിന്‍സി അലോഷ്യസ് പരാതിയുമായി സഹകരിക്കില്ലെന്നും പറഞ്ഞു. ഇതോടെ എങ്ങനെ നടനെതിരെ നടപടി എടുക്കുമെന്ന ചോദ്യം സംഘടനകള്‍ക്ക് മുന്നിലെത്തി. ഇതിനിടെയാണ് നിര്‍ണ്ണായകമായ അറസ്റ്റ് പോലീസ് നടത്തിയത്. ഇതോടെ ലഹരി ഉപയോഗത്തിന്റെ പേരില്‍ സിനിമയില്‍ നിന്നും നടനെ വിലക്കാന്‍ സംഘടനകള്‍ക്ക് കഴിയുന്ന സാഹചര്യം വന്നു.
നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിക്കേുമെന്ന് നിലപാട് എടുത്തിരുന്നു. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫിലിം ചേംബര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകള്‍ക്കാണ് നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുള്ളത്. പരാതി അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെ അമ്മ നിയോഗിച്ചിരുന്നു. നടനെതിരെ കടുത്ത നടപടിയെന്ന് ഫിലിം ചേമ്പറും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പരാതിയുമായി ഇനി സഹകരിക്കില്ലെന്ന് വിന്‍സി നിലപാട് എടുത്തത്. ഇതോടെ നടനെതിരെ വിശദീകരണം ചോദിക്കാന്‍ മാത്രമേ കഴിയൂവെന്ന നിലപാടില്‍ സംഘടനകള്‍ എത്തി. ഇത് നാണക്കേടുണ്ടാക്കുമെന്നും വിലയിരുത്തലായി. ഇതിനിടെയാണ് പോലീസ് ലഹരിക്കേസില്‍ ഷൈനിനെ പ്രതിയാക്കുന്നത്. ഷൈനിന്റെ തലമുടിയും നഖവും അടക്കം പരിശോധിക്കും. ഇതോടെ അച്ചടക്ക നടപടി എടുക്കാനുള്ള സാഹചര്യം സംഘടനകള്‍ക്കും ഒരുങ്ങുന്നു. ഇനി ഷൈനിനെ വിലക്കാന്‍ സംഘനടകള്‍ക്ക് കഴിയും. ലഹരിയ്‌ക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി ഇതിനെ വ്യാഖ്യാനിക്കാനും കഴിയും.
താന്‍ പരാതി കൊടുത്തപ്പോള്‍ സംഘടനകളോടും വ്യക്തികളോടും പറഞ്ഞിരുന്ന കാര്യം കേള്‍ക്കാതിരുന്നത് ഫിലിംചേമ്പര്‍ മാത്രമാണ്. അതിന്റെ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെ വിശ്വാസമില്ല. ഫിലിം ചേമ്പറിന്റെ ഐ.സിക്കു നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നുമുള്ള നടി വിന്‍സി അലോഷ്യസിന്റെ പ്രതികരണം സിനിമാ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരുന്നു. ഒരു നൂറു വട്ടം എന്നോടു സംസാരിത്തവരോടും സംഘടനകളോടും ഈ വ്യക്തിയുടെ പേര് പുറത്തു വരരുതെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവര്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് അവരുടെ ബോധം. ആ ബോധമില്ലായ്മയുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ പരാതി പിന്‍വലിക്കാന്‍ തയ്യാറാണ്. പ്രത്യേകിച്ച് ഫിലിം ചേമ്പറിന് സമര്‍പ്പിച്ച പരാതി. ബാക്കി രണ്ടു സംഘടനകള്‍ക്കും പരാതി അയച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സിനും അമ്മയ്ക്കും. ആ രണ്ടു സംഘടനകളെയും റെസ്പെക്ട് ചെയ്യുന്നു. ഈ പേര് പുറത്തു വന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. ഫിലിം ചേമ്പറില്‍ നിന്നുമാണ് ആ പേര് പുറത്തു വന്നരിക്കുന്നതെന്നും വിന്‍സി അലോഷ്യസ് പ്രതികരിച്ചിരുന്നു. ഇതോടെ ഷൈനിനെതിരെ എങ്ങനെ നടപടി എടുക്കുമെന്ന ചോദ്യം സജീവമായിരുന്നു.
ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത് കുറ്റസമ്മത മൊഴിയിലാണ്. ലഹരിഉപയോഗിച്ചതിനും ഗൂഢാലോനചയ്ക്കുമാണ് കേസെടുത്തത് . എന്‍.ഡി.പി.എസ് ആക്ട് 27, 29 വകുപ്പുകള്‍ ചുമത്തി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നാലുമണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . ലഹരി ഇടപാടുകാരന്‍ ഷജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടിവന്നു. ഷജീറിനെ തേടി ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത് . ഡാന്‍സാഫ് സംഘം ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ് ഷൈന്‍ പൊലീസിനു നല്‍കിയ മൊഴി . എന്നാല്‍ നിരന്തരമായ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഷൈന്‍ പതറി .
ഒടുവില്‍ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടിയും വന്നു. ഷൈനിന്റെ വാട്‌സാപ് ചാറ്റും കോളുകളും ഗൂഗിള്‍പേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകള്‍ ഉറപ്പിച്ചത് . ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ നടന് പിടിച്ചു നില്‍ക്കാനായില്ല . ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .