- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രഷറിന്റെ ലൈസൻസുമായി ബന്ധപ്പെട്ട കേസ് മറച്ചു വെച്ചു; വിൽപ്പനക്കുണ്ടെന്ന് കാട്ടി കോടികൾ അഡ്വാൻസായി വാങ്ങി; പല കാരണങ്ങൾ പറഞ്ഞ് രജിസ്ട്രേഷൻ വൈകിപ്പിച്ചു; ഒടുവിൽ റിട്ടയേർഡ് ഐഎഎഫ് ഉദ്യോഗസ്ഥൻ ചതി തിരിച്ചറിഞ്ഞത് ക്രഷറിന്റെ ലൈസൻസ് റദ്ദാക്കിയപ്പോൾ
എറണാകുളം: ക്രഷർ വിൽപ്പനക്കുണ്ടെന്ന് കാട്ടി കോടികൾ തട്ടിയ കേസിൽ പോലീസിന്റെ മെല്ലെപ്പോക്ക്. സീയൻ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിട്ടയേർഡ് ഐഎഎഫ് ഉദ്യോഗസ്ഥനും, എംഎസ്എംഇ അംഗവുമായ നിവിൻ രവി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സീയൻ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ സി നാരായൺ, ബിനീഷ്, മറ്റ് മാനേജിങ് പാർട്ണർമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്ഥാപനം രജിസ്ടർ ചെയ്ത് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികളാണ് പരാതിക്കാരനിൽ നിന്നും തട്ടിയത്.
2022 സെപ്റ്റംമ്പറിലാണ് സീയൻ സ്റ്റോൺ ക്രഷർ വില്പനയുമായ് ബന്ധപ്പെട്ട കരാറിൽ ഒപ്പിടുന്നത്. ശേഷം പരാതിക്കാരന്റെ പേരിൽ സ്ഥാപനം രജിസ്ടർ ചെയ്ത് നൽകാമെന്ന് പറഞ്ഞ് പ്രതികൾ പണം കൈപ്പറ്റി. പല തവണകളായി 5,26,34,950 കോടി രൂപയാണ് പരാതിക്കാരനിൽ നിന്നും പ്രതികൾ തട്ടിയത്. പല തവണകളായാണ് പണം കൈപ്പറ്റിയത്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് സ്ഥാപനത്തിന്റെ രജിസ്റ്റർ വൈകിപ്പിപ്പിക്കുകയായിരുന്നു. പരിസ്ഥിതി കമ്മറ്റിയിൽ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടി നടക്കുന്നതിനാലാണ് സ്ഥാപനം രജിസ്റ്റർ ചെയ്യാൻ കാലതാമസം എടുക്കുന്നതെന്ന് പ്രതികൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ലൈസൻസ് ഉടനെ തന്നെ ലഭിക്കുമെന്ന ഉറപ്പിലാണ് നിവിൻ പണം നൽകിയതും.
എന്നാൽ സീയൻ സ്റ്റോൺ ക്രഷറിനെതിരെ 2020 മുതൽ കേസ് നടക്കുന്നതായി വളരെ വൈകിയാണ് പരാതിക്കാരൻ മനസ്സിലാക്കുന്നത്. കോടതിയിൽ കേസ് നടക്കുന്ന കാര്യം പ്രതികൾ മറച്ച് വെക്കുകയായിരുന്നു. അഡ്വാൻസ് നൽകിയ സമയത്തും സ്ഥാപനം പ്രവർത്തിക്കുന്നതിനാൽ പരാതിക്കാരന് സംശയങ്ങൾ ഉണ്ടായതുമില്ല. 2022ലാണ് കരാറിൽ ഒപ്പിട്ട് അഡ്വാൻസ് തുകയായി കോടികൾ നൽകുന്നത്. 2023ൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയതോടെ പ്രവത്തനവും നിലച്ചു. എന്നാൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പരാതിക്കാരൻ പ്രതികളെ വീണ്ടും സമീപിച്ചപ്പോൾ ലൈസൻസ് ഉടൻ തന്നെ ലഭിക്കുമെന്നും, വൈകാതെ നടപടികൾ പൂർത്തിയാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു. തുടർന്ന് നവിൻ പോലീസിനെ സമീപിക്കുകയായിരുന്നു.