- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു ഇളവും പ്രതീക്ഷിക്കരുതെന്ന് ദുബായ് സന്ദര്‍ശിക്കുന്നവര്‍ തിരിച്ചറിയണം; ബ്രിട്ടീഷ് യുവതി ജയിലിലായത് ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പാഠമാകണം
ലണ്ടന്‍: ലിവര്‍പൂള്‍, ഹ്യൂടണില്‍ നിന്നുള്ള മിയാന്‍ ഒ ബ്രീന്‍ എന്ന 23 കാരി ദുബായില്‍ ജയിലിലായതായി അവരുടെ കുടുംബം വെളിപ്പെടുത്തി. തീര്‍ത്തും വിഢിത്തമായ ഒരു തെറ്റിന്റെ പേരില്ലാണ് ബ്രീന്‍ ജയിലിലായതെന്ന് അവരുടെ അമ്മ അറിയിച്ചു.
മകളുടെ കേസ് നടത്തുന്നതിനുള്ള യാത്രയ്ക്കും ലീഗല്‍ ഫീസ് ആയും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് അവര്‍ ഫണ്ട് റെയ്‌സിംഗ് ആരംഭിച്ചിട്ടുമുണ്ട്. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മിയ ഇപ്പോള്‍ ദുബായ് സെന്‍ട്രല്‍ ജയിലിലാണ്. എന്നും അവരുടെ അമ്മ അറിയിച്ചു.
മിയ നല്ലൊരു വ്യക്തിയാണെന്നും, ചില തെറ്റായ സുഹൃത്തുക്കളുമായി ചേര്‍ന്ന് തീര്‍ത്തും മണ്ടത്തരങ്ങളായ തെറ്റുകള്‍ ചെയ്യുകയായിരുന്നു എന്നും അമ്മ പറയുന്നു. അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും അമ്മ പറയുന്നു. കൃത്യമായി എന്ത് കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.
സാധാരണയായി മയക്ക് മരുന്ന് കടത്ത് പോലുള്ള കുറ്റങ്ങള്‍ക്കാണ് ദുബായില്‍ ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു ഇളവും പ്രതീക്ഷിക്കരുതെന്ന് ദുബായ് സന്ദര്‍ശിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.