തിരുവനന്തപുരം: തിരുവനന്തപുരത്തെ അദാനി എയര്‍പോര്‍ട്ടിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ 'ഷോ കാണിക്കല്‍' വെറുതയായി. ദുബായില്‍ നിന്നും മടങ്ങി വരുമ്പോള്‍ കഴിഞ്ഞയാഴ്ചയായിരുന്നു പ്രശ്നങ്ങളുണ്ടായത്. മന്ത്രിയെ സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. ഇതോടെ മന്ത്രി പ്രകോപിതയാകുകയായിരുന്നു. ഭര്‍ത്താവ് ജോര്‍ജ്ജുമൊത്ത് ദുബായ് സന്ദര്‍ശനം കഴിഞ്ഞാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. അപ്പോള്‍ അവിടെ ഇരുന്നത് ബീഹാറിയായ ഉദ്യോഗസ്ഥയായിരുന്നു. അവര്‍ക്ക് മന്ത്രിയെ മനസ്സിലായില്ല. അങ്ങനെയാണ് സ്‌കാന്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. ഇതോടെ മന്ത്രി ക്ഷുഭിതയായി.

പിന്നെ പല വീരവാദവും നടത്തി. ഇതിനൊപ്പം ജീവനക്കാര്‍ക്കെതിരെ പരാതിയും നല്‍കി. പക്ഷേ തെളിവുകള്‍ എല്ലാം വീണയുടെ പരാതിയെ പൊളിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ഈ സംഭവത്തിന്റെ സിസിടിവിയും കസ്റ്റംസുകാര്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. ഭാവിയില്‍ മന്ത്രി എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ എത്തിയാല്‍ തെളിവ് അനിവാര്യമായതു കൊണ്ടാണ് അത്. കസ്റ്റംസുകാരോട് പിണങ്ങി ഹാന്‍ഡ് ബാഗ് ഉപേക്ഷിച്ചായിരുന്നു മന്ത്രി വിമാനത്താവളം വിട്ടത്. നിങ്ങള്‍ ഈ ബാഗ് എന്റെ ഓഫീസില്‍ കൊണ്ടു തരും എന്നായിരുന്നു വെല്ലുവിളി. എന്നാല്‍ ആരും ബാഗ് കൊണ്ടു കൊടുത്തില്ല. അവസാനം മന്ത്രിയുടെ ഓഫീസില്‍ നിന്നും ആളെത്തി ആ ബാഗ് കൊണ്ടു പോവുകയും ചെയ്തു.

ദുബായില്‍ മന്ത്രി നടത്തിയത് സ്വകാര്യ യാത്രയായിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് ജോര്‍ജ്ജുമൊത്തായിരുന്നു യാത്ര. ചില സ്വകാര്യ ആവശ്യങ്ങള്‍ക്ക് കൂടിയായിരുന്നു യാത്ര. ഇത് കഴിഞ്ഞ് മടങ്ങിയെത്തിയ മന്ത്രിയെ ബീഹാറിയായ ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ല. സാധാരണ യാത്രക്കാരെ പോലെ പരിശോധന നടത്തി. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. പിന്നീട് മന്ത്രി പൊട്ടിത്തെറിച്ചു. ഉദ്യോഗസ്ഥയെ പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. കാര്യങ്ങള്‍ ബഹളത്തിലേക്ക് പോയപ്പോള്‍ മറ്റ് ചിലരും വന്നു. അവരുടെ സാന്നിധ്യത്തിലും വെല്ലുവിളി തുടര്‍ന്നു. ഇതോടെ ഹാന്‍ഡ് ബാഗും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

ആ ഹാന്‍ഡ് ബാഗില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ല. പരിശോധന നടത്തിയതോടെ വീണാ കൂടുതല്‍ പ്രകോപിതയായി. ഇനി ബാഗ് കൊണ്ടു പോകുന്നില്ലെന്നും പറഞ്ഞു. ഇതിനിടെ എത്തിയ ഒരു ജീവനക്കാരന് മന്ത്രിയെ തിരിച്ചറിയാനായി. പ്രശ്നം ശാന്താക്കാനും ശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. സോറി അടക്കം പറയാനും മന്ത്രിയെ അനുനയിപ്പിക്കാനുമുള്ള ശ്രമമൊന്നും അവിടെ വിജയിച്ചില്ല. കാണിച്ചു തരാമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ജീവനക്കാര്‍ മേല്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. നടന്നതെല്ലാം വിശദീകരിച്ചു. ഇതോടെ നിയമം പാലിക്കുന്ന ആരേയും കസ്റ്റംസ് കൈവിടില്ലെന്ന സന്ദേശം ജീവനക്കാര്‍ക്ക് കിട്ടി. ഇതിനിടെയിലും മന്ത്രി വീണാ ജോര്‍ജ് ബഹമുണ്ടാക്കല്‍ തുടര്‍ന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മന്ത്രി വീണാ ജോര്‍ജ്ജിന്റെ 'ഷോ'യുമായി ബന്ധപ്പെട്ട വീഡിയോ സ്‌റ്റോറി ചുവടെ

കസ്റ്റംസ് നിയമം അനുസരിച്ച് ബാഗ് പരിശോധിക്കാനുള്ള അധികാരമുള്ളവരാണ് വീണയുടേയും ബാഗ് നോക്കിയത്. അതില്‍ തെറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഒരു വിധത്തിലുമുള്ള നടപടികളുണ്ടാകില്ലെന്ന ഉറപ്പ് ജീവനക്കാര്‍ക്ക് മുകളില്‍ നിന്നും കിട്ടി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വീണയ്ക്ക് പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നു. ദേഹ പരിശോധനയും നടത്തി. ഇതിന് ശേഷവും വെല്ലുവിളി തുടര്‍ന്ന മന്ത്രി ഹാന്‍ഡ് ബാഗ് എടുക്കാതെ പോയി. തന്റെ ഓഫീസില്‍ നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും മന്ത്രി നടത്തി. പക്ഷേ കസ്റ്റംസുകാര്‍ ആരും ബാഗുമായി മന്ത്രിയുടെ ഓഫീസില്‍ പോയില്ല. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് മന്ത്രി ഓഫീസില്‍ നിന്ന് എത്തി മറ്റൊരാള്‍ ബാഗു വാങ്ങി പോവുകയും ചെയ്തു.

അതിനിടെ കസ്റ്റംസുകാര്‍ക്കെതിരെ വീണാ ജോര്‍ജ് പരാതിയും നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അതില്‍ കഴമ്പില്ലെന്ന് കസ്റ്റംസും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയം വിവാദമാക്കുന്നതില്‍ നിന്നും മന്ത്രി ഓഫീസും പിന്മാറിയത് എന്നാണ് സൂചന. ഏതായാലും കേരളത്തിനും മന്ത്രിസഭയ്ക്കും അപമാനമായി മാറുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഈ വിവാദം.