- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ മലയാളി വ്യവസായി ബിജു എന്‍.ജി ഇന്തോനേഷ്യയില്‍ നിര്യാതനായി; വിട പറഞ്ഞത് ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ
പത്തനാപുരം: പ്രമുഖ മലയാളി വ്യവസായി ഇന്തോനേഷ്യയില്‍ നിര്യാതനായി. പത്തനാപുരം കമുകുംചേരി നെട്ടയത്ത് ഗോപിനാഥന് പിള്ളയുടെയും വസന്തകുമാരിയമ്മയുടെയും മകന് ബിജു എന്‍.ജിയാണ് (49) നിര്യാതനായത്. ബിജു കഴിഞ്ഞ 25 വര്‍ഷക്കാലമായി ഇന്തോനേഷ്യയില്‍ (ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ) വ്യവസായിയായിരുന്നു. ഭാര്യ: എനി ബിജു. അഡിന്റ പിള്ള മകളാണ്. മൃതദേഹം വിമാന മാര്‍ഗം ഞായറാഴ്ച്ച രാവിലെ 2 മണിക്ക് തിരുവനന്തപുരത്ത് എത്തിക്കും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റുവാങ്ങും. […]
പത്തനാപുരം: പ്രമുഖ മലയാളി വ്യവസായി ഇന്തോനേഷ്യയില്‍ നിര്യാതനായി. പത്തനാപുരം കമുകുംചേരി നെട്ടയത്ത് ഗോപിനാഥന് പിള്ളയുടെയും വസന്തകുമാരിയമ്മയുടെയും മകന് ബിജു എന്‍.ജിയാണ് (49) നിര്യാതനായത്. ബിജു കഴിഞ്ഞ 25 വര്‍ഷക്കാലമായി ഇന്തോനേഷ്യയില്‍ (ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ) വ്യവസായിയായിരുന്നു.
ഭാര്യ: എനി ബിജു. അഡിന്റ പിള്ള മകളാണ്. മൃതദേഹം വിമാന മാര്‍ഗം ഞായറാഴ്ച്ച രാവിലെ 2 മണിക്ക് തിരുവനന്തപുരത്ത് എത്തിക്കും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റുവാങ്ങും. വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സഹോദരങ്ങള്‍: ബിനു എന്‍ ജി, ബിജി എന്‍ ജി. സഹോദരി ഭര്‍ത്താവ്: സുരേഷ് കുമാര്‍ ജി, സഹോദര ഭാര്യ: പാര്‍വ്വതി.