ലണ്ടന്‍: യു കെയിലേക്കുള്ള എല്ലാ വര്‍ക്ക് വിസകള്‍ക്കും ആവശ്യമായ മിനിമം വേതനം 38,700 പൗണ്ട് ആക്കാനുള്ള നീക്കം തിരിച്ചടിക്കുമെന്ന് ബ്രിട്ടീഷ് വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കാന്‍ ഇപ്പോള്‍ തന്നെ ഏറെ ക്ലേശിക്കുന്ന സ്ഥാപനങ്ങള്‍ക് ഈ നിയന്ത്രണം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു. നിലവില്‍ യു കെയിലേക്ക് വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 38,700 പൗണ്ടെങ്കിലും വേതനം ആവശ്യമാണ്‍-.

അതേസമയം, ബ്രിട്ടനില്‍ കടുത്ത തൊഴില്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ ഇതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്‍- പി എച്ച് ഡിഉ പോലെ ഉന്നത ബിരുദമുള്ളവരുടെ കാര്യത്തില്‍ ഇതിന് ഇളവുണ്ട്. അതുപോലെ, ഹെല്‍ത്ത് ആന്ദ് കെയര്‍ വിസയുടെ കാര്യത്തില്‍ മിനിമം ശമ്പള പരിധി 23,200 പൗണ്ടാണ്. ഇപ്പോല്‍ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടിയില്‍ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, യു കെയില്‍ ഏതൊരു ജോലിക്കും വര്‍ക്ക് വിസ ലഭിക്കാനുള്ള മിനിമം വേതനം 38,700 പൗണ്ട് ആക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഇരിക്കുകയാണ്.

നൈപുണികള്‍ കാര്യമായി ഇല്ലാത്തവര്‍ യു കെയില്‍ എത്തുന്നത് തടയാന്‍ ഇത് ആവശ്യമാണെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍, ബിസിനസ്സ് ഡി എന്നിലെ പോളിസി ഡെലിവറി ഡയറക്റ്റര്‍ മാര്‍ക്ക് ഹില്‍ട്ടണ്‍ പറയുന്നത്, ലണ്ടനിലും, രാജ്യത്താകെയും പല മേഖലകളിലും സ്‌കില്‍ദ് വര്‍ക്കര്‍മാരുടെ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം തിരിച്ചടിയാവുമെന്നാണ്. പല സ്ഥാപനങ്ങള്‍ക്കും, അവരുടെ വളര്‍ച്ചക്ക് ആവശ്യമായ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.

എല്ലാ പാര്‍ട്ടികളും രാഷ്ട്രീയത്തിനപ്പുറം സമ്പദ്ഘടനയെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്തിനകത്തു നിന്ന് തന്നെ സ്‌കില്‍ കണ്ടെത്താനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കൊപ്പം, കൂടുതല്‍ വഴക്കമുള്ള ഇമിഗ്രേസഹന്‍ നയങ്ങളും വേണമെന്നും അദ്ദേഹം പറയുന്നു. ഫാമിലി - സ്പൗസ് വിസയ്ക്കുള്ള മിനിമം വേതനവും 29,000 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കി ഉയര്‍ത്തണമെന്നാണ് ടോറികള്‍ കൊണ്ടുവരുന്ന ഭേദഗതിയില്‍ പറയുന്നത്.

അതിനു പുറമെ, പങ്കാളി 23 വയസ്സിന് മുകളില്‍ ഉള്ളവരായിരിക്കണം എന്നും വിവാഹം കഴിഞ്ഞിട്ട് 2 വര്‍ഷമെങ്കിലും ആയിരിക്കണം എന്നും നിബന്ധനയുണ്ട്. അതുപോലെ, വര്‍ക്ക് വിസയില്‍ എത്തുന്നവര്‍ക്ക്, ഹൗസിംഗ് സപ്പോര്‍ട്ട് ഉള്‍പ്പടെ ഒരു ആനുകൂല്യവും സര്‍ക്കാരില്‍ നിന്നും അവകാശപ്പെടാന്‍ ആവില്ലെന്നും ഭേദഗതിയില്‍ പറയുന്നു.