- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് എല്ലാം അതിവേഗം; ഓണത്തിന് പൂരം ഉറപ്പ്; കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ പിണറായി; മോദിയുടെ മനസ്സറിഞ്ഞ് ഉദ്ഘാടനത്തില്‍ തീരുമാനം
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു. ഈ മാസം 30 ന് ആണ് മദര്‍ഷിപ്പ് തുറമുഖ ബര്‍ത്തില്‍ നങ്കൂരമിടുക. ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ ചരക്ക് നീക്കല്‍ ശേഷി ശക്തിപ്പെടുത്താനായി ഈ കപ്പല്‍ എത്തുന്നത്. ഇതോടെ വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ പുതിയ തലത്തിലെത്തും. ഓണത്തിന് ഉദ്ഘാടനമെന്ന ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇതിന് പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ […]
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു. ഈ മാസം 30 ന് ആണ് മദര്‍ഷിപ്പ് തുറമുഖ ബര്‍ത്തില്‍ നങ്കൂരമിടുക. ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ ചരക്ക് നീക്കല്‍ ശേഷി ശക്തിപ്പെടുത്താനായി ഈ കപ്പല്‍ എത്തുന്നത്. ഇതോടെ വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ പുതിയ തലത്തിലെത്തും. ഓണത്തിന് ഉദ്ഘാടനമെന്ന ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇതിന് പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കും. പ്രധാനമന്ത്രിയുടെ തീയതി കൂടി പരിഗണിച്ചാകും ഉദ്ഘാടന തീയതിയില്‍ അന്തിമ തീരുമാനം എടുക്കുക.
13,988 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുള്ള വമ്പന്‍ കണ്ടെയ്നര്‍ കപ്പലാണ് ഡെയ്ല. ആഫ്രിക്കയില്‍ നിന്ന് മുംബൈ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് ഇതുവരെ ഇവിടെ എത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍. 2,500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത്. ഇത് വിജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റവും വലിയ മദര്‍ഷിപ്പ് വരുന്നത്. എല്ലാ അര്‍ത്ഥത്തിലും ഉദ്ഘാടനത്തിന് വിഴിഞ്ഞം സജ്ജമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം ഉദ്ഘാടനവും ചര്‍ച്ചയാകും. മുഖ്യമന്ത്രിയുടെ ക്ഷണം മോദി സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. വിഴിഞ്ഞത്ത് ആദ്യഘട്ട കമ്മീഷന്‍ പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂര്‍ണമായും പണം മുടക്കുന്ന രണ്ടാംഘട്ടം 2028ല്‍ തീര്‍ക്കും. നാല് വര്‍ഷം കൊണ്ട് 9,600 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് എത്തുന്നത്. വിഴിഞ്ഞത്തേക്ക് വരുന്ന നാലാമത്തെ കപ്പലാകും എംഎസ്‌സി ഡെയ്‌ല. പിന്നാലെ കൂടുതല്‍ ഫീഡര്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തും. സാന്‍ ഫെര്‍ണാണ്ടോയ്ക്കു പിന്നാലെ മാറിന്‍ അസൂര്‍, നാവിയോസ് ടെംപോ എന്നീ കപ്പലുകള്‍ കണ്ടെയ്‌നറുകളുമായി വരുകയും ഇവിടെനിന്ന് കയറ്റി പോവുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍. 2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിഴിഞ്ഞത്ത് ഇറക്കിയത്. 30 ന് വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി ഡെയ്‌ല എന്ന മദര്‍ഷിപ്പ് ആഫ്രിക്കയില്‍ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടത്താനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ ചരക്ക് നീക്കല്‍ ശേഷി ശക്തിപ്പെടുത്താനായി കണ്ടെയ്‌നറുകളുമായി കൂറ്റന്‍ മദര്‍ഷിപ്പുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്.
വിഴിഞ്ഞത്ത് ആദ്യഘട്ട കമ്മീഷന്‍ പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂര്‍ണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ല്‍ തീര്‍ക്കും. 4 വര്‍ഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് വരുന്നത്. പക്ഷെ റോഡ് - റെയില്‍ കണക്ടീവിറ്റിയാണ് പ്രശ്‌നം. തുറമുഖം മുന്നില്‍ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷന്‍ ചെയ്ത് 15 ആം വര്‍ഷം മുതല്‍ ലാഭമെന്നാണ് കണക്ക്.
അതിനിടെ വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു.