- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ടാക്‌സി കാറിനുള്ളില്‍ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ അറസ്റ്റില്‍
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ടാക്‌സി കാറിനുള്ളില്‍ പീഡിപ്പിച്ചു
വാഷിങ്ടന്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 21വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. 35 കാരനായ സിമ്രന്‍ജിത് സിങ് എന്ന ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്. മദ്യപിച്ച് അബോധാവസ്ഥയില്‍ ടാക്‌സിയില്‍ കയറിയ യുവതിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുക ആയിരുന്നു.
2025 നവംബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാമറില്ലോ നഗരത്തിലെ ഓക്‌സ് ബാറില്‍ നിന്നാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി പ്രതിയുടെ കാറില്‍ കയറിയത്. മദ്യപിച്ചിരുന്ന പെണ്‍കുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി. ഈ സമയത്താണ് സിമ്രന്‍ജിത് സിങ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബര്‍ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story




